കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍വ്വകലാശാലയില്‍ മാത്രമല്ല, കേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി ദേശീയ പതായ ഉയര്‍ത്തണം

Google Oneindia Malayalam News

അലഹബാദ്: ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തിനു പിന്നാലെയായിരുന്നു കേന്ദ്ര സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കേന്ദ്രം തീരുമാനിച്ചത്. അതിനുപിന്നാലെ കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

National Flag

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ കീഴിലാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍. 1100 ഓളം കേന്ദ്രീയ വിദ്യാലയങ്ങളിലായിരുക്കും പതാക ഉയര്‍ത്തുക. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 24ന് എച്ച്ആര്‍ഡി മന്ത്രാലയമയച്ച കത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

പതാക ഉയര്‍ത്തുമ്പോള്‍ 2002ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഫ്‌ലാഗ് കോഗ് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പതാക സല്യൂട്ട് ചെയ്യാന്‍ പാകത്തില്‍ എല്ലാവര്‍ക്കും കാണാനാവുന്ന സ്ഥലത്ത് തന്നെ പതാക സ്ഥാപിക്കണം. പുലര്‍ച്ചെ ദേശീയ പതാക ഉയര്‍ത്തുകയും സന്ധ്യയ്ക്ക് മുമ്പ് താഴ്ത്തുകയും ചെയ്യണമെന്ന് കെവിഎസ് അഡീഷണല്‍ കമ്മീഷണര്‍ യുഎന്‍ ഖാവാരെ പറഞ്ഞു.

English summary
he Centre has made it mandatory for the 1,100-plus Kendriya Vidyalayas (KVs) across the country to fly the Tricolour on their premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X