ഗെഹ്ലോട്ടിന മാറ്റില്ല പകരം സച്ചിന് ഈ പദവി; രാഹുലിന്റെ കരുനീക്കങ്ങൾ..എഐസിസി പുന;സംഘടനയും ഉടൻ
ദില്ലി; പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റിയ കോൺഗ്രസ് തിരുമാനത്തെ 'മാസ്റ്റർ സ്ട്രോക്ക്' എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. യുവ നേതാവും പിസിസി അധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ധുവും അമരീന്ദറും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായപ്പോഴും 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിലും അമരീന്ദറിനെ തന്നെ മുൻ നിർത്തിയാകും കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേതൃത്വം വ്യക്തമാക്കി ഒരാഴ്ച കഴിയും മുൻപായിരുന്നു അമരീന്ദറിന്റെ രാജി ഹൈക്കമാന്റ് ചോദിച്ച് വാങ്ങിയത്. അമരിന്ദറിന്റെ പ്രതിഛായ ഇടിഞ്ഞുവെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ തിരിച്ചടിയുണ്ടാകുമെന്ന സർവ്വേ ഫലവും നിർണായക തിരുമാനത്തിന് കാരണമായിരുന്നു.
അതേസമയം പഞ്ചാബിൽ മാത്രമല്ല ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിയും ഉടൻ ഇത്തരത്തിൽ ഉള്ള അറ്റകൈ പ്രയോഗങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വം ഉടൻ കൈക്കൊണ്ടേക്കുമെന്നാണ് സൂചന. ഒപ്പം എഐസിസി പുന;സംഘടന നടപടികളിലേക്കും നേതൃത്വം ഉടൻ കടന്നേക്കും. വിശദാംശങ്ങൾ അറിയാം

നിലവിൽ ഷിംലയിൽ അവധി ആഘോഷത്തിലാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.സോണിയയ്ക്കൊപ്പം രാഹുലും പ്രിയങ്കയും ഷിംലയിൽ ഉണ്ട്. മൂന്ന് പേരും അവിടെ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ പുനസംഘടന നടപടികൾക്ക് തുടക്കമാകും എന്നാണ് വിവരം. അതിന് തൊട്ട് മുൻപ് രാജസ്ഥാനിലേയും പഞ്ചാബിലേയും തർക്കങ്ങൾക്ക് പരിഹാരവും കണ്ടേക്കും. ദളിത് നേതാവായ ചരൺജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയ മാതൃകയിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ചില നിർണായക ഇടപെടലുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. 2018 ൽ കോൺഗ്രസ് സംസ്ഥാനത്ത് ഭരണത്തിലേറിയതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് പൈലറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ തന്നെ എത്തുമെന്ന് അന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം മുതിർന്ന നേതാവായ ഗെഹ്ലോട്ടിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഭരണകാലാവധി പൂർത്തിയാക്കും മുൻപ് സച്ചിൻ പൈലറ്റിന് ഒരു വർഷം എങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം.

എന്നാൽ ഇതിനിടയിൽ ഗെഹ്ലോട്ടിനെതിരെ കലാപകക്കൊടി ഉയർത്തി. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നതായിരുന്നു സച്ചിന്റെ ആവശ്യം. സർക്കാരിനെ മുൾമുനയിൽ നിർത്തി കോൺഗ്രസ് ക്യാമ്പുമായി സച്ചിൻ അകന്നു. ഇതോടെ സർക്കാർ താഴെ വീഴുമെന്ന് വരെ കണക്കാക്കപ്പെടിരുന്നുവെങ്കിൽ ഹൈക്കമാന്റ് ഇടപെടലോടെ അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. എന്നാൽ ഇതിനിടയിൽ അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി പദവും പിസിസി അധ്യക്ഷ പദവും നഷ്ടമായിരുന്നു.

