കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്ന് ജാട്ട് സമുദായം.. 131 മണ്ഡലങ്ങളില്‍ പ്രചരണം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPയെ പരാജപ്പെടുത്താൻ ജാട്ട് സമുദായം | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. നാല് വര്‍ഷത്തിനിടയില്‍ 14 സഖ്യകക്ഷികള്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടി നടപടികള്‍ പ്രതിഷേധിച്ച് പ്രമുഖരായ നേതാക്കളടക്കം മറുകണ്ടം ചാടി തുടങ്ങി.ദേശീയ പൗരത്വ ബില്ലില്‍ തട്ടി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ കലാപക്കൊടി ഉയരുന്നുണ്ട്. ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ബില്ലില്‍ ബിജെപിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

എന്നാല്‍ മറുവശത്ത് ബിജെപിക്കെതിരായ പ്രതിപക്ഷ വിശാല ഐക്യം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരുത്താര്‍ജ്ജിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ക്കിടെ കൂനിന്‍മേല്‍ കുരുവെന്ന കണക്കെ രാജ്യത്താകമാനം ബിജെപിയെ കൂപ്പ് കുത്തിക്കുമെന്ന വെല്ലുവിളി ഉയര്‍ത്തുകയാണ് പ്രബല സമുദായമായ ജാട്ട് വിഭാഗക്കാര്‍. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പാലം വലിക്കുമെന്ന് സമുദായം വ്യക്തമാക്കി കഴിഞ്ഞു.

 ബിജെപിക്കെതിരെ പാലം വലിക്കും

ബിജെപിക്കെതിരെ പാലം വലിക്കും

ലോക്സാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് ബിജെപിക്കെതിരെ പാലം വലിക്കുമെന്ന വ്യക്തമാക്കി പ്രബല സമുദായമായ ജാട്ട് വിഭാഗം രംഗത്തെത്തിയത്. സംവരണ വിഷയത്തില്‍ തങ്ങളെ പരിഗണിക്കാത്ത ബിജെപി സര്‍ക്കാരിനെ ലോക്സഭയില്‍ പരാജയപ്പെടുത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കി.

 സംവരണത്തില്‍ തഴഞ്ഞു

സംവരണത്തില്‍ തഴഞ്ഞു

ഉത്തര്‍പ്രദേശ് , രാജസ്ഥാന്‍, ഹരിയാന, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കളാണ് ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. സവര്‍ണര്‍ക്ക് ഏഴ് ദിവസം കൊണ്ട് സംവരണം നടപ്പാക്കിയ മോദി സര്‍ക്കാര്‍ ജാട്ട് വിഭാഗത്തെ തഴഞ്ഞെന്ന് ആരോപിച്ചു.

 വോട്ട് മറിക്കും

വോട്ട് മറിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും ജാട്ട് നേതാക്കള്‍ വ്യക്തമാക്കി. ഹരിയാനയില്‍ മൂന്ന് വര്‍ഷം മുന്‍പ് ജാട്ട് വിഭാഗം നടത്തിയ പ്രക്ഷോഭത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

 യുപിഎ സര്‍ക്കാര്‍

യുപിഎ സര്‍ക്കാര്‍

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംവരണം നടപ്പാക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പറ്റിച്ചതായി ജാട്ട് നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ യുപിഎ സര്‍ക്കാര്‍ ജാട്ട് വിഭാഗത്തിന് സംവരണം നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

 എന്‍ഡിഎ സര്‍ക്കാര്‍ കൈവിട്ടു

എന്‍ഡിഎ സര്‍ക്കാര്‍ കൈവിട്ടു

സുപ്രീം കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്തു. എന്നാല്‍ സുപ്രീം കോടതിയില്‍ സമുദായത്തിന് അനുകൂലമായ വാദമുയര്‍ത്താന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്ന് തൊട്ട് ഇന്ന് വരെ വാഗ്ദാനങ്ങള്‍ നല്‍കുകയല്ലാതെ അത് നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ജാട്ട് നേതാക്കള്‍ ആരോപിച്ചു..

