കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തിന് ശേഷം പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം ഇരട്ടിയായി വര്‍ധിച്ചു; കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: 2016 ലെ നോട്ട് അസാധുവാക്കലിന് ശേഷം പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യം ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്നും നോട്ടുകളുടെ അളവില്‍ 30 ശതമാനം വര്‍ധനയുണ്ടായെന്നും കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് കറന്‍സിയുടെ ഉപയോഗം കുറക്കലായിരുന്നു.

ഡി എം കെ എം പി വേലുസാമിയുടെ ചോദ്യത്തിന് മറുപടിയായാണ് നിര്‍മ്മല സീതാരാമന്‍ ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 2016 മാര്‍ച്ച് 31 ന് 16, 41, 571 കോടി രൂപയായിരുന്നു. എന്നാല്‍ 2017 ല്‍ ഇത് 13,10,193 കോടി രൂപയായി കുറഞ്ഞു. 2016 നവംബര്‍ 8-ലെ് നോട്ട് നിരോധനം ഇതിനെ ബാധിച്ചതിനാല്‍ ആയിരുന്നു ഈ ഇടിവ് ഉണ്ടായത്.

1

എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം താഴോട്ടു പോയില്ല. 2018 ല്‍ 18,03,709 കോടി രൂപയിലും 2022 ല്‍ 31,05, 721 കോടി രൂപയിലും എത്തി. 2019 ല്‍ അതിന്റെ മൂല്യം 21 10,892 കോടി രൂപയായിരുന്നു. 2020ല്‍ ഇത് 24,20,975 കോടി രൂപയും 2021ല്‍ 28,26,863 കോടി രൂപയുമായി. ഈ വര്‍ഷം ഡിസംബര്‍ രണ്ട് വരെയുള്ള മൂല്യം 31,92,622 കോടി രൂപയാണ് എന്നും മന്ത്രി പറഞ്ഞു.

പുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നുപുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നു

2

അതേസമയം പ്രചാരത്തിലുള്ള നോട്ടുകളുടെ ഡാറ്റ ധനമന്ത്രി നല്‍കിയില്ല. 2016 മാര്‍ച്ച് 31 ന് ആകെ 90,266 ദശലക്ഷം കറന്‍സി നോട്ടുകള്‍ ആയിരുന്നു പ്രചാരത്തിലുണ്ടായിരന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇത് 1,00,293 ആയി നേരിയ തോതില്‍ ഉയര്‍ന്നു. 2018-ല്‍ 1,02,395, 2019-ല്‍ 1,08,759, 2020-ല്‍ 1,15,977, 2021-ല്‍ 1,24,367, 2022-ല്‍ 1,30,533 എന്നിങ്ങനെയാണ് ഇത് ക്രമാനുഗതമായി ഉയരുന്നതെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'

3

വിവിധ തലങ്ങളില്‍ ഗവണ്‍മെന്റ് നടത്തിയ പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ ഉണ്ടായിട്ടും കറന്‍സി ഉപയോഗം കുറഞ്ഞില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നോട്ട് അസാധുവാക്കാനുള്ള നീക്കം പ്രഖ്യാപിക്കുമ്പോള്‍, തീവ്രവാദത്തിനും കള്ളപ്പണത്തിനും എതിരായ അടിയന്തര നടപടിയുടെ ആവശ്യകത കൂടി മോദിസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

തൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷംതൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷം

4

അഴിമതിക്കെതിരായ പോരാട്ടം എന്ന നിലയില്‍ കറന്‍സിയുടെ പ്രചാരം കുറക്കാന്‍ നോട്ടുനിരോധനം സഹായിക്കും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. ഉയര്‍ന്ന മൂല്യമുള്ള പണത്തിന്റെ വിനിമയം കള്ളപ്പണവുമായി നേരിട്ട് ബന്ധമുള്ളതും നിയമവിരുദ്ധവുമായ ഹവാല വ്യാപാരത്തെ ശക്തിപ്പെടുത്തുന്നതുമാണ്.

English summary
After demonetisation, the value of currency is doubled says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X