ചായയ്ക്ക് പിന്നാലെ മോദിയുടെ പേരില്‍ ഇനി മത്സ്യവും
ചെന്നൈ: ചായവിതരണത്തിന് പിന്നാലെ ഇതാ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ പേരില്‍ മത്സ്യ വിപണനകേന്ദ്രവും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ ബി ജെ പി 'നമോ വിചാര്‍ മൊബൈല്‍ ഫിഷ് സ്റ്റാള്‍' എന്ന പേരില്‍ മത്സ്യ വിപണനം തുടങ്ങിയത്.
ചെന്നൈയിലെ മറീന ബീച്ചില്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം ഇള ഗണേശനാണ് മത്സ്യവിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വിവിധ വിഭാഗത്തിലുള്ള 150 കിലോ മത്സ്യങ്ങള്‍ കാര്‍ഗോ വാനിലാക്കിയാണ് വിതരണം നടത്തുന്നത്.

ഉദ്ഘാടന ദിവസം മറീന ബിച്ചിന് സമീപമുള്ള നോച്ചിക്കുപ്പത്തെ ജനങ്ങള്‍ക്ക് അര കിലോ വീതമുള്ള പാക്കറ്റുകളിലാക്കി മത്സ്യം സൗജന്യമായി നല്‍കി. വരും ദിവസങ്ങളില്‍ ചെന്നൈയിലെ എല്ലാ ലോകസഭാ മണ്ഡലങ്ങളിലും മൊബൈല്‍ മത്സ്യവിപണനം നടത്താനാണ് ബി ജെ പിയുടെ തീരുമാനം.
യു പി എ ഭരണത്തിനു കീഴില്‍ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമില്ലെന്നാണ് ഇതിലൂടെ ബി ജെ പി നല്‍കുന്ന സന്ദേശം. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സൈനികരാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും മോദി അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക മന്ത്രിതല സംഘം രൂപീകരിക്കുമെന്നും ബി ജെ പി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ ചായക്കടക്കാരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതിനോടുള്ള പ്രതിഷേധമായാണ് മോദി ചായക്കട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അത് തിരഞ്ഞെടുപ്പ് ആയുധമാക്കുകയും വിജയ്ക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് പറഞ്ഞത് തിരുത്തേണ്ടിയും വന്നു.












Click it and Unblock the Notifications