• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി സര്‍ക്കാരിന്റെ 10 ലക്ഷ്യങ്ങള്‍; നാലെണ്ണം നടപ്പാക്കി, ഇനി ആറെണ്ണം, പ്രതിഷേധം ശക്തിപ്പെട്ടേക്കും

ദില്ലി: രാജ്യത്ത് ഇപ്പോള്‍ കാണുന്ന കോലാഹലങ്ങള്‍ക്ക് കാരണം ദേശീയ പൗരത്വ ഭേദഗതി ബില്ലാണ്. എന്‍ആര്‍സി നടപ്പാക്കിയേക്കുമെന്ന ആശങ്കയും പരന്നു. അസമില്‍ നടപ്പാക്കിയ എന്‍ആര്‍സി രാജ്യ വ്യാപകമാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി നേതാക്കളും ഇടക്കിടെ ആവര്‍ത്തിച്ചാണ് ആശങ്ക വ്യാപിക്കാന്‍ കാരണം.

പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ എന്‍ആര്‍സിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞേക്കുമെന്നാണ് പ്രതിപക്ഷ നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതില്‍ പ്രധാനപ്പെട്ട പത്ത് എണ്ണത്തില്‍ നാലെണ്ണം നടപ്പാക്കി. ഇനി ആറെണ്ണം ബാക്കിയുണ്ട്. വിശദാംശങ്ങള്‍....

 2014ലും 2019ലും

2014ലും 2019ലും

2014ലും 2019ലും ബിജെപിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ട വിഷയമായിരുന്നു മുത്തലാഖ് നിരോധനം. ആദ്യത്തെ മോദി ഭരണത്തില്‍ പലതും സാധിച്ചില്ല. എന്നാല്‍ രണ്ടാംതവണ മോദി അധികാരത്തിലത്തിയത് മികച്ച ഭൂരിപക്ഷത്തിലാണ്. മെയ് അവസാനത്തില്‍ അധികാരമേറ്റ മോദി സര്‍ക്കാര്‍ ജൂലൈയില്‍ മുത്തലാഖ് നിരോധിച്ച് നിയമം പാസാക്കി.

ആദ്യ നടപടി ഇങ്ങനെ

ആദ്യ നടപടി ഇങ്ങനെ

മുസ്ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവാഹ മോചന രീതികളിലൊന്നാണ് മുത്തലാഖ്. 2017ല്‍ ഇത് സുപ്രീംകോടതി നിരോധിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ മുത്തലാഖ് നടത്തുന്ന ഭര്‍ത്താവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കുന്ന നിയമം മോദി സര്‍ക്കാര്‍ പാസാക്കി. ഇതിനെതിരെ ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്.

കശ്മീരിന്റെ പദവി റദ്ദാക്കി

കശ്മീരിന്റെ പദവി റദ്ദാക്കി

ആഗസ്റ്റിലാണ് മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. അപ്രതീക്ഷിതമായിട്ടാണ് ബന്ധപ്പെട്ട ബില്ല് അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും പാസാക്കിയതും. സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതിനെതിരെയും ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

കശ്മീര്‍ ഇന്ന് ഇങ്ങനെ

കശ്മീര്‍ ഇന്ന് ഇങ്ങനെ

കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയാണ് ചെയ്തത്. ജമ്മു-കശ്മീരും ലഡാക്കും. ലഡാക്ക് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഭരണമായിരിക്കും. അതേസമയം, ജമ്മു-കശ്മീരില്‍ നിയമസഭയുണ്ടാകും. പക്ഷേ, സുരക്ഷാ ചുമതല കേന്ദ്രത്തിനാകും. തിരഞ്ഞെടുത്ത സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

അയോധ്യയില്‍ രാമക്ഷേത്രം

അയോധ്യയില്‍ രാമക്ഷേത്രം

ബിജെപി പ്രകടന പത്രികയില്‍ എടുത്തുപറഞ്ഞ മറ്റൊരു പ്രധാന കാര്യമാണ് അയോധ്യയില്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയുക എന്നത്. സുപ്രീംകോടതി തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നവംബര്‍ ഒമ്പതിന് വിട്ടുകൊടുത്തു. തുടര്‍കാര്യങ്ങള്‍ കേന്ദ്ര-യുപി സര്‍ക്കാരുകള്‍ ഒരുമിച്ച് ചെയ്തുവരുന്നു. ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. പാര്‍ലമെന്റ് പാസാക്കിയെങ്കിലും ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

ദേശീയ പൗരത്വ രജിസ്റ്റര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍

ഇനിയും ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. പലതും വിവാദമാണ്. രാജ്യം കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതാണ്. ഇതില്‍ പ്രധാനമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി). നിയമവിരുദ്ധ താമസക്കാരെ പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി പറയുന്നു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധം എന്‍ആര്‍സിക്കും പൗരത്വ ഭേദഗതിക്കും എതിരായിട്ടാണ്.

ഏകസിവില്‍ കോഡ്

ഏകസിവില്‍ കോഡ്

ഏകസിവില്‍ കോഡ് ആണ് മറ്റൊരു വിവാദ വിഷയം. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ അടുത്തിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നല്‍കിയിരുന്നു. അടുത്തത് ഏകസിവില്‍ കോഡ് നടപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. അയോധ്യ വിധി വന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു രാജ്യം ഒരു വോട്ടെടുപ്പ്

ഒരു രാജ്യം ഒരു വോട്ടെടുപ്പ്

രാജ്യത്ത് ഒരു വോട്ടര്‍ പട്ടിക, ഒരു വോട്ടെടുപ്പ് എന്നതാണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷപാര്‍ട്ടികളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. മിക്ക പാര്‍ട്ടികളും വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താമെന്നാണ് ബിജെപി വാഗ്ദാനം.

സിവില്‍ സര്‍വീസ് പരിഷ്‌കാരം

സിവില്‍ സര്‍വീസ് പരിഷ്‌കാരം

ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ സിവില്‍ സര്‍വീസ് രംഗത്ത് പരിഷ്‌കരണമാണ് ബിജെപിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം. സര്‍ക്കാര്‍ നയം വേഗത്തില്‍ നടപ്പാക്കുക, മന്ത്രാലയങ്ങള്‍ ലയിപ്പിക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പദ്ധതികള്‍ വേഗത്തില്‍ ജനങ്ങളിലെത്താന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി പറയുന്നു.

സംസ്‌കൃതവും വിശ്വാസവും

സംസ്‌കൃതവും വിശ്വാസവും

രാജ്യത്ത് നിലനില്‍ക്കുന്ന ഭാഷകള്‍ സംബന്ധിച്ച പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നാണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. പരിപോഷിപ്പിക്കേണ്ട ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കും. സ്‌കൂള്‍ തലം മുതല്‍ സംസ്‌കൃതം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിന് വേണ്ടി പ്രത്യേക അധ്യാപകരെ നിയമിക്കുമെന്നതും ബിജെപിയുടെ വാഗ്ദാനമാണ്. ശബരിമല വിഷയത്തില്‍ വിശ്വാസത്തിന് കോട്ടം തട്ടാത്ത തീരുമാനം എടുക്കുമെന്നതാണ് മറ്റൊരു വ്ാഗ്ദാനം.

യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയും

English summary
After CAA: Whats is Modi Govt Next Plans, Ten Goals in BJP Manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more