കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: ജാതി പറഞ്ഞ് വോട്ടുവാങ്ങാന്‍ കെജ്രിവാളും

Google Oneindia Malayalam News

ദില്ലി: അവസാന ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ദില്ലിയില്‍ ജാതി പറഞ്ഞുളള വോട്ട് പിടുത്തവും. നേതാക്കന്മാര്‍ വ്യക്തിപരമായി അധിക്ഷേപിച്ചും ജാതിപ്പേര് പറഞ്ഞും ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് തലസ്ഥാന നഗരത്തില്‍ കാണാനുള്ളത്. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ഏറ്റവും ഒടുവില്‍ ജാതിയെ വോട്ടാക്കിമാറ്റാന്‍ ശ്രമം നടത്തുന്നത്.

തന്റെ ജാതിക്കാരായ അഗര്‍വാള്‍ സമൂഹം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നാണ് കെജ്രിവാള്‍ പറയുന്നത്. നിയമം അനുസരിച്ച് ജീവിക്കുന്നവരാണ് അവര്‍. അവര്‍ എങ്ങനെയാണ് ഉപദ്രവകാരികളാകുന്നത്. പരസ്യത്തിലൂടെ അപമാനിച്ച ബി ജെ പി അഗര്‍വാള്‍ സമാജത്തോട് മാപ്പ് പറയണം - ബി ജെ പി പരസ്യത്തെ വിമര്‍ശിച്ചുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു.

arvind-kejriwal

റിപ്പബ്ലിക് ദിനപരിപാടികള്‍ മുടക്കുമെന്ന് പറഞ്ഞ കെജ്രിവാള്‍ അടുത്ത വര്‍ഷം, തനിക്ക് വി ഐ പി പാസ് കിട്ടിയില്ല എന്ന് പരാതി പറഞ്ഞതിനെയാണ് ബി ജെ പി പരസ്യത്തിലൂടെ കളിയാക്കിയത്. ഉപദ്രവി ഗോത്ര എന്നാണ് പരസ്യത്തില്‍ അവര്‍ കെജ്രിവാളിനെ വിശേഷിപ്പിച്ചത്. ജാതീയമായ പരാമര്‍ശം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെജ്രിവാളും പാര്‍ട്ടിയും ഉടന്‍തന്നെ രംഗത്തെത്തി.

ബി ജെ പിക്ക് യാതൊരു അജണ്ടയുമില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്ല. ദില്ലിക്ക് വേണ്ട പദ്ധതികള്‍ ഒന്നുമില്ല. കെജ്രിവാള്‍ നക്‌സലൈറ്റാണ്, കെജ്രിവാള്‍ അങ്ങനെയാണ്, ഇങ്ങനെയാണ് തുടങ്ങിയ ആരോപണങ്ങള്‍ മാത്രമേയുള്ളൂ. ആദ്യം അവര്‍ എന്റെ കുട്ടികളെ ലക്ഷ്യം വെച്ചു. ഇപ്പോള്‍ എന്റെ ഗോത്രക്കാരെ ലക്ഷ്യം വെക്കുന്നു. എന്നോട് യുദ്ധം ചെയ്യൂ, എന്തിനാണ് ഇവരെ ലക്ഷ്യം വെക്കുന്നത് - കെജ്രിവാള്‍ ചോദിക്കുന്നു.

English summary
Delhi Election 2015: Arvind Kejriwal says Agarwal community is the backbone of country’s economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X