മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്... മുറിവുണങ്ങി..ഓര്‍മകള്‍ മങ്ങാതെ താജ് ഹോട്ടല്‍
മുംബൈ: പത്ത് വര്‍ഷത്തിന് മുമ്പ് മുംബൈ താജ് ഹോട്ടലില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല.2008 നവംബര്‍ 26 ന് ഇന്ത്യയുടെ വാണിജ്യതലസ്ഥാനം ലോകശ്രദ്ധയാകര്‍ഷിച്ചത് പാകിസ്താന് തീവ്രവാദികളുടെ വെടിയൊച്ചകള്‍ കേട്ടിട്ടാണ്.നഗരത്തിന്റെ ഹൃദയഭാഗത്തെ രണ്ട് ആഢംബര ഹോട്ടലുകളായ താജ് ടവര്‍,ഒബ്രോയ് ട്രിഡന്്റ്, നരിമാന് ഹൗസ് ജ്യൂത കേന്ദ്രം,ടൂറിസ്റ്റ് റെസ്റ്റോറന്റായ ലിയോപോള്‍ഡ് കഫെ, മെട്രോ സിനിമ,തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനല്‍, ടൈംസ് ഓഫ് ഇന്ത്യ കെട്ടിടെ എന്നി എട്ട് കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടന്നു.
മൂന്നു ദിവസം നീണ്ടുനിന്ന അരുംകൊലയില്‍ വിദേശികളടക്കം 166 ആളുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലാണ് ഏറ്റവും അധികം ആക്രമണത്തിനിരയായത്.31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു.അതിഥികളും ആദിതേയരും ഇതില്‍ ഉള്‍പ്പെടുന്നു.10 വര്‍ഷം കഴിഞ്ഞ് 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

എന്നാല്‍ ഭീകരാക്രമണദിനങ്ങള് ആരും മറന്നിട്ടില്ല.ആക്രമണത്തിന് ഇരയായവരുടെ സ്മാരകം താജിലെ അതിഥികളെ വരവേല്‍ക്കുന്നു.താജ് ഒരു ഹോട്ടലല്ല മറിച്ച് മുംബൈയുടെ സ്മാരകമാണ്,ഇവിടെ അരങ്ങേറിയ ഭീകരാക്രമണം മുംബൈയ്ക്ക് മേല്‍ ഉണ്ടായതാണെന്ന് ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി സിഇഒ പറയുന്നു.ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് തീവ്രവാദ സംഘടനായ ലഷ്കര്‍ ഇ തൊയിബയുടെ പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും ഇസ്ലാമാബാദ് ഇത് നിക്ഷേധിച്ചു.
രാജ്യം നയതന്ത്രവുമായി മുന്നേറിയപ്പോള്‍ താജ് ഹോട്ടല്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്കി,ഹോട്ടലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപിടിച്ചു.2 വര്‍ഷം കൊണ്ട് താജ് പഴയപടിയായി.മുംബൈ ഭീകരാക്രമണം നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി കാരണം ആക്രമണത്തിന്റെ പ്രത്യാഘതങ്ങള്‍ വളരെ വലുതയിരുന്നു. 2012ല്‍ അവശേഷിച്ച ഒരേയൊരു ഭീകരനെ ഇന്ത്യ വധിച്ചു.എല്ലാം മറന്നു.എന്നാല്‍ ഇന്നും മുറിവുണങ്ങാത്ത ഓര്‍മയില്‍ നഗരം അതിന്റെ തിരക്കുകളിലേക്ക് നീങ്ങുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications