• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥില്‍ പ്രതിഷേധം കത്തുന്നു; സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവയ്പ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ പ്രതിഷേധിച്ച്‌സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ആര്‍മി റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായി ആഗ്രഹിച്ച നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തെലങ്കാന നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധത്തിന് മുന്നിട്ടറങ്ങിയത്. ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രതിഷേധം നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ജനറല്‍ റെയില്‍വേ പോലീസ് തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

2

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ജിആര്‍പി സേന 15 റൗണ്ട് വെടിയുതിര്‍ത്തു. കല്ലേറില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. റെയില്‍വേ ഡിജി സന്ദീപ് ഷാന്‍ഡില്യയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പ്രതിഷേധക്കാര്‍ കല്ലേറിലും ട്രെയിനിന്റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. റെയില്‍വേ സ്റ്റേഷന് പുറത്ത് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ പോലും പ്രതിഷേദക്കാര്‍ തകര്‍ത്തു. ഇതോടെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എല്ലാ ട്രെയിനുകളും ഉടന്‍ നിര്‍ത്താന്‍ ദക്ഷിണ-മധ്യ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചു.

3

നൂറുകണക്കിന് പ്രക്ഷോഭകര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും 1, 2 പ്ലാറ്റ്ഫോമുകളിലെ വടികളും കല്ലുകളും ഉപയോഗിച്ച് സ്റ്റാളുകളും ഓഫീസുകളും നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിഷേദക്കാരുടെ ആക്രമണത്തില്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു. പിന്നീട്, സ്റ്റേഷനില്‍ നിന്ന് പുറപ്പെടുകയായിരുന്ന കൊല്‍ക്കത്തയിലേക്കുള്ള ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രക്ഷോഭകര്‍ റെയില്‍വേ ചരക്കുകള്‍ പാളത്തില്‍ വലിച്ചെറിഞ്ഞ് തീയിട്ടു. ഇതേ തുടര്‍ന്ന് ട്രാക്കുകള്‍ പൂര്‍ണമായും തകര്‍ന്നു.

4

അതേസമയം, പ്രതിഷേധങ്ങല്‍ ശക്തമാകുന്നതിനിടെ, അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടന്‍ ആരംഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്. എല്ലാ യുവാക്കളോട് തയ്യാറെടുപ്പ് ആരംഭിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍ദ്ദേശിച്ചു. അഗ്‌നിപഥിനെതിരായ വ്യാപക പ്രതിഷേധം മൂന്നാം ദിവസവും രാജ്യവ്യാപകമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പദ്ധതിയെ 'സുവര്‍ണ്ണാവസരം' എന്ന് വിളിച്ച പ്രതിരോധ മന്ത്രി, പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്ന ആദ്യ ബാച്ചിന്റെ പ്രായപരിധി ഇളവ് അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.

5

യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് അഗ്‌നിപഥ്. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് മുടങ്ങിയതിനാല്‍ പലര്‍ക്കും അവസരം നഷ്ടമായി. അവര്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രായപരിധി 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിയോടുള്ള സംവേദനക്ഷമതയ്ക്ക് പ്രധാനമന്ത്രി മോദിയോട് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

6

ഇതിനിടെ, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന് വ്യാഴാഴ്ചത്തെ കോണ്‍ഗ്രസ് പിന്തുണ നല്‍കുകയും സൈന്യത്തില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സമയത്ത് അവതരിപ്പിക്കാന്‍ പറ്റിയ പദ്ധതിയല്ലെന്ന് വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, സമ്മര്‍ദത്തെ തുടര്‍ന്ന്, കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് സ്തംഭിച്ചിരിക്കുകയാണെന്ന് പരിഗണിച്ച സര്‍ക്കാര്‍ വ്യാഴാഴ്ച പദ്ധതിക്ക് ഒറ്റത്തവണ പ്രായ ഇളവ് അനുവദിച്ചിരുന്നു. ഉയര്‍ന്ന പ്രായപരിധി ഇപ്പോള്‍ 21 വയസ്സിന് പകരം 23 ആയി ഉയര്‍ത്തിയിട്ടുണ്ട്, എന്നാല്‍ ഇത് ആദ്യ ബാച്ചിന് മാത്രമേ ബാധകമാകൂ, സര്‍ക്കാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
  P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

   അഗ്നിപഥ്; പ്രായപരിധി ഉയർത്തിയത് നിരവധി യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് അമിത് ഷാ അഗ്നിപഥ്; പ്രായപരിധി ഉയർത്തിയത് നിരവധി യുവാക്കൾക്ക് ഗുണം ചെയ്യുമെന്ന് അമിത് ഷാ

  English summary
  Agnipath: Police open fire at protesters Secunderabad railway station and one injured: Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X