കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഉറക്കമില്ലാത്ത ആദ്യ രാത്രി, ശിക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!

  • Written By:
Subscribe to Oneindia Malayalam

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലിലടച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഉറക്കമില്ലാത്ത രാത്രി. രാവിലെ ചായയും ബിസ്കറ്റും മാത്രം കഴിച്ച ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന് ജയിയിലെ പൂന്തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികളാണ് പ്രഭാത ഭക്ഷണമായി നല്‍കിയത്. മുണ്ട ജയിലിലെ 3351 നമ്പര്‍ ജയില്‍വാസിയാണ് ലാലുപ്രസാദ്. ഞായറാഴ്ച ലാലുവിനെക്കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചില്ലെങ്കിലും അടുത്ത ദിവസം മുതല്‍ രാവിലെ- 8നും ഉച്ചയ്ക്ക് 12 നുമിടയില്‍ സന്ദര്‍ശകരെ അനുവദിക്കുമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി വന്നതോടെ റാഞ്ചിയിലെ മുണ്ട ജയിലിലാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ പാര്‍പ്പിച്ചിട്ടുള്ളത്.

34 പ്രതികളുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണക്കേസിന്‍റെ വിചാരണവേളയത്തില്‍ത്തന്നെ 12 പേര്‍ മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ വിധി പ്രസ്താവിച്ച കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. ആദ്യത്തെ കേസില്‍ രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെവ്വ് വിധിക്കുന്നത്.

 പ്രത്യേക സൗകര്യങ്ങള്‍

പ്രത്യേക സൗകര്യങ്ങള്‍

ലാലുപ്രസാദ് യാദവിന് കിടക്കയും ടിവി സെറ്റ്, എല്ലാ ദിവസും പത്രം വായിക്കാനുള്ള സൗകര്യം എന്നിവയും മുണ്ട ജയില്‍‌ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ലാലു ആവശ്യപ്പെട്ടാല്‍ കൊതുകുവല കൂടി നല്‍കുമെന്നും ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള സൗകര്യത്തിന് പുറമേ ജയിലില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനുള്ള സൗകര്യവും ലാലുവിന് ഒരുക്കിക്കൊടുത്തിട്ടുണ്ട്. രാത്രി ഭക്ഷണത്തിന് റൊട്ടിയും പാലക്കും മറ്റുമാണ് നല്‍കുക.

 11 ദിവസത്തെ കാത്തിരിപ്പ്

11 ദിവസത്തെ കാത്തിരിപ്പ്

ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെ കോടതി അവധിക്കാലത്തേയ്ക്ക് പിരിയുന്നതിനാല്‍ കേസിലെ ശിക്ഷാ വിധിയ്ക്ക് മുമ്പ് 11 ദിവസം ലാലു ജയിലില്‍ കഴിയേണ്ടതായി വരും. ലാലുപ്രസാദിന് പുറമേ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേര്‍ക്കും ജനുവരി മൂന്നിന് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിക്കും.

 ശിക്ഷയ്ക്ക് വേണ്ടി

ശിക്ഷയ്ക്ക് വേണ്ടി


ഡിസംബര്‍ 23 ന് കാലിത്തീറ്റ കുംഭകോണക്കേസ് പരിഗണിച്ച സിബിഐ കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധിച്ചുവെങ്കിലും ജനുവരി മൂന്നിനാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ അഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തുു. രണ്ട് ദശാബ്ദം പഴക്കമുള്ള കുംഭക്കോണക്കേസില്‍ 22 പേര്‍ക്കൊപ്പമാണ് ലാലു പ്രസാദ് യാദവിനേയും മിശ്രയെയും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുവിനെതിരെ ചുമത്തിയ രണ്ടാമത്തെ കേസിലാണ് പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. ആദ്യത്തെ കേസില്‍ അ‍ഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ച കോടതി ഈ കേസില്‍ ജാമ്യം നേടിയതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനെന്ന് വിധിച്ചിട്ടുള്ളത്.

 ആസ്തികള്‍ കണ്ടുകെട്ടും

ആസ്തികള്‍ കണ്ടുകെട്ടും

1990ന് ശേഷം ലാലു സ്വന്തമാക്കിയ എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ സിബിഐ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജഗനാഥ് മിശ്രയെ കൂടാതെ മറ്റു ഏഴ് പേരെ വെറുതെവിട്ട കോടതി ലാലുവിന് പുറമെ കേസില്‍ പ്രതികളായ 14 പേരും കുറ്റക്കാരാണെന്ന് വിധിച്ചിട്ടുണ്ട്. 1991നും 1994 നും ഇടയില്‍ വ്യാജ ബില്ലുകള്‍ നല്‍കി ദിയോഘാര്‍ ട്രഷറിയില്‍ നിന്ന് നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസാണ് ലാലുവിനെതിരെയുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Former Bihar Chief Minister Lalu Yadav is lodged in Ranchi’s Birsa Munda Jail after being convicted in the one of the cases linked to the multi-crore rupee Fodder Scam. Lalu, inmate number 3351, has been kept in the upper division of VIP ward of the jail.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്