കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം വന്നപ്പോള്‍ അതിര്‍ത്തിയിലെ വെടിവപ്പ് എവിടെപ്പോയി? പാകിസ്താന് യുദ്ധത്തേക്കാള്‍ ഭയമോ?

അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തിയിരുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിനും ഇപ്പോള്‍ അവസാനമായിട്ടുണ്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷമായിരുന്നു. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുന്നതുപോലെ പാക് ഭീകരര്‍ രാജ്യത്ത് നിരന്തരം ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ടു.

അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചു. ഒരുപാട് ഇന്ത്യന്‍ സൈനികരും ഗ്രാമീണരും കൊല്ലപ്പെട്ടു. അതി ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കുകയും ചെയ്തു.

എന്നാല്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം വന്നതോടെ അതിര്‍ത്തിയില്‍ നിന്നുള്ള വാര്‍ത്തകള്‍ എവിടേയും ഇല്ല. പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ പാകിസ്താനെ ഭയപ്പെടുത്തിയത് നരേന്ദ്ര മോദിയുടെ 'സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആയിരുന്നോ?

സംഘര്‍ഷ ഭരിതം

സംഘര്‍ഷ ഭരിതം

ഉറി ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ യുദ്ധ സഹാചര്യം തന്നെ ആയിരുന്നു. ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് സമാനമായിരുന്നു പാകിസ്താന്റെ നിലപാടുകള്‍.

ഭീകരാക്രമണങ്ങള്‍

ഭീകരാക്രമണങ്ങള്‍

ഉറി ഭീകരാക്രമണത്തോടെ പാക് ഭീകരര്‍ അടങ്ങിയില്ല. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളാണ് പിന്നീടും അരങ്ങേറിയത്. അതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്നിട്ടും പാകിസ്താന്‍ അടങ്ങിയിരുന്നില്ലെന്നതാണ് സത്യം. പിന്നീടും ആക്രമണങ്ങള്‍ തുടര്‍ന്നു.

 വെടിനിര്‍ത്തല്‍ ലംഘനം

വെടിനിര്‍ത്തല്‍ ലംഘനം

കശ്മീര്‍ അതിര്‍ത്തിയില്‍ പിന്നീട് കണ്ടത് പാകിസ്താന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം ആയിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളുടെ നേര്‍ക്ക് രൂക്ഷമായ ഷെല്ലാക്രമണവും പാകിസ്താന്‍ നടത്തിക്കൊണ്ടേയിരുന്നു.

 യുദ്ധം ഉറപ്പിച്ചു

യുദ്ധം ഉറപ്പിച്ചു

അപ്രതീക്ഷിതമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ മിക്കവരും യുദ്ധം ഉറപ്പിച്ചു. സൈനിക മേധാവികളുമായും രാഷ്ട്രപതിയുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്ന് കൂടി കേട്ടപ്പോള്‍ യുദ്ധം തന്നെയാകുമെന്ന് പലരും കരുതി.

നോട്ട് നിരോധനം

നോട്ട് നിരോധനം

എന്നാല്‍ കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുളള നടപടിയെന്ന നിലയില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിക്കുകയാണെന്ന് മോദി പറഞ്ഞതോടെ എല്ലാവരും ഞെട്ടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകുന്നത് കള്ളനോട്ടാണെന്നും മോദി പറഞ്ഞിരുന്നു.

ഇപ്പോള്‍ ഒന്നും ഇല്ല

ഇപ്പോള്‍ ഒന്നും ഇല്ല

യുദ്ധ പ്രഖ്യാപനത്തേക്കാള്‍ ശക്തമായിരുന്നു നോട്ട് നിരോധനം എന്ന് കരുതേണ്ടിവരും. ഇപ്പോള്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം ഇല്ല. നുഴഞ്ഞുകയറുന്ന ഭീകരവദികളുടെ ആക്രമണങ്ങളും ഇല്ല. അതിര്‍ത്തി ശരിക്കും ശാന്തമായോ?

English summary
After Note Ban, India Pakistan border in silence? No ceasefire violation by Pakistan and no infiltration by terrorists?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X