കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസും ബിജെപിയും ഭയ്യാ ഭയ്യ? പ്രശ്നങ്ങൾ തീരും? തുഷാർ-അമിത് ഷാ കൂടിക്കാഴ്ച ബുധനാഴ്ച

  • By Akshay
Google Oneindia Malayalam News

ദില്ലി: ബിഡിജെഎസ്-ബിജെപി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ബിഡിജെഎസ് അധ്യക്ഷൻ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. എൻഡിഎയിൽ നിന്നും ബിഡിജെഎസ് പുറത്ത് പോകുമെന്ന ഭീഷണിയെ തുടർന്നാണ് ചർച്ച എന്നാണ് വിലയിരുത്തുന്നത്. ഫോമിൽ സംസാരിച്ച ശേഷം തുഷാർ വെള്ളാപ്പള്ളിയെ അഹമ്മദാബദിലേക്ക് ക്ഷണിക്കുകയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ബിഡിജെഎസിന് കേന്ദ്ര പദവികൾ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം ലാലിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അമിത്ഷാ തുഷാർ വെള്ളാപ്പള്ളിയുമായി ഫോണിൽ സംസാരിച്ചത്. കേരളത്തിലെ ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

ജനരക്ഷാ പദയാത്ര

ജനരക്ഷാ പദയാത്ര

വേങ്ങര ഉപതിരഞ്ഞെടുപ്പ് കൺവെൻ‌ഷനിൽ പങ്കെടുക്കാഞ്ഞതിനു പിന്നാലെ ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച നടക്കുന്ന ജനരക്ഷാ പദയാത്രയുമായി ബിഡിജെഎസ് സഹകരിക്കില്ലെന്ന് നിലപാട് എടുത്തിരുന്നു. ഇതോടെയാണ് കേന്ദ്രം ഇടപെടാൻ തയ്യാറായത്.

പിണറായിയെ കണ്ടു

പിണറായിയെ കണ്ടു

എസ്എൻഡിപ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേസൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഇതും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടാൻ കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.

യുഡിഎഫിലെത്തിക്കാൻ ശ്രമം

യുഡിഎഫിലെത്തിക്കാൻ ശ്രമം

അതേസമയം ബിഡിജെഎസിനെ യുഡിഎഫ് പാളയത്തിലെത്തിക്കാൻ മുസ്ലീം ലീഗും ശ്രമിക്കുന്നുണ്ട്. ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്നതിന് രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിനും വിരോധമില്ല എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

മുന്നണിയിൽ ചർച്ച

മുന്നണിയിൽ ചർച്ച

വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും ബിഡിജെഎസ് ബിജെപിയുമായി യുദ്ധത്തിലാണ്,അടുത്ത യുഡിഎഫ് യോഗത്തില്‍ ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് സജീവ ചര്‍ച്ചയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എൽഡിഎഫിലെത്തിക്കാൻ വെള്ളാപ്പള്ളി

എൽഡിഎഫിലെത്തിക്കാൻ വെള്ളാപ്പള്ളി

എന്നാല്‍ ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കാനത്തിനും വിരോധമില്ല

കാനത്തിനും വിരോധമില്ല

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും എല്‍ഡിഎഫാണ് പാര്‍ട്ടിക്ക് പറ്റിയ മുന്നണിയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ വിരോധമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.

ബിജെപി വാക്ക് പാലിച്ചില്ല

ബിജെപി വാക്ക് പാലിച്ചില്ല

എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത്.

English summary
Fearing that soured ties with NDA ally Bharat Dharma Jana Sena (BDJS) could mar the party’s much-touted political event in Kerala next month, the BJP is set to make a last-ditch attempt to salvage the alliance. Party chief Amit Shah, sources said, has invited BDJS leader Tushar Vellappally to Ahmedabad for talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X