കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കി എഐഎഡിഎംകെ; കോണ്‍ഗ്രസുമായി അടുക്കാന്‍ നീക്കം, കാരണം ഇതാണ്

Google Oneindia Malayalam News

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായ പിന്നാലെ പാര്‍ട്ടി നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ബിജെപിയുമായിട്ടാണ് നിലവില്‍ എഐഎഡിഎംകെ സഖ്യമുള്ളത്. എന്നാല്‍ ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ എഐഎഡിഎംകെ നേതൃത്വത്തിന് ആശങ്കയുണ്ട്.

p

തങ്ങളെ പിന്തള്ളി ബിജെപി മുന്നേറുമോ എന്നാണ് ഒരു ആശങ്ക. മറ്റൊന്ന് ബിജെപിക്കൊപ്പം നിന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും പാര്‍ട്ടിക്ക് കിട്ടാതാകുമോ എന്നതാണ്. കെ അണ്ണാമലൈ സംസ്ഥാന അധ്യക്ഷനായ ശേഷം തികഞ്ഞ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി തമിഴ്‌നാട്ടില്‍ നടത്തുന്നത്. ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തങ്ങള്‍ക്ക് കൂടി തിരിച്ചടിയാകുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നു. ഈ വേളയിലാണ് ബിജെപിയെ വിട്ട് കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഐഎഡിഎംകെ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇത്ര മണ്ടനാണോ ദിലീപ്... തെളിവും പ്രതികളും റെഡിയായിട്ടും 120 ബിക്ക് പിന്നാലെ... ആ സ്ത്രീക്ക് മറ്റൊരു ലക്ഷ്യം''ഇത്ര മണ്ടനാണോ ദിലീപ്... തെളിവും പ്രതികളും റെഡിയായിട്ടും 120 ബിക്ക് പിന്നാലെ... ആ സ്ത്രീക്ക് മറ്റൊരു ലക്ഷ്യം'

എന്‍ഡിഎ സഖ്യത്തില്‍ തുടര്‍ന്നാല്‍ എഐഎഡിഎംകെ ഇല്ലാതാകുമെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് എഐഎഡിഎംകെ ജയിച്ചത്. തേനി മണ്ഡലത്തില്‍ ഒ പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒപി രവീന്ദ്രനാഥ് ആണ് ജയിച്ചത്. എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ അധികാരം പിടിച്ചതോടെ പനീര്‍ശെല്‍വവും അനുയായികളും പുറത്തായിട്ടുണ്ട്. ഫലത്തില്‍ എഐഎഡിഎംകെക്ക് ലോക്‌സഭയില്‍ അംഗങ്ങളില്ല.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്‍ഡിഎയില്‍ തുടരണമോ എന്നായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാന്‍ എന്തൊക്കെ നടപടികളാണ് വേണ്ടത് എന്നും യോഗം ചര്‍ച്ച ചെയ്തു.

സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ബൃഹദ് പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് പോകുകയാണ്. ഈ വേളയില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ സാധിച്ചില്ലെങ്കില്‍ എഐഎഡിഎംകെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രസകക്തമാകും. ബിജെപി പ്രതിപക്ഷ റോളിലേക്ക് വരികയും ചെയ്യും. ഇക്കാര്യം ആശങ്കയോടെയാണ് എഐഎഡിഎംകെ നേതൃത്വം കാണുന്നത്.

ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ അതൃപ്തിയോടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന കാര്യം എഐഎഡിഎംകെ ആലോചിക്കുന്നത്. ഡിഎംകെ അനുവദിക്കുന്ന സീറ്റില്‍ മാത്രം മല്‍സരിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്. അതുകൊണ്ടുതന്നെ എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്നാല്‍ നേട്ടമാകുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. കോണ്ടഗ്രസിന് 7 എംപിമാരുണ്ട്. ഈ സാഹചര്യത്തില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങി മല്‍സരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

English summary
AIADMK Mulls Alliance With Congress And Avoid BJP ties Ahead Of Lok Sabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X