 ബിജെപിക്കെതിരെ മണ്ഡലങ്ങളില്‍ പ്രചരണം

ബിജെപിക്കെതിരെ മണ്ഡലങ്ങളില്‍ പ്രചരണം

131 മണ്ഡലങ്ങളില്‍ ജാട്ട് സമുദായത്തിന് വ്യക്തമായ ആധിപത്യം ഉണ്ട്. ഈ മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെ സമുദായം പ്രചാരണം നടത്തും. ബിജെപിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും നേതാക്കള്‍ പറഞ്ഞു.

 ചെരിപ്പെറിഞ്ഞ് സ്വീകരിക്കും

ചെരിപ്പെറിഞ്ഞ് സ്വീകരിക്കും

ജാട്ട് വിഭാഗത്തിന് സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വെങ്കയ്യ നായിഡുവിനെ അധ്യക്ഷനാക്കി കേന്ദ്രം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു യോഗം പോലും കമ്മിറ്റി കൂടിയിട്ടില്ല. അതിനാല്‍ തങ്ങള്‍ക്ക് അടുത്തേക്ക് വരുന്ന നേതാക്കളെ ചെരുപ്പ് കൊണ്ടായിരിക്കും ബിജെപി ഇനി സ്വാഗതം ചെയ്യുകയെന്നും നേതാക്കള്‍ പറഞ്ഞു.

 ബിജെപിക്ക് വോട്ട് ചെയ്ത് പോയി

ബിജെപിക്ക് വോട്ട് ചെയ്ത് പോയി

2015 ല്‍ നരേന്ദ്രമോദിയുമായി ജാട്ട് ആന്ദോളന്‍ കൂടിക്കാഴ്ച നടത്തി. ഉടന്‍ സംവരണം എന്നായിരു്നു മോദിയുടെ വാഗ്ദാനം. പിന്നീട് യുപി നിയമസഭാ തിരഞ്ഞെടുപ്പന് തൊട്ട് മുന്‍പ് അമിത് ഷായും ഇതേ വാഗ്ദാനം നല്‍കി. ജാട്ട് വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു.

 മായാവതി മാത്രം

മായാവതി മാത്രം

എന്നാല്‍ സമുദായം പറ്റിക്കപ്പെട്ടു, ജാട്ട് ആന്ദോളന്‍ നേതാവ് ചൗധരി പറഞ്ഞു. സംവരണ ആവശ്യം നടപ്പാക്കുന്ന ആരെയും തങ്ങള്‍ പിന്തുണയ്ക്കാന്‍ ഒരുക്കമാണെന്നും ചൗധരി വ്യക്തമാക്കി. യുപിയില്‍ മായാവതി മാത്രമാണ് തങ്ങളെ പിന്തുണച്ചതെന്നും ചൗധരി പറഞ്ഞു.

 ബിജെപിക്ക് കടുത്ത വെല്ലുവിളി

ബിജെപിക്ക് കടുത്ത വെല്ലുവിളി

ജാട്ട് രോഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളിയാകും ബിജെപിക്ക് ഉയര്‍ത്തുക. യുപിയിലെ കൈരാന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സിറ്റിങ്ങ് സീറ്റ് നഷ്ടമായത് ജാട്ടുകളും മുസ്ലീങ്ങളും ബിജെപിക്കെതിരെ തിരിഞ്ഞതോടെയായിരുന്നു.

 ആവര്‍ത്തിക്കും

ആവര്‍ത്തിക്കും

ജാട്ടുകളും മുസ്ലീങ്ങളും ശത്രുക്കളാക്കി വര്‍ഗീയ ധ്രുവീകരണമായിരുന്നു ബിജെപി ഇവിടെ നടത്തിയത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു.

English summary
Ahead of Lok Sabha polls, Jat leaders reiterate quota demand, say ‘will support BSP if BJP fails to deliver'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X