കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി പഞ്ചാബിലെ ഗുരുദ്വാരകള്‍, ഇനി ഒരു 1984 ആവര്‍ത്തിക്കരുതെന്ന് സിഖ് സമൂഹം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി പഞ്ചാബിലെ ഗുരുദ്വാരകള്‍ | Oneindia Malayalam

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ യുവാവ് ആദില്‍ അഹമ്മദ് കശ്മീരിയായതോടെ കശ്മീരിക്കെതിരെ അതിക്രമം തുടരുന്നു. ഇന്ത്യയൊട്ടാകെ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 14ന് ശേഷം തികച്ചും സംഘര്‍ഷഭരിതമായ ദിനങ്ങളാണ് ഉണ്ടായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന ഇവര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത് ഉത്തരാഖണ്ഡിലെ വിദ്യാര്‍ത്ഥികളാണ്.


ഡെറാഡൂണില്‍ അതുവരെയുണ്ടായിരുന്ന അവരുടെ ജീവിതം സമാധാനപൂര്‍ണമായിരുന്നു, എന്നാല്‍ പുല്‍വാമയക്ക് ശേഷം കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. താമസസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചിലരെ പൂട്ടിയിടുകയും പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാതിരിക്കാന്‍ സാധിക്കാതെയും ആയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കശ്മീരിലേക്ക് പാലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സഹായമായത് പഞ്ചാബിലെ ഗുരുദ്വാരകളാണ്. 500ലധികം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചാബിലെ സിഖ് സമൂഹം ഗുരുദ്വാരകളില്‍ അഭയം നല്‍കുകയായിരുന്നു.

jammu-students

ഡെറാഡൂണില്‍ സ്ഥിതിഗതികള്‍ മോശമായതോടെ പഞ്ചാബിലെത്തിയ ഇവര്‍ക്ക് താമസവും ഭക്ഷണവും തുടര്‍ന്ന് യാത്ര സൗകര്യവും ഒരുക്കി. പെണ്‍കുട്ടികളടക്കമുള്ള പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കശ്മീരിലേക്ക് യാത്ര സൗകര്യം ഏര്‍പ്പാടാക്കിയെന്നും ബാക്കിയുള്ളവര്‍ക്കും ഉടന്‍ കശ്മീരിലേക്ക് പോകാന്‍ സാധിക്കുമെന്നും ഗുരു നാനാക്ക് നാം ലേവയും എന്‍ജിഒയായ ഖല്‍സ എയ്ഡും പറയുന്നു.

പഞ്ചാബില്‍ മാത്രമല്ല, ജമ്മു, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സിഖ് യുവാക്കളും കശ്മീരികളെ സഹായിക്കുന്നതില്‍ വാപൃതരാണ്. ഭീഷണിയുണ്ടായിട്ടും കശ്മീരി വിദ്യാര്‍ത്ഥികളെ സംരക്ഷിച്ച സിഖ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍മീഡിയയിലും മറ്റും നന്ദി അറിയിച്ചുള്ള സന്ദേശങ്ങളയയക്കുകയാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍. ഒപ്പം കശ്മീര്‍ താഴ്വരയില്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുന്നു. നിലവില്‍ 80,000 സിഖുകാര്‍ കശ്മിരില്‍ ഉണ്ട്.


സിഖ് സമൂഹം കശ്മീരികളുടെ സഹായത്തിന് നന്ദി അറിയിക്കുകയും ഒപ്പം ഇനി രാജ്യത്ത് 1984 ആവര്‍ത്തിക്കരുതെന്നും പറയുന്നു. 1984ലെ സിഖ് കലാപത്തില്‍ നിരവധി നിഷ്‌കളങ്കരായ യുവാക്കളെയാണ് തങ്ങള്‍ക്ക് നഷ്ടമായതന്നെും ഈ അവസ്ഥ കശ്മിരി യുവാക്കള്‍ക്ക് ഉണ്ടാകരുതെന്നും ഇവര്‍ പറയുന്നു. പഞ്ചാബ് ഞങ്ങള്‍ക്ക് സുരക്ഷിതമാണ് പുല്‍വാമയ്ക്ക് ശേഷം എല്ലാ കശ്മീരികളും തീവ്രവാദികളാണെന്ന് കരുതുകയായിരുന്നു അവര്‍. അതിനാല്‍ ജീവന്‍ പോലും ആപത്തിലായ സാഹചര്യത്തിലാണ് പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് മടങ്ങേണ്ടി വന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

English summary
After Pulwama attack mob violence against Kashmiri students all over India, Punjab and Sikh community providing aid to them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X