കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്; എഎ റഹിമിനെ പോലീസ് വലിച്ചിഴച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയതായാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് അതിക്രമം ഉണ്ടായി. കരണത്തടിച്ചതായും പരാതിയുണ്ട്.

aa rahim

ജനാധിപത്യ രീതിയില്‍ നടത്തിയ പ്രതിഷേധത്തെ അടിച്ചമര്‍ത്തി എന്ന് എഎ റഹീം ആരോപിച്ചു. 'എംപിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് ബലം പ്രയോഗിച്ചുവെന്നും അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹിം പറഞ്ഞു. എത്ര നിഷ്ഠൂരം ആയാണ് ഈ പോലീസ് പെരുമാറുന്നത്. തോറ്റുപിന്‍മാറില്ല. ആയുധങ്ങളുമായി വന്നാലും അതിനെ എല്ലാം ചെറുക്കാന്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ മുന്നോട്ടു വരും, അദ്ദേഹം പറഞ്ഞു.

'ഇന്ന് ഉണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. എംപിയാണെന്ന് കൂടെയുള്ളവര്‍ പറയുമ്പോഴും പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയാണ്.' എംപിയെന്ന നിലയില്‍ പ്രതിഷേധിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സര്‍ക്കാരിനില്ല എന്നാണ് ഇന്നു കണ്ടതെന്നും റഹീം പറയുന്നു.

ഗോപി സുന്ദറിനൊപ്പം നിറ പുഞ്ചിരിയുമായി അമൃത..ഈ ചിരിമായല്ലേ എന്ന് ആരാധകര്‍

പാര്‍ലമെന്റ് അംഗം കൂടിയായ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് റഹിമിനെ അടക്കം ആക്രമിച്ച പോലീസിന്റെ നടപടി തികഞ്ഞ കാടത്തമാ
ണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടു വരുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാധിപന്‍മാരുടേയും യോഗം വിളിച്ചിരുന്നു. അഗ്‌നിപഥുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ് കേന്ദ്രം പറയുന്നത്. അഗ്‌നിപഥ് റിക്രൂട്‌മെന്റുകള്‍ എത്രയും വേഗം ആരംഭിച്ചാല്‍ വിഷയം ഒരുപരിധി വരെ പരിഹരിക്കാം എന്നാണ് കണക്ക് കൂട്ടുന്നത്.

റിക്രൂട്‌മെന്റിനുള്ള തയാറെടുപ്പുകള്‍ കര, നാവിക, വ്യോമ സേനകള്‍ ആരംഭിച്ചതായണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയിലേക്കുള്ള റിക്രൂട്‌മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാര്‍ഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്‌മെന്റ് റാലികള്‍ക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ക്യാംപസ് ഇന്റര്‍വ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി വിവരിക്കുന്ന മാര്‍ഗരേഖ വ്യോമസേന പുറത്തു വിട്ടത്.

കരസേനാ റിക്രൂട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കും എന്ന് സേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറില്‍ തുടങ്ങി അടുത്ത വര്‍ഷം പകുതിയോടെ സജീവ സൈനിക സേവനം ആരംഭിക്കും.

English summary
agnipath: clashes in dyfi march to parliament, police attacked aa rahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X