കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 സംസ്ഥാനങ്ങള്‍.. 'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി!! ലക്ഷ്യം 46 ലക്ഷം ജനങ്ങള്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം ഏപ്രില്‍ 29 നാണ് നടക്കുന്നത്. 9 സംസ്ഥാനങ്ങളാണ് നാലാം ഘട്ടത്തില്‍ വിധി എഴുതുന്നത്. ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഉത്തരേന്ത്യയിലാണ് അങ്കം. ഇതോടെ ന്യായ് പദ്ധതി വീണ്ടും 'സ്ട്രൈക്ക്' ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അതും പ്രിയങ്ക ഗാന്ധിയിലൂടെ.

<strong>'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി</strong>'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി

ന്യായ് പദ്ധതി ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഏപ്രില്‍ 29 ന് മുന്‍പ് മറ്റൊരു നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയിലൂടെ ചിലത് സാധ്യമാകുമെന്ന പ്രവര്‍ത്തകരുടെ ആവശ്യമാണ് ന്യായ് പദ്ധതി പ്രിയങ്കയിലൂടെ തന്നെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

 ഉത്തരേന്ത്യയില്‍ മുന്നേറ്റം

ഉത്തരേന്ത്യയില്‍ മുന്നേറ്റം

കോണ്‍ഗ്രസിിന്‍റെ സ്വപ്ന പദ്ധതിയായ ന്യായ് വലിയ മുന്നേറ്റമാണ് ഉത്തരേന്ത്യയില്‍ ഉണ്ടാക്കുകയെന്ന നിരീക്ഷണം നേരത്തേ തന്നെ ഉണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍. 25 കോടി ജനങ്ങളിലേക്ക് എത്തുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 അക്കൗണ്ടിലേക്ക്

അക്കൗണ്ടിലേക്ക്

മാസം 12000 രൂപ വേതനം ഉറപ്പാക്കുന്നതാണ് പദ്ധതി. നിലവില്‍ പ്രതിമാസ വേതനം 7000 രൂപ ബാങ്ക് അങ്കൗണ്ടിലേക്ക് നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലായി 25 കോടി ജനങ്ങളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ന്യായ് പദ്ധതി കോണ്‍ഗ്രസിന്‍റെ തലവര തന്നെ മാറ്റിയെന്ന് പാര്‍ട്ടി കണക്കാക്കുന്നുണ്ട്.

 ഏഴ് സംസ്ഥാനങ്ങള്‍

ഏഴ് സംസ്ഥാനങ്ങള്‍

ഏഴ് സംസ്ഥാനങ്ങളില്‍ ന്യായ് പദ്ധതി കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ബിജെപിക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് ഇവയെന്നതാണ് ശ്രദ്ധേയം.

 കണക്ക് കൂട്ടല്‍ ഇങ്ങനെ

കണക്ക് കൂട്ടല്‍ ഇങ്ങനെ

കോണ്‍ഗ്രസിന് ഒട്ടും സ്വാധീനമില്ലാത്ത ഒഡിഷ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശിലെ ഗോത്ര മേഖല എന്നിവിടങ്ങളിലാണ് ന്യായ് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുകയെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

 പ്രിയങ്കയിലൂടെ

പ്രിയങ്കയിലൂടെ

അതുകൊണ്ട് തന്നെ നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങള്‍ ന്യായ് പദ്ധതിയെ പ്രിയങ്ക ഗാന്ധിയിലൂടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി മറുപടി പറയും.

 സംശയങ്ങള്‍

സംശയങ്ങള്‍

പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ട്. അത് പരിഹരിക്കാന്‍ നേതൃത്വം ഇടപെടണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പദ്ധതിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പ്രിയങ്കയുടെ ഓഡിയോ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ആണ് കോണ്‍ഗ്രസ് നീക്കം.

 46 ലക്ഷം ജനങ്ങള്‍

46 ലക്ഷം ജനങ്ങള്‍

ഹിന്ദി ഹൃദയഭൂമിയിലെ 46 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് പ്രിയങ്കയുടെ ശബ്ദ സന്ദേശം ലഭിക്കും. പ്രത്യേകിച്ച് ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍. ഇവിടെയാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

 രാഹുല്‍ ഗാന്ധിയുടെ കത്ത്

രാഹുല്‍ ഗാന്ധിയുടെ കത്ത്

നേരത്തേ ന്യായ് പദ്ധതിയെ കുറിച്ച് രാഹുല്‍ ഗാന്ധി വിശദീകരിക്കുന്ന കത്തുകള്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. അതേസമയം സ്ത്രീകളെ ലക്ഷ്യം വെച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ശബ്ദ സന്ദേശം എത്തിക്കുന്നത്.

 സ്വാധീനിക്കും

സ്വാധീനിക്കും

പ്രിയങ്ക കാര്യങ്ങള്‍ വിശദീകരിക്കുന്നത് സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്, കോണ്‍ഗ്രസ് ഡാറ്റാ അനലിസ്റ്റ് തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.

 വലിയ ചലനങ്ങള്‍

വലിയ ചലനങ്ങള്‍

ന്യായ് പദ്ധതി ഇത്തവണ തിരഞ്ഞെടുപ്പില്‍ വലിയ ചലനങ്ങള്‍ ഉത്തരേന്ത്യയില്‍ ഉണ്ടാക്കുമെന്നുള്ള നിരീക്ഷണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. കര്‍ഷകരും സ്ത്രീകളുമാണ് പദ്ധതിയില്‍ ആകൃഷ്ടരാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ആഭ്യന്തര സര്‍വ്വേയിലും

ആഭ്യന്തര സര്‍വ്വേയിലും

ബജെപിയും നേരത്തേ ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയിലും ന്യായ് പദ്ധതി ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. പദ്ധതി അവതരിപ്പിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലായി 30 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായേക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.

English summary
After Rahul Gandhi letter on NYAY, Congress now gets Priyanka to push scheme with message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X