പൗരത്വ നിയമം പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തും; ബിജെപിയെ പ്രതിസന്ധിയിലാക്കി എഐഎഡിഎംകെയുടെ പ്രകടനപത്രിക
ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള അണ്ണാ ഡിഎംകെയുടെ പ്രകടന പത്രിക പുറത്തിറക്കി. അണ്ണാ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് പ്രധാന വാഗ്ദാനം. ഇതോടെ കാലങ്ങളായുള്ള നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് അണ്ണാ ഡിഎംകെ. എന്നാല്‍ ഇത് സംബന്ധിച്ച് ചോദ്യത്തിന് സംഖ്യം വേറെ നിലപാട് വേറെ എന്ന മറുപടിയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നല്‍കിയത്.

നേരത്തെ പൗരത്വ നിയമങ്ങളെ അനുകൂലിച്ച പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ. ലോക്‌സഭയിലും രാജ്യസഭയിലും നിയമത്തെ അനുകൂലിച്ച് പാര്‍ട്ടി വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ പൊതപവെ പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ഇതോടൊപ്പം പൗരത്വ ബില്ലിനെ കൂടി അനുകീലിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന ബോധ്യം പാര്‍ട്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രകടന പത്രികയില്‍ ഇങ്ങനെ ഒരു വാഗ്ദാനം അണ്ണാ ഡിഎംകെ മുന്നോട്ടുവച്ചത്.
അതേസമയം, അണ്ണാ ഡിഎംകെയുടെ പുതിയ നിലപാടില്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്ന ബിജെപി ഘടകമാണ്. സംസ്ഥാനത്ത് ആകെ 234 നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലാണ് ബിജെപി സഖ്യമായി മത്സരിക്കുന്നത്. നേരത്തെ പൗരത്വ നിയമ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം തുടരുകയായിരുന്നു.
നേരത്തെ പൗരത്വ നിയമത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അണ്ണാ ഡിഎംകെ വാഗ്ദാനവുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications