• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് മാസ്റ്റര്‍ സ്ട്രോക്ക്! സഖ്യകക്ഷിയിലെ പ്രബല നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!

  • By

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായേക്കാവുന്ന ദേശീയ പൗരത്വ ബില്‍ ലോക്സഭയില്‍ ബിജെപി അവതരിപ്പിച്ചത്. സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു ബിജെപിയുടെ നീക്കം. ഇതോടെ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മേഖലയിലെ പ്രധാന സഖ്യകക്ഷികളെല്ലാം വെല്ലുവിളിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ ശക്തമായതോടെ ബിജെപി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല, മാത്രമല്ല അതുവഴി വിള്ളല്‍ വീണ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും"

എന്നാല്‍ അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും ബിജെപിക്കെതിരെ പ്രതിഷേധം പുകയുകയാണ്. സഖ്യകക്ഷിയായ എജിപി നേതാവടക്കം 100 പേരാണ് ഒറ്റയടിക്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ബിജെപിയെ ഞെട്ടിച്ചുള്ള നീക്കം.

 ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍

ബിജെപിയും ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ടും എജിപിയും ചേര്‍ന്ന സഖ്യമാണ് അസമില്‍ അധികാരത്തില്‍ ഇരിക്കുന്നത്.പതിനഞ്ച് വര്‍ഷമായി തുടരുന്ന അസമിലെ കോണ്‍ഗ്രസ്സ് ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി സഖ്യം വിജയം കൈവരിച്ചത്.

 കോണ്‍ഗ്രസ് തകര്‍ന്നു

കോണ്‍ഗ്രസ് തകര്‍ന്നു

126 അംഗ നിയമസഭയില്‍ ബിജെപിക്ക് 61 ഉം ബിഎഫ് പിക്ക് 12 അംഗളുമുണ്ട്.എജിപിക്ക് 14 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് കേവലം 26 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.

 പ്രതീക്ഷ പൊലിഞ്ഞു

പ്രതീക്ഷ പൊലിഞ്ഞു

എന്നാല്‍ പൗരത്വ ബില്ല് വന്‍ തിരിച്ചടിയായി. പൗരത്വ ബില്ലില്‍ തട്ടി പ്രധാന സഖ്യകക്ഷിയായ എജിപി മുന്നണി ബന്ധം അവസാനിപ്പിച്ചു. പൗരത്വ ബില്ലിനെ ആയുധമാക്കി കോണ്‍ഗ്രസും എജിപിയും കൈകോര്‍ക്കുമെന്ന സാഹചര്യം വന്നതോടെ ബിജെപി അസമില്‍ കളി മാറ്റി.

 അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാതെ എജിപിയുമായുളള ബന്ധം വീണ്ടും ശക്തമാക്കി. എന്നാല്‍ മുന്നണി മര്യാദ പാലിക്കാത്ത ബിജെപിയുമായി വീണ്ടും എജിപി കൈകോര്‍ത്തതില്‍ അസംതൃപ്തരാണ് എജിപിയിലെ പ്രമുഖ നേതാക്കള്‍. എജിപിയുടെ തിരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രി കൂടിയായ ബാബുള്‍ ദാസ് പാര്‍ട്ടി വിട്ടു.

 പ്രബലന്‍ പാര്‍ട്ടി വിട്ടു

പ്രബലന്‍ പാര്‍ട്ടി വിട്ടു

കഴിഞ്ഞ 34 വര്‍ഷമായി എജിപിയില്‍ പ്രവര്‍ത്തിച്ച ആളാണ് ബാബുള്‍ ദാസ്. എജിപിയുടെ മോറിഗോണ്‍ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ആയിരുന്നു അദ്ദേഹം. പാര്‍ട്ടി വിട്ട പിന്നാലെ തന്നെ ദാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

 രണ്ട് ദിവസം ശേഷിക്കേ

രണ്ട് ദിവസം ശേഷിക്കേ

സെന്‌ട്രേല്‍ ആസാമിലെ നെല്ലിയില്‍ വെച്ച് നടന്ന പരിപാടിയില്‍ വെച്ചാണ് ബാബുള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പൗരത്വ ബില്ലിനെതിരെ തുടക്കം മുതല്‍ തന്നെ പ്രതിഷേധിച്ച നേതാവാണ് ബാബുള്‍.

 ഇടതുപക്ഷത്ത് നിന്നും

ഇടതുപക്ഷത്ത് നിന്നും

ബാബുളിനൊപ്പം 100 പേര്‍ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പല യുവസംഘടനകളില്‍ നിന്നുമുളളവരാണ് ബാബുള്‍ ദാസിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇടതുപക്ഷ പാര്‍ട്ടികളിലെ യുവാക്കളും ഇക്കൂട്ടത്തില്‍ ഉണ്ട്.

 വ്യാഴാഴ്ച

വ്യാഴാഴ്ച

ദാസിന് സ്വാധീനമുള്ള മൊറിഗോണ്‍ ഉള്‍പ്പെടുന്ന നോവ്ഗോംഗ് ലോക്സഭാ മണ്ഡലത്തില്‍ വ്യാഴാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു പരസ്യ പ്രചരണത്തിനുള്ള അവസാന ദിനം.

 കാരണം

കാരണം

പൗരത്വ ബില്ലിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമായിരുന്നുവെന്ന് ദാസ് പറഞ്ഞു. ബില്ലില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടാണ് തന്നെ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും ദാസ് പറഞ്ഞു.

 ബൂസ്റ്റര്‍

ബൂസ്റ്റര്‍

ദാസിന്‍റെ കോണ്‍ഗ്രസ് പ്രവേശം നോവ്ഗോംഗ് മണ്ഡലത്തില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസിന് ഉണ്ടാക്കുകയെന്ന് അസം പിസിസി അധ്യക്ഷന്‍ രിപുണ്‍ ബോറ പറഞ്ഞു. എജിപി പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ദാസിന് ശക്തമായ സ്വാധീനമുണ്ട്.

 ചേക്കേറാനൊരുങ്ങി

ചേക്കേറാനൊരുങ്ങി

ദാസിന്‍റെ വരവ് എജിപി-ബിജെപി സഖ്യത്തിനെതിരെ അതൃപ്തിയുള്ള പ്രമുഖരായ നേതാക്കളേയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്നും രിപുണ്‍ ബോറ പറഞ്ഞു.

 ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയില്‍ ബിജെപിക്കെതിരെ സംസ്ഥാനത്ത് ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ബിജെപി എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍, കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
agp leader hundred youths joins congress in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X