'അവര്‍ ഞങ്ങളെ റോ ഏജന്റുമാരെന്ന് വിളിച്ചു' പാക് മാധ്യമങ്ങളുടെ ചാരപ്പണിയ്‌ക്കെതിരെ പണ്ഡിതര്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റുമാരാണന്ന് മുദ്രകുത്തിയ പാക് മാധ്യമങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ദില്ലിയില്‍ തിരിച്ചെത്തിയ മുസ്ലിം പണ്ഡിതര്‍. കഴിഞ്ഞ ആഴ്ച പാക് സന്ദര്‍ശനത്തിനിടെ കാണാതായ സയീദ് ആസിഫ് അലി നിസാമി(80), മരുമകന്‍ നസീം അലി നിസാമി എന്നിവര്‍ തിങ്കളാഴ്ചയാണ് ദില്ലിയില്‍ തിരിച്ചെത്തിയത്. രാവിലെ ദില്ലി വിമാനത്താവളത്തിലിറങ്ങിയ ഇരുവരും പിന്നീട് വീട്ടിലേയ്ക്ക് പോകുകായിരുന്നു. ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയാണ് ഇരുവരെയും സ്വീകരിക്കുകായിരുന്നു.

പാക് ദിനപത്രം ഉമ്മത്താണ് ഇന്ത്യന്‍ മുസ്ലിം പണ്ഡിതര്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റുമാരാണെന്നും മുത്താഹിദ ഖ്വാമി മൂവ്‌മെന്റിന്റെ അംഗങ്ങളാണെന്നുമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 90 കഴിഞ്ഞ ആന്റിയെയും ബന്ധുക്കളെയും കാണുന്നതിന് വേണ്ടിയാണ് പാകിസ്താനിലേയ്ക്ക് പോയതെന്നും 26 വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതെന്നും നാസിം നിസാമി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

india-pakistan

പാക് മാധ്യമം ഉമ്മത്ത് ഫോട്ടോ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും ഐഎസ്‌ഐയും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയും ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളെ കണ്ടശേഷം ഇരുവരും മാര്‍ച്ച് 15ന് ദത്താ ദര്‍ഗ്ഗയും സന്ദര്‍ശിച്ചിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയതെന്നും ഫോണിന് റേഞ്ച് ഇല്ലാത്ത പ്രദേശമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
fter landing in India, Nizamuddin clerics reveal they were painted as RAW agents by Pakistani media.
Please Wait while comments are loading...