കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിക്ക് പിന്നാലെ റായ്ബറേലി ലക്ഷ്യം വെച്ച് ബിജെപി! ഒരുക്കുന്നത് വന്‍ നീക്കങ്ങള്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അമേഠിക്ക് പിന്നാലെ റായ്ബറേലി ലക്ഷ്യം വെച്ച് ബിജെപി | Oneindia Malayalam

യുപിയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ അമേഠിയും റായ്ബറേലിയും ഇത്തവണ കൈപ്പിടിയില്‍ ആക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അമേഠിയില്‍ മന്ത്രി സ്മൃതി ഇറാനിയെ ഇറക്കി രാഹുലിന് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിക്ക് ഏറെ കുറെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണ നേരിയ മാര്‍ജിനിലാണ് ഇവിടെ രാഹുല്‍ ഗാന്ധി വിജയിച്ചത്. അതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം റായ്ബറേലിയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എന്നാല്‍ ഇത്തവണ റായ്ബറേലിയിലും കോണ്‍ഗ്രസിനെ പറപ്പിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി അണിയറയില്‍ ഒരുക്കുന്നത്.

 രാഹുലും സ്മൃതിയും

രാഹുലും സ്മൃതിയും

അമേഠിയില്‍ ബിജെപി വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ തവണ രാഹുല്‍ അമേഠിയില്‍ ജയിച്ച് കയറിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി ഇവിടെ കനത്ത മത്സരമാണ് കാഴ്ചവെച്ചത്. രാഹുല്‍ ഗാന്ധിക്ക് 4,08,651 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്മൃതി ഇറാനി 300,748 വോട്ടുകളാണ് നേടിയത്.

 ഇടപെട്ട് സ്മൃതി

ഇടപെട്ട് സ്മൃതി

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.തോല്‍വി രുചിച്ചെങ്കിലും അമേഠിയില്‍ ശക്തമായ ഇടപെടലാണ് അതിനുശേഷം സ്മൃതി ഇറാനി നടത്തുന്നത്. മന്ത്രി എന്ന പ്രതിച്ഛായയും സ്മൃതിക്കുണ്ട്.

 ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം

ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം

മണ്ഡലത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും സ്മൃതി കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
ബിജെപിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ കൊഴുക്കുകയാണ് ഇവിടെ. ഇത്തവണ രാഹുല്‍ അമേഠിയില്‍ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്.

 റായ്ബറേലിയിലും

റായ്ബറേലിയിലും

ഈ സാഹചര്യത്തില്‍ രാഹുല്‍ മറ്റരൊു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കാന്‍ രാഹുല്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം.സോണിയയുടെ മണ്ഡലമായ റായ്ബറേലിയും ബിജെപി കണ്ണുവെയ്ക്കുന്നുണ്ട്. 50 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് കുടുംബത്തിനൊപ്പം നിന്ന മണ്ഡലമാണ് റായ്ബറേലി.

 ശക്തനായ സ്ഥാനാര്‍ത്ഥി

ശക്തനായ സ്ഥാനാര്‍ത്ഥി

ഇവിടെ സോണിയാ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തിരയുകയാണ് ബിജെപി. നേരത്തേ മണ്ഡലത്തില്‍ സോണിയയ്ക്ക് പകരം പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അത് തള്ളിയിരുന്നു.

 മോദി നേരിട്ട്

മോദി നേരിട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി മണ്ഡലം സന്ദര്‍ശിച്ച് വന്‍ വികസന പദ്ധതികളാണ് മണ്ഡലത്തിനായി പലപ്പോഴായി പ്രഖ്യാപിച്ചിട്ടുള്ളത്. സോണിയ ഭരിക്കുന്ന മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നാണ് ബിജെപിയുടെ ആരോപണം.

 ഭൂരിപക്ഷം ഇങ്ങനെ

ഭൂരിപക്ഷം ഇങ്ങനെ

2004 ലാണ് സോണിയാ ഗാന്ധി റായ്ബറേലിയില്‍ ആദ്യമായി മത്സരിക്കുന്നത്. 200,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സോണിയാ ഗാന്ധി മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നുണഞ്ഞപ്പോഴും 3.53 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് സോണിയ നേടിയത്.

 മൂന്ന് മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം

മൂന്ന് മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് പാര്‍ട്ടി കണക്കാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ച് കയറിയത്.

 പ്രചരണത്തിനില്ല

പ്രചരണത്തിനില്ല

കോണ്‍ഗ്രസിന് ലഭിച്ചത് വെറും രണ്ട് സീറ്റുകളായിരുന്നു. ഇത്തവണ സോണിയ തന്നെയാണ് മത്സര രംഗത്തെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ കാര്യമായ പ്രചരണത്തിന് അവര്‍ എത്തിയിട്ടില്ല.

 ഗുണം ചെയ്യും

ഗുണം ചെയ്യും

ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ ഇപ്പോഴും പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇത് ഒരുപരിധിവരെ ഗുണം ചെയ്യുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.മണ്ഡലത്തില്‍ താകൂര്‍ സമുദായത്തില്‍ പെട്ടയാളെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി.

 വന്‍ റാലികള്‍

വന്‍ റാലികള്‍

വരും ദിവസങ്ങള്‍ മോദിയേയും അമിത് ഷായേയും ഉള്‍പ്പെടുപ്പിച്ച് കൊണ്ടുള്ള പരിപാടികളും ബിജെപി പ്ലാന്‍ ചെയ്യുന്നുണ്ട്. ബിജെപി നേതാക്കള്‍ നിരന്തരം മണ്ഡലത്തില്‍ എത്തി റാലി നടത്തുമെന്നും ഇത് പ്രവര്‍ത്തകരില്‍ ആവേശം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നു.

English summary
After Amethi, BJP sets eyes on Raebareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X