• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്‌സ്പ നിയമം ഉടന്‍ പിന്‍വലിക്കും; പ്രഖ്യാപനവുമായി മോദി

Google Oneindia Malayalam News

ഗുവാഹത്തി: രാജ്യത്തിന്റെ വടക്ക് - കിഴക്കന്‍ മേഖലയില്‍ നിന്ന് സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സപ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ദിഫുവില്‍ 'സമാധാനം, ഐക്യം, വികസനം' എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദീര്‍ഘകാലമായി, വടക്ക് - കിഴക്കന്‍ മേഖലയിലെ പല സംസ്ഥാനങ്ങളും അഫ്‌സ്പയുടെ കീഴിലാണ്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി, സമാധാനവും മെച്ചപ്പെട്ട ക്രമസമാധാന നിലയും കാരണം, ഞങ്ങള്‍ പ്രദേശത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഫ്സ്പ നീക്കം ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു. 2014 മുതല്‍ ഈ മേഖലയില്‍ അക്രമ സംഭവങ്ങള്‍ 75 ശതമാനം കുറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. 'അതുകൊണ്ടാണ് ആദ്യം ത്രിപുരയില്‍ നിന്നും പിന്നീട് മേഘാലയയില്‍ നിന്നും അഫ്സ്പ പിന്‍വലിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്,' അദ്ദേഹം പറഞ്ഞു.

'അസാമില്‍, മൂന്ന് പതിറ്റാണ്ടുകളായി അഫ്‌സ്പ പ്രാബല്യത്തില്‍ ഉണ്ട്. മുന്‍ സര്‍ക്കാരുകള്‍ അത് നീട്ടിക്കൊണ്ടുപോയി. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്ഥിതിഗതികള്‍ വളരെയധികം മെച്ചപ്പെട്ടു, 23 ജില്ലകളില്‍ നിന്ന് അഫ്സ്പ എടുത്തുകളഞ്ഞു, ''നാഗാലാന്‍ഡില്‍ നിന്നും മണിപ്പൂരില്‍ നിന്നും നിയമം പിന്‍വലിക്കാന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാറണ്ടുകളില്ലാതെ അറസ്റ്റുചെയ്യാനും ചില പ്രത്യേക സാഹചര്യങ്ങളില്‍ വെടിവച്ചുകൊല്ലാനും സായുധ സേനയ്ക്ക് വ്യാപകമായ അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ.

അഫ്‌സ്പ റദ്ദാക്കണമെന്ന ആവശ്യം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സൈനികരുടെ വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടതിന് ശേഷം വീണ്ടും ശക്തമായി. ദശാബ്ദങ്ങള്‍ പഴക്കമുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നേതൃത്വം വഹിച്ച മേഖലയിലെ മുഖ്യമന്ത്രിമാരെ മോദി തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു. അസമിലെ കര്‍ബി ആംഗ്ലോങ്, ബോഡോ മേഖല, ത്രിപുര എന്നിവിടങ്ങളിലെ സമാധാന കരാറുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അസമില്‍ സമാധാനവും വികസനവും കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിറ്റിയൂഡ്... ആറ്റിറ്റിയൂഡ്; പ്രിയാമണിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

2014 മുതല്‍ വടക്ക് - കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും ഉണ്ടായിട്ടുണ്ട്. വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചര്‍, മോഡല്‍ ഗവണ്‍മെന്റ് കോളേജുകള്‍ക്കായുള്ള മൂന്ന് കോളേജുകള്‍ ദിഫുവില്‍ മോദി ഉദ്ഘാടനം ചെയ്തു. അസമിലുടനീളം 2,950 ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ 1,150 കോടി രൂപയുടെ അമൃത് സരോവര്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദിബ്രുഗഡില്‍ ഏഴ് പുതിയ കാന്‍സര്‍ കെയര്‍ ആശുപത്രികള്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഏഴ് ക്യാന്‍സര്‍ ആശുപത്രികള്‍ക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.

ദിബ്രുഗഡില്‍, കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ, അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാന്‍സര്‍ ധാരാളമായി കണ്ടുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരേയും ഇടത്തരക്കാരേയുമാണ്. ദരിദ്രരും ഇടത്തരക്കാരുമായ രോഗികള്‍ ചികിത്സയ്ക്കായി ദൂരെ വന്‍ നഗരങ്ങളിലേക്ക് പോകേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഇത് അവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായിരുന്നു,'' അദ്ദേഹം പറഞ്ഞു, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സാഹചര്യം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിജയ് ബാബു നടിക്കൊപ്പം ഹോട്ടലിലെത്തി, നിര്‍ണായക സിസിടിവി ദൃശ്യവും സിനിമാക്കാരുടെ സാക്ഷിമൊഴികളും ലഭിച്ചുവിജയ് ബാബു നടിക്കൊപ്പം ഹോട്ടലിലെത്തി, നിര്‍ണായക സിസിടിവി ദൃശ്യവും സിനിമാക്കാരുടെ സാക്ഷിമൊഴികളും ലഭിച്ചു

അസമിന്റെ ചരിത്രത്തിലെ സുപ്രധാന ദിനമാണിതെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. സംസ്ഥാനത്ത് നേരത്തെ ലഭ്യമല്ലാത്ത കാന്‍സര്‍ ചികിത്സയ്ക്കുള്ള ഉയര്‍ന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യമാണ് ഇവിടെ കൊണ്ടുവരുന്നത്. ക്യാന്‍സര്‍ ഒരു ധനികന്റെ രോഗമല്ല, ''അദ്ദേഹം പറഞ്ഞു. അസമിന്റെ സ്വപ്ന സാക്ഷാത്കാരമാണിതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

cmsvideo
  'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam
  English summary
  Afspa law in north-eastern states to be withdrawn soon says narendra modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X