ബിജെപിയെ അടപടലം പൂട്ടി മമത; ഓരോ ദിവസവും ഒരു ബിജെപി എംഎല്‍എ രാജിവെക്കുന്നു
കൊല്‍ക്കത്ത: ഓരോ ദിവസവും ഓരോ ബിജെപി എംഎല്‍എമാര്‍ രാജിവെക്കുകയാണ് പശ്ചിമ ബംഗാള്‍. മൂന്നാമത്തെ ബിജെപി എംഎല്‍എ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ച്ചയായി രണ്ടു ദിവസവും എംഎല്‍എമാര്‍ രാജിവച്ച ത് ബിജെപിയെ അമ്പരപ്പിച്ചിട്ടുണ്ട്. ബിജെപിയുമായി ഒത്തുപോകാന്‍ സാധിക്കില്ല എന്നാണ് ഇന്ന് രാജിവച്ച എംഎല്‍എ ബിസ്വജിത് ദാസ് പറയുന്നത്.
ഒരു തരത്തില്‍ ഇവര്‍ക്കെല്ലാം ഘര്‍വാപസിയാണ്. നേരത്തെ തൃണമൂല്‍ അംഗങ്ങളായിരുന്നു ഇപ്പോള്‍ രാജിവെക്കുന്ന ബിജെപി എംഎല്‍എമാര്‍. നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണത്തില്‍ അഞ്ചുപേരുടെ കുറവാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബഗ്ദയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്നു ബിസ്വജിജ് ദാസ്. ഇദ്ദേഹം ഇന്ന് രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസല്‍ ചേര്‍ന്നു. ബിജെപിയില്‍ താല്‍ അതൃപ്തനും അസ്വസ്ഥനുമായിരുന്നു എന്ന് ദാസ് പറഞ്ഞു. തൃണമൂലില്‍ നിന്ന് നേരത്തെ രാജിവച്ചത് തെറ്റായി പോയി. ആ തെറ്റ് തിരുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന വേളയില്‍ രണ്ടു തവണ എംഎല്‍എ ആയിട്ടുണ്ട് ബിസ്വജിത് ദാസ്. മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇദ്ദേഹവും ബിജെപിയിലേക്ക് കളംമാറിയത്. നേരത്തെ ബന്‍ഗാവ് നോര്‍ത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ ആയിരുന്നു. മുകുള്‍ റോയിയുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം. മുകുള്‍ റോയ് തൃണമൂലില്‍ തിരിച്ചെത്തിയതോടെയാണ് ദാസ് ബിജെപി വിട്ടിരിക്കുന്നത്.

ബിജെപിയില്‍ ചേര്‍ന്ന വേളയില്‍ ബന്‍ഗാവ് നോര്‍ത്തില്‍ മല്‍സരിക്കണമെന്ന് ദാസ് താല്‍പ്പര്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് ബഗ്ദ മണ്ഡലമാണ്. ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ദാസ് അന്നു തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ നീക്കം നടത്തി. എന്നാല്‍ മുകുള്‍ റോയ് തടഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുകുള്‍ റോയ് തൃണമൂലില്‍ ചേര്‍ന്നു. പിന്നാലെ ദാസും തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണിപ്പോള്‍.

എന്നാല്‍ ബിസ്വജിത് ദാസിന്റെ രാജി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കില്ല എന്നാണ് ബിജെപിയുടെ പ്രതികരണം. ദാസ് കൂടി രാജിവച്ചതോടെ ബംഗാള്‍ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 77ല്‍ നിന്ന് 72 ആയി കുറഞ്ഞു. നിരവധി ബിജെപി എംഎല്‍എമാര്‍ ഇനിയും ബിജെപി വിട്ട് തൃണമൂലില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിനാജ്പൂരിലെ ബിജെപി എംഎല്‍എ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടത്രെ.
സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 77 സീറ്റാണ് ലഭിച്ചത്. 200ലധികം സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തി. മമത വീണ്ടും മുഖ്യമന്ത്രിയായി. മുകുള്‍ റോയിയുടെ രാജിയാണ് ബിജെപിക്ക് ആദ്യ തിരിച്ചടിയായത്. ഇദ്ദേഹവുമായി ബന്ധമുള്ള നേതാക്കള്‍ ഓരോരുത്തരായി ബിജെപി വിടുകയാണിപ്പോള്‍.

ബിജെപി എംഎല്‍എ തന്‍മോയ് ഘോഷ് തിങ്കളാഴ്ചയാണ് രാജിവച്ചതും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും. ബിഷ്ണുപൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഘോഷ്. ഉത്തര കൃഷ്ണ നഗര്‍ മണ്ഡലത്തിലെ എംഎല്‍എ ആയ മുകുള്‍ റോയ് തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഇപ്പോഴും ബിജെപി എംഎല്‍എയാണ്. ബിജെപി ടിക്കറ്റിലാണ് അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.
പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

ബിജെപിയുടെ ലോക്‌സഭാ അംഗങ്ങളായ നിഷിത് പ്രമാണികും ജഗന്നഥ് സര്‍ക്കാരും ബംഗാള്‍ നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു. രണ്ടുപേരും ജയിച്ചു. എന്നാല്‍ ഭരണം കിട്ടാതെ വന്നപ്പോള്‍ ഇവര്‍ എംഎല്‍എ പദവി രാജിവച്ചു. എംപിമാരായി തുടരുകയും ചെയ്തു. നിഷിത് പ്രമാണിക് അടുത്തിടെ കേന്ദ്രമന്ത്രിയുമായിരുന്നു. മോദി സര്‍ക്കാരിലെ പ്രായം കുറഞ്ഞ മന്ത്രിയാണ് പ്രമാണിക്.












Click it and Unblock the Notifications