സിനിമാ പരാജയം, കുടുംബ പ്രശ്‌നങ്ങള്‍, പ്രശസ്ത നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

പൂനെ: പ്രമുഖ മറാത്തി സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. മറാത്തി നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറിനെയാണ് പൂനയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് നിര്‍മാതാവ് ജീവനൊടുക്കിയത്.

സിനിമാ നിര്‍മ്മാണത്തിലുണ്ടായ പരാജയവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഫേസ്ബുക്കില്‍ പറയുന്നുണ്ട്. താപ്കീറിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബക്കാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നിര്‍മാതാവിനെ മരിച്ച് നിലയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

suicide

അടുത്തിടെ നിര്‍മിച്ച ദോല്‍ ടാഷെ എന്ന ചിത്രം ബോക്‌സോഫീസ് പരാജയമായിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ വീട്ടില്‍ നിന്നുള്ള പിന്തുണയും നഷ്ടപ്പെട്ടു. അച്ഛനും സഹോദരിയും കൂടെ നിന്നെങ്കിലും ഭാര്യയുടെ നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് താപ്കീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ആറു മാസമായി താന്‍ ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്. മക്കളുമായി അടുക്കാന്‍ ഭാര്യ സമ്മതിക്കില്ലായിരുന്നുവെന്നും താപ്കീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. തന്റെ മരണം മക്കളെ ഒരുപാട് വേദനിപ്പിക്കുമെന്നും താപ്കീര്‍ പറഞ്ഞു.

English summary
After 'Suicidal' Post on Facebook, Marathi Filmmaker Found Dead in Hotel Room.
Please Wait while comments are loading...