കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ് വിജ്ഞാപനം തിങ്കളാഴ്ച, ജൂണ്‍ 24 ന് സെലക്ഷനെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ അഗ്നിപഥ് പദ്ധതി വേഗത്തില്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ജൂണ്‍ 24 മുതല്‍ സെലക്ഷന്‍ ആരംഭിക്കുമെന്നും തിങ്കളാഴ്ച തന്നെ ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നുമാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 24-ന് എയര്‍ഫോഴ്സ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതോടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് മോഡലിന് കീഴില്‍ സെലക്ഷന്‍ നടത്തുന്ന ആദ്യ പ്രതിരോധ സേനാ വിഭാഗമായി മാറുകയാണ് വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ഇക്കാര്യം അറിയിച്ചു.

FEW

ഡിസംബറോടെ പരിശീലനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തന, പ്രവര്‍ത്തനേതര റോളുകളില്‍ റിക്രൂട്ട് ചെയ്യുന്നവരുടെ പ്രാരംഭ ബാച്ചുകളെ വിന്യസിക്കുമെന്നും അവര്‍ പറഞ്ഞു.

എന്റോള്‍മെന്റ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തിന് ശേഷം സൈന്യത്തിന്റെ വിവിധ ഏജന്‍സികള്‍ ഇന്‍ഡക്ഷന്‍ പ്രക്രിയയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ചൊവ്വാഴ്ച സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി

തെലങ്കാനയിലെ സെക്കന്തരാബാദില്‍ വാറങ്കലില്‍ നിന്നുള്ള 19 കാരന്‍ മരിച്ചു. രാജ്യത്തുടനീളം നൂറുകണക്കിന് ട്രെയിനുകള്‍ തടസ്സപ്പെട്ടു. ചിലത് റദ്ദാക്കുകയും ചിലത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കുകയും ചെയ്തു.

നാല് വര്‍ഷത്തേക്ക് യുവാക്കളെ ഉള്‍പ്പെടുത്തുകയും പിന്നീട് 75 ശതമാനം പേരെ ദീര്‍ഘകാല ആനുകൂല്യങ്ങളില്ലാതെ വിരമിക്കുകയും ചെയ്യുന്ന പദ്ധതിയായ അഗ്‌നിപഥ് റിക്രൂട്ട്മെന്റിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. പദ്ധതി രാജ്യതാല്‍പ്പര്യത്തിനോ സുരക്ഷയ്ക്കോ വേണ്ടിയല്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

പദ്ധതി പരിഷ്‌കരണമല്ലെന്നും സായുധ സേനയിലെ നിലവിലുള്ള റിക്രൂട്ട്മെന്റ് സമ്പ്രദായത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ശരദ് യാദവ് പറഞ്ഞു. ഈ നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

English summary
agnipath scheme: notification is may issued in monday, IAF to start selection process on 24 June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X