കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം; തമിഴ്നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് മന്ത്രി

Google Oneindia Malayalam News

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു. തമിഴ്നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ നേതാവും മന്ത്രിയുമായ നിലോഫര്‍ കഫീല്‍ രംഗത്തെത്തി. പൗരത്വ നിയമത്തിനെതിരെ ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ബിജെപിയുടെ സഖ്യകക്ഷി തന്നെ നിയമത്തിമത്തിനെതിരെ രംഗത്തെത്തിയത്.

 modi-15

മുസ്ലീങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. പൗരത്വ നിയമം നടപ്പാക്കുന്നത് ഉചിതമാകില്ല. ഭേദഗതി നടപ്പാക്കില്ലെന്ന മറ്റ് സംസ്ഥാനങ്ങളുടെ നിലപാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും നിലോഫര്‍ പറഞ്ഞു. ശ്രീലങ്കന്‍ തമിഴരെയും മുസ്ലിംകളെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ ചെന്നൈയില്‍ ഇന്നലെ കൂറ്റന്‍ പ്രതിഷേധ റാലി നടത്തിയിരുന്നു.

അതേസമയം നിയമത്തിനെതിരെ പ്രതിഷേധ റാലി നടത്തിയ പ്രതിപക്ഷ നേതാക്കളായ പി ചിദംബരം, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ഉള്‍പ്പെടെയുള്ള 8000 ത്തോളം പ്രതിഷേധകര്‍ക്കെതിരെ പോലീസ് കേസെടുത്തു. 15,000 പേര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തുവെന്നാണ് പോലീസ് അറിയിച്ചത്.

അതിനിടെ പൗരത്വ നിയമത്തിനെതിരെ ബംഗാള്‍ ബിജെപി ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദരന്റെ കൊച്ചുമകനുമായ ചന്ദ്ര കുമാര്‍ ബോസ് രംഗത്തെത്തിയിരുന്നു. ഏതെങ്കിലും ഒരു മതത്തിനെ ഉദ്ദേശിച്ചല്ല പൗരത്വ നിയമ ഭേദഗതിയെങ്കില്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ മതങ്ങളെ മാത്രം നിയമത്തില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നും മുസ്ലീങ്ങളെ മാത്രം ഒഴിച്ച് നിര്‍ത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

English summary
AIADMK minister against citizeship act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X