കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പോര് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അശോക് ഗെലോട്ടും തമ്മില്‍!

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ അവസാന പന്ത്രണ്ട് സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്. 2018ലെ അസംബ്ലി തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 61 സീറ്റ് നേടി വന്‍ വിജയം കൈവരിച്ച അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പല്ല ലോക്‌സഭ തിരഞ്ഞെടുപ്പെന്നും ബിജെപിക്ക് വിജയം നേടാന്‍ കഴിയുമെന്നാണ് ബിജെപി പക്ഷം വിശ്വസിക്കുന്നത്. ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യ പരാജയം നേരിട്ടത് പാര്‍ട്ടിക്ക് വലിയ ആഖാതമായിരുന്നു എങ്കിലും അത് ലോക്‌സഭയെ ബാധിക്കില്ല എന്നാണ് ബിജെപി പറയുന്നത്.

എയര്‍സെല്‍ മാക്സിസ് കേസ്, പി ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും അറസ്റ്റ് നീട്ടി ദില്ലി കോടതി
രാജസ്ഥാനില്‍ വസുന്ധര രാജെയില്‍ നിന്നും ശ്രദ്ധ മോദിയിലേക്ക് മാറിയിരിക്കയാണ്. കോണ്‍ഗ്രസിന്റെ ന്യായ് സംസ്ഥാനത്തെ 20 ശതമാനത്തിലധികം വരുന്ന നിര്‍ധന കുടംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാകുന്നതാണ് ന്യായ് പദ്ധതി. അതിനാല്‍ ഗ്രാമീണ പ്രദേശങ്ങളില്‍ വോട്ട് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പുല്‍വാമയിലും അതിര്‍ത്തി പ്രദേശത്തും ഫെബ്രുവരിയിലുണ്ടായ ഭീകരാക്രമണവും ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയും ബിജെപിക്ക് വോട്ട് പ്രതീക്ഷ തന്നെയാണ്. രാജസ്ഥാനിലെ നാഗോര്‍,ജുന്‍ജുനു സികര്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി സൈനികര്‍ സേവനമനുഷ്ടിക്കുന്നതിനാല്‍ ഈ വികാരമ വോട്ടാക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

ashokgehlotwithpmmodi-

2019 ലോക്‌സഭ തിരഞ്ഞെടുപ്പ് രാജസ്ഥാനെ സംബന്ധിച്ച് നരേന്ദ്ര മോദിയുടെയും അശോക് ഗൈലോട്ടിന്റെയും ജനപ്രീതി പരിശോധിക്കുന്നതാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ എന്നത് നിര്‍ണായകമാകും ഇരു പാര്‍ട്ടികള്‍ക്കും. ഗെലോട്ട് നല്ല മനുഷ്യനാണ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ളതാണ്. അതിനാല്‍ ഞാന്‍ മോദിയെ തിരഞ്ഞെടുക്കുമെന്ന ജനകീയ വികാരം ആണ് ബിജെപിയെ ശുഭ പ്രതീക്ഷയിലെത്തിക്കുന്നത്.

ജാതി രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയില്‍ നിലനില്‍ക്കുന്ന രാജസ്ഥാനില്‍ നിര്‍ണയാകമാകുക ജാട്ട് വോട്ടാണ്. യാദവ,രാജ്പൂത്,മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ സമുദായം നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയിക്കാന്‍ മൃദു ഹിന്ദുത്വം പറയുന്ന കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നതാണ് വാസ്തവം. രാഷ്ട്രീയമാണ് എല്ലാത്തിനും മേലെ എന്നതിനാല്‍ ന്യായീകരിക്കപ്പെടുകയാണ് ഇതും.

English summary
Lok sabha election 2019,Rajasthan battleis between PM Modi and CM Ghelot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X