കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈലാസ- മാനസസരോവര്‍ യാത്ര ഇന്ത്യ റദാക്കി; ചൈന തന്നത് കിടിലന്‍ പണി, ഇന്ത്യ തിരിച്ചടിയ്ക്കും!!

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് നാഥുല ചുരം വഴിയുള്ള യാത്ര റദ്ദാക്കിയത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് നാഥുല ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ യാത്ര റദ്ദാക്കി. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍, ആര്‍മി നടത്തിയ റോഡ് നിര്‍മാണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് സിക്കിമിലെ നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം നിര്‍ത്തിവച്ചത്. ഇക്കാര്യം ഇന്ത്യന്‍ അധികൃതരാണ് അറിയിച്ചത്. ഇതോടെ നാഥുലാ ചുരം വഴി മാനസസരോവറില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങളെല്ലാം അവസാനിച്ചിട്ടുണ്ട്. കൈലാസ്- മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ട ആദ്യത്തെ സംഘം ജൂണ്‍ 20 ന് നാഥുല ചുരം വഴി കടന്നുപോയിരുന്നു. അടുത്ത സംഘം ജൂണ്‍ 31ന് യാത്ര തിരിക്കാനിരിക്കെയാണ് ചൈനയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതല്‍ പേര്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്.

അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ നയതന്ത്രപ്രതിഷേധവുമായി രംഗത്തെത്തിയ ചൈന സിക്കിം പ്രദേശത്ത് ഇന്ത്യൻ സൈന്യം അതിർത്തി കടന്നുവെന്നും ഉടൻ സൈന്യത്തെ പിൻവലിയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത് . സൈന്യം പിന്‍മാറിയില്ലെങ്കില്‍ നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ പ്രദേശത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ളതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കടന്നുകയറ്റത്തിന്‍റെ ഫലമായാണ് നാഥുലാ ചുരം അടച്ചിടുകയും കൈലാസ- മാനസസരോവർ യാത്രക്കാരെ രണ്ട് തവണ തടഞ്ഞതെന്നുമാണ് ചൈനയുടെ വാദം. ‌

photo-2

നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സിക്കിമിലെ ഡോക് ലയിലെ റോഡ് നിര്‍മാണം തര്‍ക്കത്തിന് വഴിവെച്ചതോടെ ഇന്ത്യന്‍ സൈന്യം ചൈനീസ് ഭൂപ്രദേശത്ത് അതിക്രമിച്ചുകടന്നിട്ടുണ്ടെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കിയിരുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള കരാറിന്മേർ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ പ്രദേശം, ടിബറ്റിലെ തലക്കോട്ട് എന്നീ പ്രദേശം വഴിയാണ് നടന്നുകൊണ്ടിരുന്നത്. ബസിൽ 1,500 കിലോമീറ്റർ ദൂരമുള്ള റൂട്ടാണ് കൈലാസയാത്രയ്ക്ക് നാഥുല ചുരം വഴിയുള്ളത്. 2015 മുതലാണ് കൈലാസ്- മാനസസരോവര്‍ യാത്രയ്ക്കായി ഉപയോഗിച്ചുവരുന്നത്.

English summary
The Kailash Mansarovar yatra through Nathu La in Sikkim has been cancelled, an official said today. The decision comes in the wake of a face-off between Indian and Chinese troops over a disputed area along the Sino-Indian border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X