Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗഡ് സ്പീക്കറിലെ ബാങ്ക് വിളി നിരോധിക്കണമെന്ന് ഗായിക അനുരാധ പൗദ്വാള്‍

ന്യൂഡല്‍ഹി: ഉച്ചഭാഷണിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് പ്രശസ്ത ഗായിക അനുരാധ പൗദ്വാള്‍. ഇന്ത്യയില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഹിന്ദുത്വ സംഘടനകള്‍ ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഗായികയുടെ പ്രതികരണം. ഒട്ടേറെ രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. എവിടെയും ലൗഡ്‌സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നത് കേട്ടിട്ടില്ല. ഇന്ത്യയില്‍ മാത്രമാണ് ഇങ്ങനെ. ഞാന്‍ ഏതെങ്കിലും മതത്തിന് എതിരല്ല. പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കുമ്പോള്‍, മറ്റു മതസ്ഥര്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചോദിക്കുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ലൗഡ്‌സ്പീക്കറിന് നിരോധനമാണ് അവിടെ. മുസ്ലിം രാജ്യങ്ങള്‍ പോലും ഇത് പ്രോല്‍സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യയില്‍. ഇനിയും ബാങ്ക് വിളി ലൗഡ്‌സ്പീക്കറില്‍ തുടര്‍ന്നാല്‍, ജനങ്ങള്‍ ഹനുമാന്‍ ചാലിസ ലൗഡ് സ്പീക്കറില്‍ വയ്ക്കാന്‍ തുടങ്ങും. ഇത് തര്‍ക്കത്തിന് കാരണമാകുമെന്നും അനുരാധ പൗദ്വാള്‍ പറഞ്ഞു. സീ ന്യൂസുമായി സംസിക്കുകായിരുന്നു അവര്‍.

a

ഇന്ത്യന്‍ സംസ്‌കാരം യുവതലമുറയെ പഠിപ്പിക്കണമെന്നും അനുരാധ പൗദ്വാള്‍ പറഞ്ഞു. മുതിര്‍ന്നവരുടെ ഉത്തരവാദിത്തമാണത്. കുട്ടികളെ രാജ്യത്തിന്റെ സംസ്‌കാരം പഠിപ്പിക്കണം. നമ്മുടെ മതവും സംസ്‌കാരവും കുട്ടികളെ പഠിപ്പിക്കണം. നാല് വേദങ്ങള്‍, 18 പുരാണങ്ങള്‍, നാല് മഠങ്ങള്‍ നമുക്കുണ്ടെന്ന് അറിയണം. ഇതാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് നമ്മള്‍ അറിയേണ്ടതുണ്ടെന്നും അനുരാധ പൗദ്വാള്‍ പറഞ്ഞു.

ലൗഡ്‌സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ നേരത്തെയും ചിലര്‍ രംഗത്തുവന്നിരുന്നു. ഗായകന്‍ സോനു നിഗം 2017ലാണ് ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നത്. വലിയ വിമര്‍ശനം അദ്ദേഹം നേരിട്ടിരുന്നു. അതിരാവിലെയുള്ള ബാങ്ക് വിളിക്കെതിരെയാണ് സോനു നിഗം രംഗത്തുവന്നിരുന്നത്. പ്രതിഷേധം ശക്തമായതോടെ അദ്ദേഹം വിവാദ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സോനു നിഗത്തിന് പദ്മശ്രീ നല്‍കി ആദരിച്ചു.

മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെയും കര്‍ണാടകയിലെ ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പയും അടുത്തിടെ ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വിളി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ഏറെ കാലമായി ബാങ്ക് വിളി ഉച്ചഭാഷിണിയില്‍ തന്നെയാണെന്ന് സമ്മതിച്ച ഈശ്വരപ്പ, അത് അവരുടെ കുട്ടികള്‍ക്ക് പോലും പഠനത്തിന് പ്രയാസമുണ്ടാക്കുമെന്ന് പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ ഉച്ചഭാഷിണി നിരോധിക്കണം. ബാങ്ക് വിളി കാരണം വിദ്യാര്‍ഥികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം പ്രയാസമുണ്ടെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു.

ബാങ്ക് വിളിക്കുന്ന സമയം ഹനുമാന്‍ ചാലിസ നടത്തുമെന്നും പള്ളികളില്‍ നിന്ന് ഉച്ചഭാഷണി സര്‍ക്കാര്‍ നീക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ബാങ്ക് വിളിക്കുന്ന സമയം ഹനുമാന്‍ ചാലിസ നടത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ഇതിനെ പിന്തുണച്ച് ബിജെപി നേതാവ് മൊഹിത് കംബോജ് രംഗത്തുവന്നു. മുംബൈയിലും കര്‍ണാടകയിലും തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതികരണം.

Recommended Video

cmsvideo
    സിനിമയല്ല ലക്‌ഷ്യം മറ്റൊന്നാണെന്നു ശ്രുതി ഹസ്സൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+