പക്ഷേ സച്ചിനെ മടക്കി കൊണ്ടു വന്നത് നിരവധി വാഗ്ദാനങ്ങൾ നൽകിയായിരുന്നുവെന്നായിരുന്നു അന്ന് റിപ്പോർട്ട്. എന്നാൽ കോൺഗ്രസ് ക്യാമ്പിൽ മടങ്ങിയെത്തിയിട്ടും നേതൃത്വം വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതിരുന്നതോടെ സച്ചിൻ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഇപ്പോൾ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗെഹ്ലോട്ടിനെ മാറ്റാൻ ലക്ഷ്യം വെച്ച് സച്ചിനും ചില ചരടുവലികൾ ദില്ലിയിൽ നടത്തുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം ദില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ ഗെഹ്ലോട്ടിനെ മാറ്റി സച്ചിനെ മുഖ്യമന്ത്രിയാക്കുമോയെന്നുള്ള ചോദ്യങ്ങളും ശക്തമായി. അതേസമയം കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലേങ്കിലും ഗെഹ്ലോട്ടിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറായേക്കില്ലെന്നാണ് വിവരം. പകരം സച്ചിന് പൈലറ്റിനെ വീണ്ടും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചനകൾ.

നേരത്തേ എഐസസി പുന;സംഘടനയിൽ സച്ചിൻ പൈലറ്റിനെ ഉൾപ്പെടുത്തിയേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിൽ താത്പര്യം പ്രകടിപ്പിച്ചില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിലാണ് തർക്ക പരിഹാരമെന്ന നിലയിൽ പാർട്ടി അമരത്ത് തന്നെ സച്ചിനെ നിയമിക്കാൻ നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു സംസ്ഥാനമായ ഛത്തീസ്ഗഡിലും പാർട്ടിക്കുള്ളിലെ ഭിന്നത ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

2018 ൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് അധികാരം പിടിച്ചപ്പോൾ നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ഡിയോ. ചർച്ചകൾക്കൊടുവിലും ഭാഗലിന് നറുക്ക് വീണപ്പോഴും രണ്ടര വർഷം കഴിഞ്ഞാൽ ഡിയോയ്ക്ക് മുഖ്യമന്ത്രി പദം എന്ന അലിഖിത വ്യവസ്ഥ നിലനിന്നിരുന്നു. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി ഡിയോയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാഗലിന്റെ ജനപിന്തുണയാണ് ഇപ്പോൾ ഹൈക്കമാന്റിനേയും പിന്നോട്ടടിപ്പിക്കുന്നനതെന്നാണ് സൂചന. കരുത്തുറ്റ ഒബിസി നേതാവായ ഭാഗലിന്റെ പ്രതിച്ഛായ ഛത്തീസ്ഗഡിന് പുറത്തേക്കും പടരുകയാണ്. ഈ സാഹചര്യത്തിൽ ബാഗലിനെ മാറ്റിയേക്കില്ലെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം അടുത്ത വർഷം ആദ്യം 5 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എഐസിസി പുന;സംഘടന ഉടനെ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ ഉത്തർപ്രദേശിൽ ഒഴികെ ബാക്കി നാല് സംസ്ഥാനങ്ങളിലും ഭരണത്തിലേറാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഈ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ പാർട്ടി തലപ്പത്ത് അഴിച്ചുപണികൾ വേണമെന്നാണ് നേതാക്കൾ ഉയർത്തുന്ന ആവശ്യം.

രാജീവ് സതവിന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന ഗുജറാത്തിന്റെ ചുമതലയിലേക്ക് പുതിയ നേതാവിനെ നിയമിച്ച് കൊണ്ടായിരിക്കും കോൺഗ്രസ് എഐസിസി പുന;സംഘടനയ്ക്ക് തുടക്കം കുറിക്കുകയെന്നാണ് വിവരം. ജാതി-മത സമവാക്യങ്ങൾ സന്തുലിതമാക്കുകയെന്ന ലക്ഷ്യത്തോടെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർക്ക് പ്രാതിനിധ്യം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
Recommended Video

അതിനിടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. ഉടൻ തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് പാർട്ടിയിലെ വിമത നേതാക്കളുടെ കൂട്ടായ്മയായ ജി23 ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷൻ ആകാൻ തയ്യാറായാൽ അതിൽ എതിർപ്പില്ലെന്നും എന്നാൽ അത് എത്രയും പെട്ടെന്ന് തന്നെ നടപ്പാകണം എന്നുമാണ് നേതാക്കളുടെ നിലപാട്. അതേസമയം ഉടൻ തന്നെ രാഹുൽ അധ്യക്ഷ പദം ഏറ്റെടുക്കുമെന്നും പഞ്ചാബിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഇതിന്റെ സൂചനയാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications