Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്‌ വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം ഇന്ത്യയില്‍ മരണപ്പെട്ടത്‌ 22 പേര്‍; വാക്‌സിനേഷന്‍ അരക്കോടി കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചതിന്‌ ശേഷം മരണപ്പെട്ടവരുടെ എണ്ണം 22 ആയി. കഴിഞ്ഞ ദിവസം 77 വയസുകരനായ ഉത്തര്‍പ്രദേശ്‌ സ്വദേശിയാണ്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ച ശേഷം മരണപ്പെട്ടത്‌. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ടല്ല നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്‌ മരണത്തിന്‌ കാരണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‌ ശേഷമുണ്ടായ മരണങ്ങളേക്കുറിച്ച്‌ പഠിക്കാന്‍ ദേശീയ, സംസ്ഥാന ജില്ലാ തലങ്ങളില്‍ വിദഗ്‌ധര്‍ അടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. കൊവിഡ്‌ വാക്‌സിന്‍ ഏറ്റവും സുരക്ഷിതമാണെന്ന്‌ ഉരപ്പുവരുത്തിയതിന്‌ ശേഷമാണ്‌ വാക്‌സിനേഷന്‍ ആരംഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

covid vaccine

Recommended Video

cmsvideo
    Coronavirus vaccine Halal or Haraam?

    ബെംഗളൂരുവില്‍ ആകാശ വിസ്മയം തീര്‍ത്ത് എയ്‌റോ ഇന്ത്യ 2021- അവസാന ദിനത്തിലെ ചിത്രങ്ങള്‍

    രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിനേഷന്‍ നടത്തിയവരുടെ എണ്ണം 50 ലക്ഷം കടന്നു. 21 ദിവസം കൊണ്ടാണ്‌ അരക്കോടിപ്പേര്‍ക്ക്‌ കുത്തിവെപ്പെടുത്തത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൊവിഡ്‌ കുത്തിവെപ്പ്‌ നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന്‌ ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാക്‌സിനേഷന്‍ നേരത്തെ ആരംഭിച്ച യുകെ,യുഎസ്‌ എന്നീ രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ 50 ലക്ഷം പേര്‍ക്ക്‌ ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ നല്‍കാന്‍ ഇന്ത്യക്കായെന്നും ആരോഗ്യമന്ത്രാലയ വക്താവ്‌ പറഞ്ഞു.

    ഇതുവരെ 52,90,474 പേരാണ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ രാജ്യത്തെടുത്തത്‌. ഇന്നലെ മാത്രം മൂന്ന്‌ ലക്ഷത്തിലധികമാളുകളാണ്‌ വാക്‌സിനേഷന്‌ വിധേയമായത്‌. 21 ദിവസത്തിനിടെ അതിവേഗത്തിലാണ്‌ 50 ലക്ഷം എന്ന നാഴികക്കല്ല്‌ ഇന്ത്യ പിന്നിട്ടതെന്ന്‌ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രണ്ടു കോടിയിലേറെ മുന്നണിപ്പോരാളികള്‍ക്കുള്ള രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്‌. 50 വയസിന്‌ മുകളിലുള്ളവര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കുമുള്ള മൂന്നാംഘട്ട വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+