കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഉള്ളി വില 100 ന് മുകളില്‍!! ഉത്തരേന്ത്യന്‍ ഉള്ളി കര്‍ഷകര്‍ കൃഷി അവസാനിപ്പിക്കുന്നു!!

സംസ്ഥാനത്ത് ഉള്ളി വില കുതിക്കുകയാണ്. കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. എന്നാല്‍ ഈ പ്രതിഭാസം കേരളത്തിലാണെന്ന് മാത്രം. ഉത്തരേന്ത്യയില്‍ ഉള്ളിവില തകര്‍ന്നടിഞ്ഞ നിലയിലാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: സംസ്ഥാനത്ത് ഉള്ളി വില കുതിക്കുകയാണ്. കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലാണ് വില. എന്നാല്‍ ഈ പ്രതിഭാസം കേരളത്തിലാണെന്ന് മാത്രം. ഉത്തരേന്ത്യയില്‍ ഉള്ളിവില തകര്‍ന്നടിഞ്ഞ നിലയിലാണ്. ജനുവരിയില്‍ ക്വിന്റലിന് 615 ആയിരുന്ന വില ഇപ്പോള്‍ 350ലെത്തിയിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചും ഉള്ളി വില ഇപ്പോള്‍ വന്‍ തകര്‍ച്ചയിലാണ്.

അതേസമയം ഇറക്കുമതിക്ക് തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളെ ആശ്രയിച്ചതാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. വരള്‍ച്ച കാരണം ഉള്ളി ഉത്പാനം കുറഞ്ഞതിനെ തുടര്‍ന്നാണ് ചെറിയ ഉള്ളിയുടെ വില കൂടാന്‍ കാരണം.

 തകര്‍ന്നടിഞ്ഞ് ഉള്ളി വില

തകര്‍ന്നടിഞ്ഞ് ഉള്ളി വില

ഉത്തരേന്ത്യയില്‍ ഉള്ളി വില തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഉള്ളി കൃഷിയില്‍ നിന്ന് പിന്മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി ഉള്ളി കൃഷി ചെയ്തിരുന്നവര്‍ മറ്റ് കൃഷികളിലേക്ക് കടക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 43 ശതമാനം ഇടിവ്

43 ശതമാനം ഇടിവ്

ജനുവരിയിലെ ഉളളിവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനം ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉള്ളിവില ഇടിയുന്നത് കര്‍ഷകരെ നിരാശരാക്കിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. ഇത് അടുത്ത സീസണിനെ ബാധിക്കുമെന്നാണ് സൂചന. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ഉള്ളിയുടെ വിളവെടുപ്പ് കാലമാണ്. അതിനാല്‍ എത്രത്തോളം വിലയിടിവ് ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ലെന്നും ഇവര്‍ പറയുന്നു.

 ഉള്ളിക്ക് 350 രൂപ

ഉള്ളിക്ക് 350 രൂപ

കഴിഞ്ഞ വര്‍ഷം മെയില്‍ ഉള്ളിവില ക്വിന്റിലിന് 770 രൂപയായിരുന്നു. ഇപ്പോഴത് ക്വിന്റലിന് 350 രൂപയായി ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസം ക്വിന്റലിന് 573 രൂപയായിരുന്നു ഉള്ളിവില.

 2000 ടണ്‍ ഉള്ളി

2000 ടണ്‍ ഉള്ളി

ഉത്തരേന്ത്യയില്‍ ഉള്ളി ഉത്പാദനം വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹാരാഷ്ട്രയിലെ ലസല്‍ഗാന്‍ മാന്‍ഡിയില്‍ പ്രതിദിനം 2000 ടണ്‍ ഉള്ളിയാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 പ്രതീക്ഷയോടെ കര്‍ഷകര്‍

പ്രതീക്ഷയോടെ കര്‍ഷകര്‍

അതേസമയം ജൂണ്‍ പകുതിയോടെ ഉത്തരേന്ത്യയില്‍ ഉള്ളിവില കൂടുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഉള്ളിയുടെ കയറ്റുമതിയും പ്രാദേശിക തലത്തിലെ ഉള്ളിയുടെ ആവശ്യവും സാധാരണ ഗതിയിലാണെന്നും കച്ചവടക്കാര്‍ പറയുന്നു.

 കേരളത്തില്‍ നേരെ തിരിച്ച്

കേരളത്തില്‍ നേരെ തിരിച്ച്

അതേസമയം കേരളത്തില്‍ നേരേ തിരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഉള്ളി കണ്ടാല്‍ തന്നെ കണ്ണ് നിറഞ്ഞ് പോകുന്ന അവസ്ഥയാണ്.റെക്കോര്‍ഡ് വിലയാണ് കേരളത്തില്‍ ഉള്ളിക്ക്. കിലോയ്ക്ക് 100ന് മുകളിലാണ് ഇപ്പോള്‍ കേരളത്തിലെ ഉളളി വില .

 ഇരുപതില്‍ നിന്ന്

ഇരുപതില്‍ നിന്ന്

കേരളത്തില്‍ ഉള്ളിവില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കിലോയ്ക്ക് ഇരുപതും മുപ്പതും ആയിരുന്ന ഉള്ളി വിലയാണ് ഇപ്പോള്‍ നൂറിലെത്തി നില്‍ക്കുന്നത്.

 തിരിച്ചടിയായത്

തിരിച്ചടിയായത്

തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളെ ഉള്ളി ഇരക്കുമതിക്കായി ആശ്രയിച്ചതാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും നേരിട്ടു കൊണ്ടിരിക്കുന്ന വരള്‍ച്ചയെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണം.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കെഎസ്ആര്‍ടിസിയുടെ 1225 സര്‍വ്വീസുകള്‍ നിര്‍ത്തി; ഒരുങ്ങുന്നത് മാറ്റത്തിന്; ജീവനക്കാര്‍ക്കും 'പണി' !!കൂടുതല്‍ വായിക്കാന്‍

ഫോണ്‍ പിന്തുടര്‍ന്ന് പോലീസ്!! സിപിഎം സമ്മര്‍ദത്തില്‍? പയ്യന്നൂര്‍ കൊല!! രണ്ട് പേര്‍ കൂടി പിടിയില്‍!!കൂടുതല്‍ വായിക്കാന്‍

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???കൂടുതല്‍ വായിക്കാന്‍

English summary
onion price at rs 100 in kerala onion prices weak in north india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X