പിണറായിയും കേരളവും തനിച്ചല്ല; കന്നുകാലി നിയന്ത്രണ നിയമത്തിനെതിരെ പ്രമേയവുമായി മേഘാലയ

  • Posted By:
Subscribe to Oneindia Malayalam

ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പന നിയന്ത്രണ നിയമത്തിനെതിരെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്‌നം വെറുതെയായില്ല. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് സമാനമായി മേഘാലയ സര്‍ക്കാരും കേന്ദ്ര നിയമത്തിനെതിര പ്രമേയം പാസാക്കി.

തിങ്കളാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് മേഘാലയ പ്രമേയം പാസാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നേരത്തെ പിണറായി വിജയന്റെ ഇടപെടലിനെ പരിഹസിച്ചിരുന്നു. തൃപുര മുഖ്യമന്ത്രി മാത്രമേ പിണറായിക്കൊപ്പമുണ്ടാകൂ എന്നായിരുന്നു പരിഹാസം.

cows

എന്നാല്‍ മേഘാലയയിലെ കോണ്‍ഗസ് സര്‍ക്കാര്‍ ആണ് കേന്ദ്രത്തിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും പ്രമേയത്തെ പിന്താങ്ങി. ഇതില്‍ എന്‍ഡിഎ സഖ്യകക്ഷികളും ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. കേന്ദ്ര നിയമത്തില്‍ ബിജെപി സ്വന്തം പാര്‍ട്ടിയില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്ന സംസ്ഥാനമാണ് മേഘാലയ.

ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 5,000ത്തോളംപേര്‍ ബിജെപിയില്‍ നിന്നും ഇതിന്റെ പേരില്‍ രാജിവെച്ചിരുന്നു. മാത്രമല്ല, രാജിവെച്ചവര്‍ കഴിഞ്ഞദിവസം ബീഫ് പാര്‍ട്ടി സംഘടിപ്പിച്ച് കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന് ആക്കം കൂട്ടുകയും ചെയ്തു. മേഘാലയയിലെ ക്രിസ്ത്യന്‍ സമൂഹം വ്യാപകമായി ഉപയോഗിക്കുന്നതാണ് ബീഫ്. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതും.


English summary
After Kerala, Meghalaya passes resolution against Centre’s cattle trade notification
Please Wait while comments are loading...