കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ശുദ്ധികലശത്തിനൊരുങ്ങി സൈന്യം: പുതിയ ഹിറ്റ് ലിസ്റ്റ് ഒരുങ്ങി, ഉടന്‍ നടപടി!!

കശ്മീര്‍ താഴ്വരയിലെ ഭീകരസംഘടനകളുടെ ആറ് കമാന്‍ഡോമാരാണ് സേനയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്

Google Oneindia Malayalam News

ശ്രീനഗര്‍: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ദുജാനയെ വകവരുത്തിയതോടെ കശ്മീരില്‍ കൂടുതല്‍ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി സുരക്ഷാ സേന. കശ്മീര്‍ താഴ്വരയിലെ ഭീകരസംഘടനകളുടെ ആറ് കമാന്‍ഡോമാരാണ് സേനയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട ഭീകരരായ അബു ദുജാന, സബ്സര്‍ ഭട്ട്, ജുനൈദ് മറ്റൂ, ബഷീര്‍ വാനി എന്നിവരുള്‍പ്പെടെ 12 ഭീകരരുടെ പട്ടികയാണ് സുരക്ഷാ സേന നേരത്തെ തയ്യാറാക്കിയിരുന്നത്. 2016ല്‍ സൈനിക ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയെ വധിച്ചതോടെ തന്നെ കശ്മീരില്‍ താഴ്വരയില്യ സ്വാധീനം ചെലുത്തുന്ന ഭീകരര നേതാക്കളെ വകവരുത്താന്‍ സേന ആരംഭിച്ചിരുന്നു.

ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈന്യം പാക് പൗരനായ അബു ദുജാനയെ വധിച്ചത്. അബു ദുജാനയ്ക്ക് പുറമേ മറ്റ് രണ്ട് ഭീകരരും സൈന്യത്തിന്‍റെ വലയിലായിരുന്നു. ഈ ആഴ്ച രണ്ട് തവണയാണ് ദുജാന സൈന്യത്തിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയത്. പോലീസില്‍ നിന്നും സുരക്ഷാസേനയില്‍ നിന്നും ആയുധങ്ങള്‍ മോഷ്ടിക്കുന്നതിലും ദുജാന വിദഗ്ദനായിരുന്നു.

 സാക്കിര്‍ റാഷിദ് ഭട്ട്

സാക്കിര്‍ റാഷിദ് ഭട്ട്

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സാക്കിര്‍ റാഷിദ് ഭട്ട് അല്‍ഖ്വയ്ദ തലവന്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അന്‍സാര്‍ ഗസ് വത്തുല്‍ ഹിന്ദിന്‍റെ പുതിയ തലവനായാണ് സാക്കിര്‍ ഭട്ടിനെ നിയമിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് അല്‍ഖ്വയ്ദയുടെ മീഡിയ വിംഗ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ദക്ഷിണ കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ ഭീകരനായിരുന്ന സാക്കിര്‍ ഭട്ട് സംഘടന വിട്ടതിനെ തുടര്‍ന്നാണ് അല്‍ഖ്വയ്ദ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ദക്ഷിണ കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ ഡിവിഷണല്‍ കമാന്‍ഡറായിരുന്ന ഭട്ട് അവാന്തിപൊരയിലെ നൂര്‍പുര സ്വദേശിയാണ്. 2013ല്‍ റിക്രൂട്ട് ചെയ്ത ഇയാള്‍ എ++ കാറ്റഗറിയില്‍പ്പെടുന്ന ഭീകരനാണ്.

