കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വെടിവയ്പ്; സ്‌ഫോടക വസ്തുവുമായി ഐസിസ് ഭീകരന്‍ പിടിയില്‍

Google Oneindia Malayalam News

ദില്ലി: റിഡ്ജ് റോഡിനോട് ചേര്‍ന്ന പ്രദേശത്ത് സ്‌ഫോടക വസ്തുവുമായി ഐസിസ് ഭീകരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പരസ്പരം വെടിവയ്പ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൗല കോന്‍-കാരോള്‍ ബാഗ് പാതയിലാണ് വെടിവയ്പ്പുണ്ടായത്. ആറ് റൗണ്ട് വെടിവച്ചുവെന്ന് ദില്ലി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ഇയാളില്‍ നിന്ന് പിസ്റ്റര്‍ പിടിച്ചെടുത്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു.

D

അബു യൂസുഫ് എന്നയാളാണ് അറസ്റ്റിലായത്. ദില്ലിയല്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. രണ്ട്് പ്രഷര്‍ കുക്കറുകള്‍, 15 കിലോ സ്‌ഫോടക വസ്തു, പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തു. ഇയാള്‍ ദില്ലിയിലെ പല പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. യുപിയിലെ ബല്‍റാംപൂര്‍ സ്വദേശിയാണ് അബു യൂസുഫ്. യുപി രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് ഇയാളെ ആദ്യം കണ്ടത്. പ്രതിയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ദില്ലി, ഗാസിയാബാദ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിവരികയാണ്.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam

ശനിയാഴ്ച രാവിലെ ഈ പ്രദേശത്ത് എന്‍എസ്ജി കമാന്റോകള്‍ പരിശോധന നടത്തി. കൂടാതെ ദില്ലിയിലെ പല പ്രദേശങ്ങളിലും റെയ്ഡ് തുടരുകയാണ്. ദില്ലി പോലീസ്, എന്‍എസ്ജി, ബോംബ് സ്‌ക്വാഡ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ദില്ലിയിലെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവ ഡോക്ടറെ എന്‍ഐഎ കഴിഞ്ഞദിവസം ബെംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. 28കാരനായ അബ്ദുറഹ്മാന്‍ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്ന നേതൃരോഗ വിദഗ്ധനാണ് ഇദ്ദേഹം. മരുന്നുകളെ കുറിച്ചുള്ളള അറിവ് ഭീകരവാദികളെ സഹായിക്കാന്‍ ഉപയോഗിച്ചുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 2014ല്‍ സിറിയയിലെ ഐസിസ് ക്യാംമ്പ് അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. പരിക്കേറ്റ ഐസിസുകാരെ ചികില്‍സിക്കാനായിരുന്നുവത്രെ ഇത്.

ദില്ലി ജാമയ നഗറില്‍ നിന്ന് കശ്മീരി ദമ്പതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പൂനെയിലെ വിദ്യാര്‍ഥിയെയും ജിംനേഷ്യം നടത്തുന്ന വ്യക്തിയെയും അറസ്റ്റ് ചെയ്തു. ശേഷമാണ് അബ്ദുറഹ്മാനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഐസിസുമായി ബന്ധമുണ്ടെന്ന് കരുതുന്ന അബ്ദുല്ല ബാസിത് എന്നയാളുമായും ഇവര്‍ക്ക് പരിചയമുണ്ടെന്നാണ് വിവരം. ബാസിത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

അമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോഅമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോ

ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...

English summary
After Shootout With Delhi Police, Suspected ISIS Operative Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X