കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണക്കേടായി എഐഎഡിഎംകെ യോഗം; പനീര്‍ശെല്‍വത്തിന് കുപ്പിയേറ്, പാതിവഴി ഇറങ്ങിപ്പോയി

Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ വിശ്വസ്തനായിരുന്നു ഒരുകാലത്ത് ഒ പനീര്‍ശെര്‍വം. ജയലളിത ജയിലില്‍ കഴിഞ്ഞ വേളയിലും അസുഖം ബാധിച്ച് കിടന്നപ്പോഴും അധികാരം ഏല്‍പ്പിച്ചത് പനീര്‍ശെല്‍വത്തെ ആയിരുന്നു. ജയലളിതയുടെ മരണ ശേഷം തോഴി ശശികല ജയിലിലാകുക കൂടി ചെയ്തതോടെ എഐഎഡിഎംകെയില്‍ അധികാര വടംവലിയായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ രണ്ടു ചേരിയായി. ഒ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്നവരും എടപ്പാടി പളനിസ്വാമിയെ പിന്തുണയ്ക്കുന്നവരും. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി. പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയും.

ഇവരുടെ ചേരിപ്പോരില്‍ മടുത്ത തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ പുറത്താക്കി ഭരണം ഡിഎംകെയെ ഏല്‍പ്പിച്ചു. എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഈ വേളയില്‍ എഐഎഡിഎംകെയില്‍ കലഹം അടങ്ങിയിരുന്നു എങ്കിലും ഇപ്പോള്‍ വീണ്ടും തലപൊക്കി. ഏറ്റവും ഒടുവില്‍ പനീര്‍ശെല്‍വത്തിന് പാര്‍ട്ടി യോഗത്തില്‍ കുപ്പിയേറ് ഏറ്റുവാങ്ങി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വന്നിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!

1

വലിയ വിവാദമാകാന്‍ സാധ്യതയുണ്ട് എന്ന് നേരത്തെ വിലയിരുത്തിയ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സിലാണ് ഇന്ന് ചെന്നൈയില്‍ നടന്നത്. യോഗം അലങ്കോലമാകുമെന്നും പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി പളനിസ്വാമിയിലേക്ക് കേന്ദ്രീകരിക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇത് ശരിവെക്കുന്ന സംഭവങ്ങളാണ് ഇന്ന് ജനറല്‍ കൗണ്‍സിലില്‍ അരങ്ങേറിയത്.

2

യോഗം തുടങ്ങി അല്‍പ്പ നേരം കഴിയുമ്പോള്‍ തന്നെ ബഹളമായി. സദസിലുള്ള പല നേതാക്കളും വേദിയിലേക്ക് കയറി. ഇതോടെ ബഹളത്തില്‍ മുങ്ങി. ഒ പനീര്‍ശെല്‍വം സംസാരിക്കാന്‍ ഡയസിന്റെ അടുത്തേക്ക് വരുന്നതും ഈ വേളയില്‍ ബഹളം ശക്തമാകുന്നതും അദ്ദേഹത്തിന് നേരെ വെള്ളക്കുപ്പികള്‍ എറിയുന്നതുമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് പനീര്‍ശെല്‍വം യോഗത്തില്‍ നിന്ന് ഇറങ്ങി പോകുന്നതും കാണാം.

3

പാര്‍ട്ടിക്ക് രണ്ടു നേതാക്കള്‍ വേണ്ട എന്നാണ് മുതിര്‍ന്നവരുടെ അഭിപ്രായം. രണ്ടു നേതാക്കള്‍ കാരണം പാര്‍ട്ടി കൂടുതല്‍ ക്ഷീണിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഒരു നേതാവ് മതി. അത് എടപ്പാടി പളനിസ്വാമിയാകണം എന്ന് മുതിര്‍ന്ന ചില നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ബഹളമായതോടെയാണ് പനീര്‍ശെല്‍വം ഇറങ്ങിപ്പോയത്.

4

ആര് നേതൃത്വം ഏറ്റെടുക്കണമെന്ന വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ യോഗത്തില്‍ ബഹളം കാരണം സാധിച്ചില്ല. ജനറല്‍ കൗണ്‍സില്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരു ഭാഗത്ത് നിന്ന് ബഹളം ആരംഭിച്ചിരുന്നു. നേരത്തെ തയ്യാറാക്കിയ 23 പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുദ്രാവാക്യം വിളി ആരംഭിച്ചു.

നയന്‍താരയും വിഘ്‌നേഷും അടിച്ചുപൊളിക്കുകയാണ്; തായ്‌ലാന്റില്‍ നിന്നുള്ള ചിത്രങ്ങള്‍

5

ആദ്യം പനീര്‍ശെല്‍വം കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കാനും രണ്ടാമത് പളനിസ്വാമിയുടെ പ്രമേയം അവതരിപ്പിക്കാനും നടപടികള്‍ തുടങ്ങി. യോഗം തുടങ്ങിയ വേളയില്‍ സംസാരിച്ച പളനിസ്വാമി സഹോദരന്‍ എന്നാണ് പനീര്‍ശെല്‍വത്തെ വിശേഷിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കാനുള്ള നടപടി തുടങ്ങിയതോടെ യോഗം അലങ്കോലമായി.

6

എല്ലാ പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ തള്ളിക്കളയുന്നുവെന്ന് മുതിര്‍ന്ന നേതാവും അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമായ ശണ്‍മുഖം എഴുന്നേറ്റ് നിന്ന് പറഞ്ഞു. ഇതിനെ പിന്തുണച്ച് ഡെപ്യൂട്ടി സെക്രട്ടറി കെപി മുനുസ്വാമിയും രംഗത്തുവന്നു. ഒരൊറ്റ നേതാവ് മതി എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യമെന്ന് മറ്റു നേതാക്കള്‍ പറഞ്ഞു.

7

വീണ്ടും ജനറല്‍ കൗണ്‍സില്‍ വിളിക്കാനാണ് പുതിയ ആലോചന. ഈ യോഗത്തില്‍ ഒരു നേതാവ് എന്ന പ്രമേയം അവതരിപ്പിക്കുമെന്ന് മുന്‍ മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. പളനിസ്വാമി നിര്‍ദേശിക്കും പോലെ ഒരു നേതാവ് എന്ന തീരുമാനം നിലവിലെ സാഹചര്യത്തില്‍ എടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു നേതാക്കളും മുദ്രാവാക്യം വിളികളുടെ അകമ്പടിയിലാണ് യോഗത്തിനെത്തിയത്. അലങ്കോലമായി പിരിഞ്ഞതോടെ ഇനി എപ്പോള്‍ അടുത്ത യോഗം നടക്കുമെന്ന് വ്യക്തമല്ല.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
AIADMK General Council Dissolved Amid Edappadi Palaniswami-O Panneerselvam Fraction Clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X