കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നത് ഒരു ആണ്‍കുഞ്ഞ്, രണ്ടാമത്തേതിനുള്ള ശ്രമം എത്തിച്ചത് 17 കുട്ടികളില്‍!!!

ഗുജറാത്തിലെ കര്‍ഷക ദമ്പതികള്‍ക്ക് 16 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ജനിച്ചു. നാട്ടുകാരുടെ ഉപദേശത്തെത്തുടര്‍ന്ന് കുടുംബാസൂത്രണം നടത്തി.

  • By Manu
Google Oneindia Malayalam News

അഹ്മദാബാദ്: നാം ഒന്ന് നമുക്ക് രണ്ട് എന്ന കാര്യമൊന്നും ഈ ദമ്പതികള്‍ കേട്ടു കാണാനിടയില്ല. അല്ലെങ്കില്‍ ഇതു സംഭവിക്കുമോ ? ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ ദമ്പതികള്‍ക്ക് 17 കുട്ടികളാണ് പിറന്നത്. ഇതില്‍ 16ഉം പെണ്‍കുട്ടികളാണ്.

44കാരനായ രാംസിങ്- 40 കാരിയായ കാനു സംഗോട്ട് ദമ്പതികള്‍ക്കാണ് 16 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ജനിച്ചത്. ഇനിയും മുന്നോട്ട് പോയാല്‍ ഒരു സ്‌കൂളെങ്കിലും തുടങ്ങേണ്ടിവരുമെന്ന തരത്തില്‍ നാട്ടുകാര്‍ ഉപദേശിച്ചതോടെ പ്രസവം നിര്‍ത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ടു

പ്രസവം നിര്‍ത്തുന്നതിനു വേണ്ടി കാനു അടുത്തിടെ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയയായി. ഗ്രാമത്തിലുള്ളവര്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് കുടുംബാസൂത്രണത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് രാംസിങ് പറഞ്ഞു.

മറ്റൊരു ആണ്‍കുട്ടിയെ പ്രതീക്ഷിച്ചു

രണ്ടാമതൊരു ആണ്‍കുട്ടിക്കു വേണ്ടിയുള്ള ശ്രമമാണ് കുട്ടികളുടെ എണ്ണം 17 ലെത്തിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. ചോളം, ഗോതമ്പ് എന്നിവ കൃഷി ചെയ്താണ് രാംസിങ് ഉപജീവനം നടത്തുന്നത്. വലിയ കുടുംബത്തെ പോറ്റുന്നതിനുവേണ്ടി മറ്റു കൃഷിസ്ഥലങ്ങളില്‍ ജോലിക്കും ഇവര്‍ പോവുന്നുണ്ട്.

17ാമത്തെ പ്രസവ തിയ്യതി അറിയില്ല

2015 സപ്തംബറിലാണ് കാനു 16ാമത്തെ കുഞ്ഞിനു ജന്‍മം നല്‍കിയത്. എന്നാല്‍ 17ാമത്തെ കുഞ്ഞ് ജനിച്ചത് എന്നാണെന്നു രാംസിങിന് ഓര്‍മയില്ല. ഈ കുഞ്ഞിനു പേരും ഇട്ടിട്ടില്ല.

വിജയ് ഏക ആണ്‍തരി

2013ലാണ് വിജയ് എന്നു പേരുള്ള ഏക ആണ്‍കുട്ടി രാംസിങ് ദമ്പതികള്‍ക്കു പിറന്നത്. പ്രായമായാല്‍ തങ്ങളെ നോക്കാന്‍ ആണ്‍കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 17 കുട്ടികളുണ്ടായതെന്നും രാംസിങ് പറഞ്ഞു.

രണ്ടു കുട്ടികള്‍ മരിച്ചു

16 പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ വിവാഹിതരുമായി. രണ്ടു പെണ്‍കുട്ടികള്‍ രാജ്‌കോട്ടില്‍ കൃഷിസ്ഥലത്തു ജോലിക്കായി പോയിരിക്കുകയാണെന്ന് രാംസിങ് പറഞ്ഞു.

English summary
A couple from Gujarat’s tribal district Dahod has finally opted for a family planning operation after conceiving 17 children, which includes 16 daughters and a son.Ramsinh, 44, let his wife, Kanu Sangot, 40, undergo a tubectomy a fortnight ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X