ജിഹാദിന് വേണ്ടി പോരാടണം

ജിഹാദിന് വേണ്ടി പോരാടണം

ഇന്ത്യയിലെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാനുള്ള ആഹ്വാനവുമായി അൽഖ്വയ്ദ ഭീകരൻ സാക്കിര്‍ റാഷിദ് ഭട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. അല്‍ഖ്വയ്ദയില്‍ ചേര്‍ന്നതിന് ശേഷം സാക്കിർ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് രാജ്യത്തെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാൻ ആവശ്യപ്പെടുന്നത്. ഇന്ത്യയെ കീഴടക്കാനുള്ള ജിഹാദിൽ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും സാക്കിര്‍ ചോദിക്കുന്നു. ഓഡിയോ സന്ദേശത്തിലെ ശബ്ദം ഭട്ടിന്‍റേതാണെന്ന് പിന്നീട് കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.

മുസ്ലിങ്ങള്‍ക്ക് നീതി!!

മുസ്ലിങ്ങള്‍ക്ക് നീതി!!

മുസ്ലിങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെയുള്ള പോരാട്ടം കശ്മീരിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിൽ വ്യാപിക്കണമെന്നും വീഡിയോയില്‍ മൂസ ആഹ്വാനം ചെയ്യുന്നു. കശ്മീരി യുവാക്കൾക്ക് സ്വാധീനമുള്ള ടെലഗ്രാം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് മൂസയുടെ സന്ദേശം കശ്മീരിൽ പ്രചരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാനുള്ള ആഹ്വാനവുമായി അൽഖ്വയ്ദ ഭീകരൻ സാക്കിര്‍ മൂസ. അല്‍ഖ്വയ്ദയില്‍ ചേര്‍ന്നതിന് ശേഷം സാക്കിർ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് രാജ്യത്തെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാൻ ആവശ്യപ്പെടുന്നത്. ഇന്ത്യയെ കീഴടക്കാനുള്ള ജിഹാദിൽ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും സാക്കിര്‍ ചോദിക്കുന്നു. ഓഡിയോ സന്ദേശത്തിലെ ശബ്ദം മൂസയുടേതാണെന്ന് കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.

 സമാധാനത്തിന്‍റെ മാര്‍ഗ്ഗം വെടിയണം

സമാധാനത്തിന്‍റെ മാര്‍ഗ്ഗം വെടിയണം

മുസ്ലിങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെയുള്ള പോരാട്ടം കശ്മീരിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിൽ വ്യാപിക്കണമെന്നും വീഡിയോയില്‍ മൂസ ആഹ്വാനം ചെയ്യുന്നു. കശ്മീരി യുവാക്കൾക്ക് സ്വാധീനമുള്ള ടെലഗ്രാം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് മൂസയുടെ സന്ദേശം കശ്മീരിൽ പ്രചരിക്കുന്നത്. ഗോവധത്തിന്‍റെ പേരില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മൂസ മുസ്ലിങ്ങള്‍ അടിമകള്‍ അല്ലെന്നും ഇരകളായി നിൽക്കരുതെന്നും മൂസ പറയുന്നു. ഇസ്ലാമെന്നാൽ സമാധാനമാണ് എന്നാല്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും സമാധാനമല്ല മാർഗ്ഗമെന്നും മൂസ ചൂണ്ടിക്കാണിക്കുന്നു

കശ്മീരില്‍ ജിഹാദ്

കശ്മീരില്‍ ജിഹാദ്

അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ് എന്ന അല്‍ഖ്വദയ്ക്ക് കീഴിലുള്ള ഭീകരസംഘടന പ്രവര്‍ത്തിക്കുന്നത് അല്‍ഖ്വയ്ദയ്ക്ക് കീഴിലാണെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചുമതലയുള്ള യുപി സ്വദേശി സന ഉള്‍ഹഖിന്‍റെ നിയന്ത്രണത്തിലാണോ സംഘടനാ തലവന്‍ അയ്മന്‍ സവാഹിരിയുടെ നേതൃത്വത്തിലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കശ്മീരില്‍ ജിഹാദിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെ‍ടുത്തുമെന്നാണ് അല്‍ഖ്വയ്ദ നേരത്തെ വ്യക്തമാക്കിയത്.

