കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 കോടിയുടെ ഹവാല ഇടപാട്; അഹമ്മദ് പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: സോണിയ ഗാന്ധിയുടെ വിശ്വസ്തനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്. 400 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് പട്ടേലിനെ വകുപ്പ് വിളിച്ച് വരുത്തിയിരിക്കുന്നത്.

ഫിബ്രവരി 11 നായിരുന്നു വകുപ്പ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. 14 ഹാജാരാകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടേല്‍ ഇതുവരെ ഹാജരായിട്ടില്ല. ശ്വാസതടസവുമായി ബന്ധപ്പെട്ട് പട്ടേല്‍ ഫരീദാബാദ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

 ahmed-patel-

നിലവില്‍ എഐസിസിയുടെ ട്രെഷറര്‍ ആണ് അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന് ലഭിച്ച 400 കോടി രൂപയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.പട്ടേലിനെതിരെ പുതിയ സമന്‍സ് പുറപ്പെടുവിക്കുമെന്നാണ് വിവരം. സ്റ്റെർലിംഗ് ബയോടെക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉൾപ്പെട്ട 5,700 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പട്ടേലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.

യെഡിയൂരപ്പയ്ക്കെതിരെ വന്‍ അട്ടിമറി നീക്കം!! 15 ബിജെപി എംഎല്‍എമാരുടെ യോഗം, അജ്ഞാത കത്ത്യെഡിയൂരപ്പയ്ക്കെതിരെ വന്‍ അട്ടിമറി നീക്കം!! 15 ബിജെപി എംഎല്‍എമാരുടെ യോഗം, അജ്ഞാത കത്ത്

യുപിയില്‍ അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്‍പ്പിച്ച് കെ സുരേന്ദ്രന്‍

കൊറോണ വൈറസ്; മരണ സംഖ്യ 2000 കടന്നു, 1749 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു!

English summary
Ahmed Patel summoned by Income Tax Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X