ശശികലയുടെ പാര്‍ട്ടിക്ക് മരണമണി..! സര്‍ക്കാര്‍ നിലംപതിക്കും..!! ജയലളിതയുടെ ശാപം പിന്തുടരുന്നു..!!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്ക് കഷ്ടകാലമാണ്. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി തുടങ്ങിയ പോര് പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തി. എന്നാല്‍ ആ പിളര്‍പ്പ് അവിടെ അവസാനിക്കില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശശികലയുടെ പക്ഷമായ അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു.

Read More: കലാഭവന്‍ മണിയുടെ ശരീരത്തിൽ വിഷം കടന്നത്...! പിന്നിൽ കളിച്ചവരെ സിബിഐ പൊക്കും..!! മരണം അസ്വാഭാവികം !!!

Read More: ജയലളിതയെ കൊന്നത് പനീര്‍ശെല്‍വം..!! ഉന്നമിട്ടത് മുഖ്യമന്ത്രിക്കസേര..!! നടുക്കുന്ന വെളിപ്പെടുത്തല്‍..!

പിളർപ്പിന്റെ വക്കിൽ

പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരെയും കൂടെനിര്‍ത്തിയാണ് ശശികല പക്ഷം തമിഴ്‌നാടിന്റെ ഭരണം പിടിച്ചത്. എന്നാല്‍ ജയിലില്‍ പോയതോടെ ശശികലയെ ആര്‍ക്കും വേണ്ടാതായി. ഭരണം ഏല്‍പ്പിച്ച പളനിസ്വാമിക്കാവട്ടെ ശത്രുപക്ഷത്തുള്ള പനീശെല്‍വത്തിന്റെ കഴിവോ ജനപ്രീതിയോ ഇല്ല താനും. പളനിസ്വാമി നയിക്കുന്ന പാര്‍ട്ടിയാകട്ടെ വീണ്ടുമൊരു പിളര്‍പ്പിന്റെ വക്കിലുമാണ്.

ആഭ്യന്തര കലാപം

ശശികല വിഭാഗമായ അണ്ണാ ഡിഎംകെ അമ്മ പാര്‍ട്ടിയില്‍ വീണ്ടുമൊരു ആഭ്യന്തര കലാപത്തിന്റെ സൂചനകള്‍ നല്‍കുകയാണ് ഒരുപറ്റം എംഎല്‍എമാര്‍. നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 8 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയെ നേരില്‍ കണ്ടു. ഗതാകത വകുപ്പ് മുന്‍മന്ത്രി സെന്തില്‍ ബാലാജി ഉള്‍പ്പെടെ ഉള്ളവരാണ് പാര്‍ട്ടിയിലെ അതൃപ്തര്‍.

പ്രതിസന്ധി രൂക്ഷം

നിലവിലെ സാഹചര്യത്തില്‍ ഉടന്‍ എംഎല്‍എമാരുടെ യോഗം വിളിക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച എടപ്പാടി പളനിസ്വാമി ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനിരിക്കെയാണ് എംഎല്‍എമാരുടെ നടപടി. ഇത് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

ഒട്ടേറെ വാഗ്ദാനങ്ങൾ

പാര്‍ട്ടിയിലെ ശക്തികേന്ദ്രങ്ങളായ ശശികലയും ടിടിവി ദിനകരനും ജയിലിലാണ്. നിലവില്‍ എടപ്പാടി പളനിസ്വാമിയുടെ കയ്യിലൊതുങ്ങുന്ന നിലയിലല്ല കാര്യങ്ങള്‍. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി തര്‍ക്കം രൂക്ഷമായപ്പോള്‍ ശശികല എംഎല്‍എമാരെ കൂടെ നിര്‍ത്തിയത് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടായിരുന്നു.

ഒപ്പം നിന്നാൽ മന്ത്രിസ്ഥാനം

എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ വെച്ച് ഒപ്പം നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രി പദവി ഉള്‍പ്പെട വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ഇതുവരെയായിട്ടും പാലിക്കപ്പെടാത്തത് സെന്തില്‍ ബാലാജിയേയും മുന്‍ ടൂറിസം വകുപ്പ് മന്ത്രി തോപ്പ് വെങ്കിടാചലത്തേയും ഉള്‍പ്പെടെ ഉള്ളവരെ ചൊടിപ്പിച്ചിരുന്നു. ഇതാണിപ്പോള്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

രഹസ്യ യോഗം ചേർന്നു

സെന്തില്‍ ബാലാജിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാരുടെ രഹസ്യയോഗം കഴിഞ്ഞയാഴ്ച എംഎല്‍എമാരുടെ ഹോസ്റ്റലില്‍ ചേര്‍ന്നതായി സൂചനയുണ്ട്. ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയ്ക്കും ഗതാഗത മന്ത്രി വിജയ ഭാസ്‌കറിനും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച നേതാവാണ് സെന്തില്‍ ബാലാജി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ വിഭാഗം പളനിസ്വാമിക്കൊപ്പം തുടരുമെന്ന് കരുതാനാവില്ല.

പിളർന്നാൽ അന്ത്യം

ഇനിയൊരു പിളര്‍പ്പ് കൂടി താങ്ങാനുള്ള ശേഷി പളനിസ്വാമിയുടെ പാര്‍ട്ടിക്കില്ല. ഇടഞ്ഞ് നില്‍ക്കുന്ന എട്ട് എംഎല്‍എമാരും ചേര്‍ന്ന് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്താല്‍ എടപ്പാടി മന്ത്രിസഭ നിലംപതിക്കും. എംഎല്‍എമാര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക എന്നത് മാത്രമേ അനിവാര്യമായ രാഷ്ട്രീയാന്ത്യം ഒഴിവാക്കാന്‍ എടപ്പാടി പളനിസ്വാമിക്ക് ചെയ്യാനുള്ളൂ.

English summary
AIADMK faces another split as some MLAs demad transparency in party
Please Wait while comments are loading...