Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോയിംഗ് ഡ്രീംലൈനര്‍ 787-8 വിമാനങ്ങള്‍ നിര്‍ത്തലാക്കുന്നു? നിര്‍ണായക തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബോയിംഗ് ഡ്രീംലൈനര്‍ 787-8 വിമാനങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം എന്നാണ് വിവരം. അമേരിക്കന്‍ നിര്‍മിത വിമാനങ്ങളായ ബോയിംഗ് ഡ്രീംലൈനര്‍ 787-8 സുരക്ഷാ അവലോകനത്തിനായി തിരിച്ചു വിളിക്കാനാണ് സാധ്യത എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയും യു എസ് ഏജന്‍സികളും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. 'അഹമ്മദാബാദ് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും,' വൃത്തങ്ങളില്‍ ഒരാള്‍ പറഞ്ഞു. വിമാന അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങളെച്ചൊല്ലി എയര്‍ ഇന്ത്യയും പരിശോധന നേരിടേണ്ടി വന്നേക്കാം എന്നാണ് വിവരം.

Ahmedabad Plane Crash

ഇന്നലെയാണ് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം - ബോയിംഗ് ഡ്രീംലൈനര്‍ 787-8 ഫ്‌ലീറ്റിന്റെ എ ഐ 171 സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്.. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയര്‍ന്ന് ഉടന്‍ തന്നെ വിമാനം തകരുകയാണ്.

മേഘാനിനഗര്‍ പ്രദേശത്തെ ബിജെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇടിച്ചുകയറിയ വിമാനത്തിന് ഉടന്‍ തന്നെ തീ പടരുകയായിരുന്നു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോയിംഗ് 787 ഡ്രീംലൈനര്‍ ഭൂഖണ്ഡാന്തര വിമാനങ്ങള്‍ക്കായി എയര്‍ലൈനുകള്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര, വൈഡ്-ബോഡി വിമാനമാണ്.

ഈടുനില്‍ക്കുന്നതും ഭാരം കുറഞ്ഞതുമായ സംയുക്ത വസ്തുക്കളുടെയും കൂടുതല്‍ വൈദ്യുത സംവിധാനങ്ങളുടെയും ഉപയോഗത്തിലൂടെ 20% കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നവയാണ് ഇത്തരം വിമാനങ്ങള്‍ എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോ നരിറ്റയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് വിമാനമാണ് ഈ ശ്രേണിയിലെ ആദ്യ വിമാനം.

2011 ഒക്ടോബര്‍ 26 നാണ് ബോയിംഗ് 787 ഡ്രീംലൈനറിന്റെ ആദ്യ വാണിജ്യ വിമാനം സര്‍വീസ് നടത്തിയത്. ബോയിംഗിന്റെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 1 ബില്യണിലധികം യാത്രക്കാര്‍ 14 വര്‍ഷത്തിനുള്ളില്‍ 787 ഡ്രീംലൈനറില്‍ യാത്ര ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്. 2011 ല്‍ സര്‍വീസില്‍ പ്രവേശിച്ചതിനുശേഷം ഇന്നലെ വരെ മാരകമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന റെക്കോര്‍ഡും ഡ്രീംലൈനര്‍ സ്വന്തമാക്കിയിരുന്നു.

ബോയിംഗ് 787 പരമ്പരയില്‍ നിലവില്‍ മൂന്ന് മോഡലുകള്‍ ആണ് ഉള്‍പ്പെടുന്നത്. അതില്‍ ബോയിംഗ് 787-8 ആണ് ഏറ്റവും ചെറുതും ആദ്യമായി അവതരിപ്പിച്ചതും. 787-8 ന് 248 യാത്രക്കാരെ വഹിക്കാന്‍ കഴിയും. കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന 787-9 ന് 296 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഏറ്റവും വലുതായ 787-10 ന് 336 പേര്‍ക്ക് ഇരിക്കാന്‍ കഴിയുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോയിംഗ് മോഡല്‍ അവതരിപ്പിച്ചതിനുശേഷം 2500-ലധികം 787 വിമാനങ്ങള്‍ വിറ്റഴിച്ചു. ഇതില്‍ 47 എണ്ണമാണ് എയര്‍ ഇന്ത്യ വാങ്ങിയത്. ഇരട്ട എഞ്ചിന്‍ 787 ന് രണ്ട് തരം എഞ്ചിനുകള്‍ തിരഞ്ഞെടുക്കാം, GE Aerospace അല്ലെങ്കില്‍ Rolls-Royce നിര്‍മ്മിച്ചത്. വ്യാഴാഴ്ച തകര്‍ന്ന വിമാനത്തിലെ എഞ്ചിനുകള്‍ GE Aerospace ആണ് നല്‍കിയത്. അതേസമയം ഇന്നലത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാന്‍ പോകുന്ന അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു.

അപകടം അന്വേഷിക്കാന്‍ കേന്ദ്രം ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു വ്യാഴാഴ്ച പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+