കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച... മോദി സര്‍ക്കാരിലെ പുതിയ മന്ത്രിമാരില്‍ 33 പ്രതികള്‍

Google Oneindia Malayalam News

ദില്ലി: പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാര്‍ക്കെതിരായ കേസ് വിവരങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് അവകാശ നിരീക്ഷണ ഗ്രൂപ്പായ എഡിആര്‍ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ നിലവില്‍ 78 മന്ത്രമാരാണുള്ളത്. 15 ക്യാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും കഴിഞ്ഞ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്.

78 മന്ത്രിമാരില്‍ 42 ശതമാനം പേര്‍, അതായത് 33 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. ഇവര്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 24 മന്ത്രിമാര്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

c

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ബംഗാളിലെ കൂച്ച് ബിഹാറില്‍ നിന്നുള്ള യുവ എംപി നിസിത്ത് പ്രാമാണിക് ആണ് മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. 35 വയസേയുള്ളൂ അദ്ദേഹത്തിന്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിട്ടാണ് ഇദ്ദേഹം ചുതലയേറ്റിരിക്കുന്നത്. പ്രാമാണികിനെതിരെ കൊലപാതക കേസ് നിലവിലുണ്ട്. മറ്റു നാല് മന്ത്രിമാര്‍ കൊലപാതക ശ്രമം എന്ന വകുപ്പ് പ്രകാരം എടുത്ത കേസിലെ പ്രതികളാണ്.

പ്രാമാണികിന് പുറമെ ബംഗാളില്‍ നിന്നുള്ള ജോണ്‍ ബര്‍ള, പങ്കജ് ചൗധരി, കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ എന്നിവര്‍ക്കെതിരെയാണ് കൊലപാത ശ്രമം എന്ന വകുപ്പില്‍ കേസുള്ളതെന്നും എഡിആര്‍ പറയുന്നു. മോദി മന്ത്രിസഭയില്‍ 70 കോടിപതികളുണ്ട്. ഇവരുടെ ശരാശരി ആസ്തി 16.24 കോടി രൂപയാണ്. നാല് മന്ത്രിമാര്‍ക്ക് 50 കോടിയിലധികം ആസ്തിയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, പീയുഷ് ഗോയല്‍, നാരായണ്‍ ടട്ടു, മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണവര്‍.

കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

English summary
ADR Reports says 33 Ministers in Narendra Modi Cabinet declares Criminal case against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X