കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു: ഒരു കിലോമീറ്ററിനുള്ളിലെ പന്നികളെ കൊന്നൊടുക്കി

Google Oneindia Malayalam News

ഗുഹാവത്തി: രാജ്യത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോർട്ട് ചെയ്തു. അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ മുഴുവൻ കൊന്നൊടുക്കിയതായി ദിബ്രുഗഢ് മൃഗസംരക്ഷണ, വെറ്ററിനറി ഓഫീസർ ഡോ. ഹിമന്ദു ബികാഷ് ബറുവ വ്യക്തമാക്കി.

കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയുംകോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം: കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

"ഞങ്ങൾ ആദ്യം 1 കിലോമീറ്റർ വരെയുള്ള പ്രദേശം രോഗബാധയുള്ളതായി പ്രഖ്യാപിച്ചു. നിയമങ്ങൾ അനുസരിച്ച്, രോഗബാധിത പ്രദേശത്തെ എല്ലാ പന്നികളെയും ഞങ്ങൾ കൊന്ന് കുഴിച്ചുമൂടി. അതോടൊപ്പം, ഞങ്ങൾ പ്രദേശം മുഴുവൻ അണുവിമുക്തമാക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ആഫ്രിക്കൻ പന്നിപ്പനി മാരകവും പന്നികൾക്കിടയില്‍ വളരെ വേഗത്തില്‍ പടരുമെങ്കിലും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയില്ലെന്നാണ്.

pig

സർക്കാർ കണക്കുകൾ പ്രകാരം 2020 മുതൽ ഈ വർഷം ജൂലൈ 11 വരെ സംസ്ഥാനത്ത് 40,159 പന്നികൾ പനി ബാധിച്ച് ചാവുകയും, മുന്‍ കരുതലിന്റെ 1,181 പന്നികളെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. അസം, മിസോറാം, സിക്കിം, നാഗാലാൻഡ്, ത്രിപുര, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വളരെ സാംക്രമികമായതിനാലും വാക്സിൻ ഇല്ലാത്തതിനാലും, പന്നിയിറച്ചി കഴിക്കുന്നത് ഒഴിവാക്കാൻ സർക്കാർ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സർക്കാരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഒരു മാസത്തേക്ക് കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവയും ഇത്തരത്തിൽ വിതരണം ചെയ്യരുതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. റോഡ്, റെയിൽ, വ്യോമ മാർഗം വഴി ഇത്തരം വസ്തുക്കൾ സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താൻ പാടില്ലെന്നാണ് നിർദ്ദേശം. കേരളത്തിൽ രോഗം പടരാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പന്നിയിറച്ചിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

രോഗം പടരുന്ന സ്ഥലങ്ങളിൽ ഇറച്ചിവിൽപ്പന നിരോധിച്ചതോടെ ഇവയ്ക്ക് വിലയിടിഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഇവിടങ്ങളിൽനിന്ന് തുച്ഛമായ വിലയ്ക്ക് പന്നികളെ കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന സൂചന കേന്ദ്രം നേരത്തെ സംസ്ഥാനങ്ങൾക്ക് നല്‍കിയിട്ടുണ്ട്. ചെക്‌പോസ്റ്റുകളിലും അതിർത്തിപങ്കിടുന്ന മറ്റു സ്ഥലങ്ങളിലും പോലീസുമായി ചേർന്ന് മൃഗസംരക്ഷണവകുപ്പിന്റെ കർശന പരിശോധന വേണമെന്നും കേന്ദ്ര മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

English summary
African swine fever confirmed again in Assam: pigs within a kilometer were killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X