കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യയെ വെട്ടിലാക്കി കമല്‍നാഥ്; ഭൂമി കുംഭകോണ പരാതി പുനഃരന്വേഷിക്കും

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ സിന്ധ്യക്കെതിരെ പുതിയ നീക്കവുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്. സിന്ധ്യക്കും കുടുംബത്തിനും എതിരായ ഭൂമി കുംഭകോണ പരാതി പുനഃരന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഭൂമി വില്‍ക്കുമ്പോള്‍ വ്യാജ രേഖകള്‍ ചമച്ചെന്നാണ് സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള പരാതി. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് പുനഃരന്വേഷിക്കാന്‍ തീരുമാനിച്ചത്.

മധ്യപ്രദേശിലെ യുവ കോണ്‍ഗ്രസ് നിരകളില്‍ ഒരാളായിരുന്ന സിന്ധ്യ കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി കമല്‍നാഥുമായി കുറേ നാളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് രാജിയില്‍ കലാശിച്ചത്. സിന്ധ്യക്ക് പുറകേ മധ്യപ്രേദശ് സര്‍ക്കാരിലെ 22 എംഎല്‍എമാരും രാജി വെച്ചിരുന്നു.

പരാതി

പരാതി

ഒരു വ്യാജ രജിസ്ട്രി രേഖ ഉണ്ടാക്കി തനിക്ക് മാല്‍ഗാവില്‍ ഭൂമി വില്‍പ്പന നടത്തിയെന്നാണ് സിന്ധ്യക്കും കുടുംബത്തിനുമെതിരേയുള്ള പരാതി. 2009 ലെ യഥാര്‍ത്ഥ കരാറില്‍ പറയുന്നതിനേക്കളാള്‍ 6000 സ്‌ക്വയര്‍ ഫീറ്റ് കുറവിലാണ് തനിക്ക് ഭൂമി വിറ്റതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.സുരേന്ദ്ര ശ്രീശാസ്ത്ര എന്നയാളാണ് പരാതിക്കാരന്‍. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പരാതിയില്‍ പുനഃരന്വേഷണത്തിന് തീരുമാനിച്ചത്.

സാമ്പത്തിക കുറ്റകൃത്യ വിഭാഗം

സാമ്പത്തിക കുറ്റകൃത്യ വിഭാഗം

സിന്ധ്യക്കെതിരേയും കുടുംബത്തിനെതിരേയും ശിവ ശ്രീശാസ്ത്ര രണ്ടാമതും പരാതി നല്‍കിയിരിക്കുകയാണെന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2014 മാര്‍ച്ച് 26 നായിരുന്നു സിന്ധ്യക്കും കടുംബത്തിനുമെതിരെ ആദ്യമായി പരാതി നല്‍കുന്നത്. പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും 2018 ല്‍ അത് അവസാനിപ്പിച്ചു.

ബിജെപി പ്രവേശനം

ബിജെപി പ്രവേശനം

ബുധനാഴ്ച്ചയാണ് ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന രാജി പ്രഖ്യാപനം നടത്തിയത്. അമിത് ഷായോടൊപ്പം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു സിന്ധ്യ സോണിയ ഗാന്ധിയ്ക്ക് രാജികത്ത് നല്‍കിയത്. പിന്നാലെയാണ് നേരത്തെ അന്വേഷണം അവസാനിപ്പിച്ച കേസ് പുനഃരന്വേഷിക്കാന്‍ തീരുമാനിക്കുന്നത്. സംഭവത്തില്‍ സിന്ധ്യ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
Congress reopens forgery case against Jyotiraditya Scindia | Oneindia Malayalam
രാഷ്ട്രീയ പകപോക്കല്‍

രാഷ്ട്രീയ പകപോക്കല്‍

ഇപ്പോഴുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് ജ്യോതി രാദിത്യ സിന്ധ്യയുടെ അടുത്ത അനുയായി പങ്കജ് ചതുര്‍വേദി ആരോപിച്ചു.
'തെളിവുകളുടെ അഭാവത്തില്‍ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പകപോക്കലിനാണ് കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നത്. ഞങ്ങള്‍ക്ക് ജനാധിപത്യത്തിലും നിയമത്തിലും വിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് നീതി കിട്ടും. ഒപ്പം കമല്‍നാഥ് സര്‍ക്കാരിന് ഇതിന് തക്കതായ മറുപടിയും ലഭിച്ചിരിക്കും.' പങ്കജ് ചതുര്‍വേദി പറഞ്ഞു.

English summary
After his BJP entry, forgery case against Jyotiraditya Scindia reopened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X