ഭട്ട് എന്തിനുമൊരുങ്ങി

ഭട്ട് എന്തിനുമൊരുങ്ങി

ഹിസ്ബുളില്‍ നിന്ന് പുറത്തുവന്ന സാക്കിര്‍ മൂസയെന്ന സാക്കിര്‍ റാഷിദ് ഭട്ട് ഭീകരര്‍ക്കെതിരെ ഭീഷണി മുഴക്കുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നവർക്കും ശബ്ദിക്കുന്നവർക്കുമാണ് മൂസയുടെ മുന്നറിയിപ്പ്. ഹിസ്ബുൾ മുജാഹിദ്ദീന്‍ വിട്ട സാക്കിർ മൂസയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ കശ്മീർ താഴ് വരയിലെ ഭീകരർ പുതിയ കമാൻഡോ റിയാസ് നായ്കൂവിന്‍റെ നിർദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ല. ജമ്മു കശ്മീരിലെ ത്രാല്‍ സെക്ടറിലെ വീട്ടിൽ മറ്റൊരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനൊപ്പം ഒളിച്ചിരുന്ന സബ്സർ ഭട്ടിന്‍റെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം നൽകിയത് മൂസയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച സൈനിക ഏറ്റുമുട്ടലിലായിരുന്നു ബർഹാൻ വാനിയുടെ പിൻഗാമിയായിരുന്ന സബ്സർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

സബ്സറിനെ ഒറ്റിക്കൊടുത്തു

സബ്സറിനെ ഒറ്റിക്കൊടുത്തു

സാക്കിര്‍ റാഷിദ് ഭട്ടെന്ന മൂസയാണ് സബ്സറിനെ ഒറ്റിക്കൊടുത്തതെന്ന് ഇന്‍റലിജൻസ് ഏജന്‍സികളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇടയാക്കിയിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം. മൂസയുമായി അടുത്ത് ബന്ധമുള്ള ഭീകരനാണ് ഭട്ടിന്റെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതെന്നാണ് ഇന്‍റലിജൻസ് ഏജൻസികൾക്ക് ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്തതിൽ നിന്ന് ലഭിച്ചിട്ടുള്ള സൂചന. ഈ സാഹചര്യത്തിൽ മൂസയുടെ താക്കീത് ഭയന്ന് ഹിസ്ബുൾ മുജാഹീദ്ദീനിൽ പിളര്‍പ്പുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് നേരത്തെ തന്നെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു

താവളം വെളിപ്പെടുത്തി

താവളം വെളിപ്പെടുത്തി

മൂസയുമായി അടുത്ത ബന്ധം പുലർത്തുന്ന ദൂതനാണ് സബ്സർ ഭട്ട് ഒളിഞ്ഞിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ജമ്മു കശ്മീർ പോലീസിനെ അറിയിച്ചതെന്നാണ് സൂചന. ജന്മസ്ഥലമായ ത്രാലിലെ ഒരു വീട്ടിൽ ഒളിച്ച് കഴിയുകയായിരുന്ന ഭട്ടിനെയും മറ്റൊരു ഭീകരനെയും സുരക്ഷാ സേന വള‍ഞ്ഞ ശേഷം വധിക്കുകയായിരുന്നു.

പാൻ ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി

പാൻ ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി


കശ്മീരിലെ ഹുറിയത്ത് നേതാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സാക്കിർ മൂസയെ പിന്നീട് ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്ന് പുറത്തുവരികയായിരുന്നു. കശ്മീരിലെ ലാൽ ചൗക്കില്‍ വച്ച് ഹുറിയത്ത് നേതാക്കളുടെ തലയറുക്കണമെന്നായിരുന്നു മെയ് 10ന് മൂസ പുറത്തുവിട്ട വീഡിയോയിൽ ആഹ്വാനം ചെയ്തത്. ഹിസ്ബുൾ മുജാഹിദ്ദീനില്‍ നിന്ന് പുറത്തുവന്ന് പാൻ ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മൂസ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

