Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര; അഭ്യൂഹങ്ങള്‍ക്കിടെ നിതിന്‍ ഗഡ്ഗരിയുമായി അഹമ്മദ് പട്ടേലിന്‍റെ കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നീളുകയാണ്. കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി മറ്റന്നാള്‍ അവസാനിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ തിരുമാനം കൈക്കൊണ്ടില്ലേങ്കില്‍ പന്ത് ഗവര്‍ണറുടെ കോര്‍ട്ടിലെത്തും. രാഷ്ട്രപതി ഭരണത്തിനും വീണ്ടുമൊരു തിരഞ്ഞെടുപ്പിനുമുള്ള സാധ്യത തെളിയും. ഇത് ഒഴിവാക്കാനുള്ള തീവ്ര ശ്രമമാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് വിട്ട് വീഴ്ചയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ശിവസേന. അതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം നിതിന്‍ ഗഡ്ഗരിയെ മധ്യസ്ഥതയ്ക്കായി ചുമതലപെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് നീക്കത്തിന് തൊട്ട് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ദില്ലിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിശദാംശങ്ങളിലേക്ക്

ആര്‍എസ്എസ് ഉപദേശം

ആര്‍എസ്എസ് ഉപദേശം

മഹാരാഷ്ട്രയില്‍ ശിവസേന സമവായത്തിന് തയ്യാറാകാതിരുന്നതോടെയാണ് ഇടപെടല്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച ദേവേന്ദ്ര ഫഡ്നാവിസ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചത്. ചെറുപാര്‍ട്ടികളെ തേടാതെ ശിവസേനയുമായി തന്നെ ബിജെപി സര്‍ക്കാര്‍ രൂപീകരണിക്കണമെന്നായിരുന്നു ഭാഗവതിന്‍റെ ഉപദേശം.

നിതിന്‍ ഗഡ്ഗരി മധ്യസ്ഥന്‍

നിതിന്‍ ഗഡ്ഗരി മധ്യസ്ഥന്‍

അയോധ്യ വിധി വരാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിന് മുന്‍പ് തന്നെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണം. ശിവസേനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നും ഭാഗവത് പറഞ്ഞിരുന്നു. ശിവസേനയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിതിന്‍ ഗഡ്ഗരിയെ മധ്യസ്ഥനാക്കാം എന്നും ഭാഗവത് നിര്‍ദ്ദേശിച്ചു.

സോണിയയുടെ വിശ്വസ്തന്‍

സോണിയയുടെ വിശ്വസ്തന്‍

നിതിന്‍ ഗഡ്ഗരിയുടെ ഇടപെടലിനായി ശിവസേന നേതാവും മോഹന്‍ ഭാഗവതിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആര്‍എസ്എസ് നീക്കം. എന്നാല്‍ ഇതിന് തൊട്ട് പിന്നാലെയാണ് സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ നിതിന്‍ ഗഡ്ഗരിയുടെ വസതിയില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

വസതിയില്‍

വസതിയില്‍

മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ തേടുന്നതിനിടെയാണ് അഹമ്മദ് പട്ടേലിന്‍റെ സന്ദര്‍ശനം.
ആര്‍എസ്എസ് പിന്തുണയുള്ള നേതാവാണ് ഗഡ്ഗരി പൊതുവേ പ്രതിപക്ഷ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ്.

പ്രതികരണം

പ്രതികരണം

എന്നാല്‍ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചയായില്ലെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. രാഷ്ട്രീയ കൂടിക്കാഴ്ചയല്ല നടത്തി. കര്‍ഷക പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നും പട്ടേല്‍ പ്രതികരിച്ചു. അതിനിടെ മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്താനുള്ള എല്ലാ സാധ്യതകളും കോണ്‍ഗ്രസ് തേടുമെന്ന് പ്രൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് ലക്ഷ്യം

കോണ്‍ഗ്രസ് ലക്ഷ്യം

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേന കോണ്‍ഗ്രസിനെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ശിവസേനയെ പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. എന്നാല്‍ ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്നതിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത് പറഞ്ഞു.

ഗവര്‍ണറെ സന്ദര്‍ശിച്ചു

ഗവര്‍ണറെ സന്ദര്‍ശിച്ചു

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ഗവര്‍ണ ഭഗത് സിംഗ് കൊഷ്യാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണറുമായി നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തില്ലെന്നും എന്നാല്‍ മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ബിജെപിയെ പുറത്താക്കും

ബിജെപിയെ പുറത്താക്കും

മഹാരാഷ്ട്രയില്‍ ബിജെപിയെ അകറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. കോണ്‍ഗ്രസിനേയും എന്‍സിപിയേയും തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി കൊണ്ട് പിടിച്ച ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രു. ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്നതിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്നും പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചു.

ശിവസേനയ്ക്ക് പിന്തുണ

ശിവസേനയ്ക്ക് പിന്തുണ

സംസ്ഥാനത്ത് ഉചിതമായ തിരുമാനം കൈക്കൊള്ളാന്‍ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ചവാന്‍ പറഞ്ഞു. ബാലസാഹേബ് തോറത്ത്, പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ്.അതേസമയം അനിശ്ചിതത്വത്തിനിടെ ശിവസേന എംപി സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി.

എന്‍സിപി നിലപാട്

എന്‍സിപി നിലപാട്

സൗത്ത് മുംബയിലെ ശരദ് പവാറിന്‍റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഇത് മൂന്നാം തവണയാണ് റൗത്ത് പവാറിനെ സന്ദര്‍ശിക്കുന്നത്. ഇതോടെ ശിവസേന-എന്‍സിപി സഖ്യസര്‍ക്കാരിനുള്ള സാധ്യത വര്‍ധിച്ചെന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപിയുമായുള്ള ബന്ധം ശിവസേന പൂര്‍ണമായി ഒഴിവാക്കാതെ ഒരു സഖ്യത്തിന് തയ്യാറല്ലെന്ന നിലപാടാണ് എന്‍സിപി നേരത്തേ മുന്നോട്ട് വെച്ചത്. ശിവസേന ബിജെപിയുമായി വിലപേശല്‍ നടത്തുകയാണെന്നാണ് എന്‍സിപിയുടെ വിലയിരുത്തല്‍.

അമിത് ഷായുടെ നിര്‍ദ്ദേശം

അമിത് ഷായുടെ നിര്‍ദ്ദേശം

അതേസമയം ശിവസേനയെ കാത്ത് നില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. സത്യുപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭയില്‍ ഭൂരിപക്ഷം തെളിയാക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ശിവസേന വഴങ്ങിയില്ലെങ്കിലും ചില എംഎല്‍എമാരുടെ പിന്തുണ ലഭിച്ചേക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരാണ് ഉള്ളത്. 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+