കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മധുവിധു അവസാനിച്ചോ? എസ്പി ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍, ഉപതിരഞ്ഞെടുപ്പില്‍ ഒന്നിക്കില്ല!!

ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് എസ്പിയുമായി കൂട്ടുകൂടണമെന്ന് ആവശ്യപ്പെടില്ലെന്നാണ് മായാവതി പറഞ്ഞിരുന്നത്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ സഖ്യമായിരുന്നു സമാജ്‌വാദി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം. ഗൊരഖ്പൂരിലും ഫൂല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയെ തറപ്പറ്റിക്കാനും സഖ്യത്തിന് സംഭവിച്ചിരുന്നു. പക്ഷേ ഇതിന് പിന്നാലെ 10 ദിവസത്തിന് ശേഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടിയേറ്റിരുന്നു. ബിഎസ്പി വിജയമുറപ്പിച്ചിരുന്ന സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത് ഇരുപാര്‍ട്ടികളെയും ഞെട്ടിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ പ്രതിസന്ധി സഖ്യത്തിലും കണ്ടുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇനി വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എസ്പിയുമായി സഖ്യമൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി തുറന്നുപറഞ്ഞു കഴിഞ്ഞു. ഇതോടെ ബിജെപി സന്തോഷത്തിലാണ്. തങ്ങളെ പരാജയപ്പെടുത്താനിറങ്ങിയവര്‍ തമ്മില്‍ തെറ്റിപിരിഞ്ഞെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

മധുവിധു അവസാനിച്ചു

മധുവിധു അവസാനിച്ചു

മുഖ്യശത്രുക്കളായ പാര്‍ട്ടികള്‍ ഒന്നിച്ചത് രാജ്യത്തൊട്ടാകെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന് കാരണമായിരുന്നു. എന്നാല്‍ മായാവതിയുടെ പ്രസ്താവന എസ്പിയെ ഞെട്ടിച്ചിട്ടുണ്ട്. ഇനി വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് എസ്പിയുമായി കൂട്ടുകൂടണമെന്ന് ആവശ്യപ്പെടില്ലെന്നാണ് മായാവതി പറഞ്ഞിരുന്നത്. കൈറാനയില്‍ നടക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നൂര്‍പൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമാണ് ഇനി വരാനുള്ളത്. ഇത് സമാജ്‌വാദി പാര്‍ട്ടി വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇവിടെ ബിഎസ്പിയുടെ പിന്തുണയും അവര്‍ പ്രതീക്ഷിച്ചിരുന്നു. ഇതോടെ ബിജെപിയെ നേരിടാന്‍ സ്വന്തം ശക്തി പ്രകടിപ്പിക്കേണ്ടി വരുമെന്ന് എസ്പി കരുതുന്നു. അതേസമയം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ പിന്തുണ ഉണ്ടാവുമെന്നാണ് എസ്പി കരുതുന്നത്.

രാജ്യസഭയിലെ തോല്‍വി

രാജ്യസഭയിലെ തോല്‍വി

രാജ്യസഭാ തിരഞ്ഞെടുപ്പ് ബിഎസ്പി സ്ഥാനാര്‍ത്ഥി ഭീം റാവു അംബേദ്കര്‍ പരാജയപ്പെട്ടത് മായാവതി ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ പിന്നിലെന്നാണ് സൂചന. ഗൊരഖ്പൂരും ഫൂല്‍പൂരും താല്‍ക്കാലിക സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചതാണെന്ന് മായാവതി സൂചിപ്പിച്ചു. ആ മണ്ഡലങ്ങളില്‍ അങ്ങനെയൊരു സഖ്യം ആവശ്യമായിരുന്നു. എല്ലാ മണ്ഡലത്തിലെയും അവസ്ഥ അതല്ലെന്ന് മായാവതി പറഞ്ഞു. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഏറെ ശ്രമിച്ചിരുന്നുവെന്ന് ബിഎസ്പി പറഞ്ഞിരുന്നു. അതേസമയം രഘുരാജ് പ്രതാപ് സിങ് എംഎല്‍എയെ അഖിലേഷ് ആശ്രയിച്ചതാണ് ബിഎസ്പിയുടെ പരാജയത്തിന് കാരണമെന്നും മായാവതി പറഞ്ഞിരുന്നു. അഖിലേഷ് യാദവ് രാഷ്ട്രീയ പക്വത കാണിക്കണമെന്നും മായാവതി ആവശ്യപ്പെട്ടിരുന്നു.

അഖിലേഷുമായി ഇടഞ്ഞു

അഖിലേഷുമായി ഇടഞ്ഞു

അഖിലേഷുമായി മായാവതി ഇടഞ്ഞെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബിഎസ്പി ആവശ്യപ്പെട്ട 10 എംഎല്‍എമാരുടെ വോട്ടുകള്‍ ബിഎസ്പി ലഭിച്ചില്ലെന്ന് മായാവതി അഖിലേഷിനോട് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹവുമായി ഇടഞ്ഞെന്നാണ് സൂചന. നേരത്തെ ആര്‍എല്‍ഡിയുമായുള്ള ബന്ധവും ബിഎസ്പി ഉപേക്ഷിച്ചിരുന്നു. അതേസമയം കൈറാനയില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്നാണ് ബിഎസ്പി പറയുന്നത്. അതുകൊണ്ടാണ് എസ്പിയുടെ സ്ഥാനാര്‍ത്ഥിക്ക് മായാവതി പിന്തുണ നല്‍കാത്തതെന്നും ഇവര്‍ പറയുന്നു. ഇവിടെ ജാട്ട് വോട്ടുകള്‍ നിര്‍ണായകമാണ്. എസ്പിയെ പിന്തുണച്ചാല്‍ ഈ വോട്ടുകള്‍ ചോര്‍ന്ന് പോകുമെന്ന് ഭയവും ബിഎസ്പിക്കുണ്ട്. എന്നാല്‍ ഇവിടെ ആര്‍എല്‍ഡിയുമായി ബിഎസ്പി സഖ്യമുണ്ടാക്കും. ഇവര്‍ക്ക് ജാട്ടുകള്‍ക്കിടയില്‍ നല്ല വേരോട്ടമുണ്ട്. മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ ബിഎസ്പി നിര്‍ണായക മേഖലയില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

ബിജെപിക്ക് മുന്നില്‍ തകരില്ല, എസ്പി ബിഎസ്പി സഖ്യം മുന്നോട്ട്, 2019ല്‍ താമര വിടരില്ലെന്ന് മായാവതിബിജെപിക്ക് മുന്നില്‍ തകരില്ല, എസ്പി ബിഎസ്പി സഖ്യം മുന്നോട്ട്, 2019ല്‍ താമര വിടരില്ലെന്ന് മായാവതി

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പിരാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്, ആഞ്ഞടിച്ച് ബിഎസ്പി

2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മോദി- രാഹുല്‍ മത്സരമല്ല!! വേറിട്ട രാഷ്ട്രീയ അങ്കമെന്ന്2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മോദി- രാഹുല്‍ മത്സരമല്ല!! വേറിട്ട രാഷ്ട്രീയ അങ്കമെന്ന്

English summary
After brief honeymoon, Mayawati wont support SP in UP bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X