മൂസയെ വധിക്കാൻ ഹിസ്ബുൾ പദ്ധതി

മൂസയെ വധിക്കാൻ ഹിസ്ബുൾ പദ്ധതി

ഹിസ്ബുൾ മുജാഹിദ്ദീനുമായി സാക്കിർ മൂസ ഇടഞ്ഞതോടെ ഹിസ്ബുൾ തലവൻ സയീദ് സലാഹുദ്ദീനും പാത് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമിടയിൽ ആശങ്കകൾ ഉണ്ടായെന്നും യുണൈറ്റ‍ഡ് ജിഹാദ് കൗൺസിൽ മൂസ ലക്ഷ്യം പൂർത്തിയാക്കുന്നതിന് മുമ്പെ എത്രയും പെട്ടെന്ന് കൊല്ലപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇന്‍റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഹിസ്ബുൾ ഭീകരർ ഐസിസ് ആശയങ്ങളോട് അഭിനിവേശം കാണിച്ച് ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി പ്രവര്‍ത്തിച്ചാൽ സംഘടന വേരറ്റുപോകുമെന്നാണ് പാകിസ്താൻറെ ആശങ്ക. എന്നാല്‍ ഈ പ്രത്യേക സാഹചര്യം കശ്മീർ താഴ്വരയിൽ സമാധാനം പുനഃസ്ഥാപിയ്ക്കാൻ സഹായിക്കുമെന്നും പ്രത്യാശിക്കാം.

റിയാസ് നായ്കൂ

റിയാസ് നായ്കൂ

സുബര്‍ എന്നറിയപ്പെടുന്ന റിയാസ് നായ്കൂ സബ്സര്‍ ഭട്ടിന് ശേഷം ഹിസ്ബുള്‍ തലവന്‍ സ്ഥാനത്തെത്തിയ ഭീകരനാണ്. അവാന്തിപുരയിലെ ടോകുണ്‍ സ്വദേശിയായ റിയാസ് 2012ലാണ് ഹിസ്ബുള്‍ മുജാഹിദ്ദീനിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. സബ്സര്‍ ഭട്ട് കശ്മീരില്‍ വച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഹിസ്ബുള്‍ മുജാഹിദ്ദീനിന്‍റെ തലപ്പത്തേയ്ക്ക് നായ്കൂ എത്തിയിരുന്നു.

സീനത്തുള്‍ ഇസ്ലാം

സീനത്തുള്‍ ഇസ്ലാം

സീനത്തുള്‍ ഇസ്ലാം എന്ന അല്‍ക്കാമ 2012ല്‍ ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന കശ്മീരി ഭീകരനാണ്. കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയാണ് ഇയാള്‍.

വസിം എഎച്ച്

വസിം എഎച്ച്

ഒസാമ എന്ന വസിം എഎച്ച് ഷോപ്പിയാനിലെ ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡറാണ്. ബര്‍ഹാന്‍ വാനി ഗ്രൂപ്പിന്‍റെ ഭാഗമായ ഇയാള്‍ 2014ലാണ് റിക്രൂട്ട് ചെയ്യപ്പെടുന്നത്. എ++ കാറ്റഗറിയില്‍പ്പെടുന്ന ഭീകരനാണ് ഇയാള്‍.

അബു ഹമാസ്

അബു ഹമാസ്

ജെയ്ഷെ മുഹമ്മദിന്‍റെ ഡിവിഷണല്‍ കമാന്‍ഡറായ അബു ഹമാസ് പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2016 മുതല്‍ ഇയാള്‍ ജമ്മുകശ്മീരിലെ സജീവസാന്നിധ്യമാണ്. ഭീകരരിലെ എ++ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഭീകരനാണ് ഹമാസ്.

English summary
After eliminating Lashkar-e-Taiba's Kashmir commander Abu Dujana in an encounter in Pulwama on Tuesday, security forces have now prepared a list of six top terror commanders who are in their hitlist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X