കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീര്‍ ശെല്‍വത്തിന്റെ ട്രഷറര്‍ സ്ഥാനവും തെറിച്ചു; മലക്കം മറിഞ്ഞ് തമിഴ്‌നാട് രാഷ്ട്രീയം...

പനീര്‍ ശെല്‍വത്തിന് പകരം സി ശ്രീനിവാസനാണ് പുതിയ പാര്‍ട്ടി ട്രഷറര്‍. പനീര്‍ശഎല്‍വത്തിന് മുമ്പും ഇതേ പോസിഷനില്‍ ഇരുന്നയാളാണ് ദണ്ഡിഗലില്‍ നിന്നുള്ള സി ശ്രീനിവാസന്‍.

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം നാടകീയ വഴിത്തിരിവില്‍. അണ്ണാ ഡിഎംകെ അധ്യക്ഷ വികെ ശശികലയെ പരസ്യമായി വെല്ലുവിളിച്ച മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തു നിന്നും പുറത്താക്കി. രാത്രി വൈകി മാധ്യമങ്ങളെ കണ്ട ശശികല പനീര്‍സെല്‍വത്തിന്റെ പിന്നില്‍ ഡിഎംകെയാണെന്ന് ആരോപിച്ചു. തന്റെ പിന്നില്‍ എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ്. പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ശശികല വ്യക്തമാക്കി.

പനീര്‍ ശെല്‍വത്തിന് പകരം സി ശ്രീനിവാസനാണ് പുതിയ പാര്‍ട്ടി ട്രഷറര്‍. പനീര്‍ശഎല്‍വത്തിന് മുമ്പും ഇതേ പോസിഷനില്‍ ഇരുന്നയാളാണ് ദണ്ഡിഗലില്‍
നിന്നുള്ള സി ശ്രീനിവാസന്‍. അതേസമയം തന്നെ പാര്‍ട്ടി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ ശശികലയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് പനീര്‍ശെല്‍വം ചോദിച്ചു. തന്നെ ഈ പോസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. പത്ത് വര്‍ഷ െമുന്നെ 'അമ്മ' തനിക്ക് തന്നെ പോസ്റ്റാണ് ഇതെന്നും പനീര്‍ശെല്‍വം പറഞ്ഞു.

 ജയലളിത

ജയലളിത

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ പനീര്‍ശെല്‍വം ചിരിച്ച് തള്ളുകയാണ് ചെയ്തത്. ശശികല ജയലളിതയുടെ ആഗ്രഹങ്ങള്‍ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.

 മരണത്തിന് മുന്നേ

മരണത്തിന് മുന്നേ

ജയലളിതയുടെ മരണത്തിന് മുന്നേ തന്നെ നേതൃമാറ്റത്തിന് ശശികല കളമൊരുക്കിയെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

 ജനങ്ങള്‍ തെരുവിലിറങ്ങി

ജനങ്ങള്‍ തെരുവിലിറങ്ങി

പനീര്‍ശെല്‍വത്തിന് 40 എംമഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. ശശികലയ്ക്ക് താത്പര്യമില്ലാത്ത എംഎല്‍എമാരും പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമാണ്. കഴിഞ്ഞ ദിവസം രാത്രി പനീര്‍ ശഎല്‍വത്തിന് വേണ്ടി ജനങ്ങള്‍ തെരുവിലേക്കിറങ്ങിയിരുന്നു.

 ഭൂരിപക്ഷം

ഭൂരിപക്ഷം

അതേസമയം പനീര്‍ഷശെല്‍വം രാജി പിന്‍വലിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്.

 യുദ്ധപ്രഖ്യാപനം

യുദ്ധപ്രഖ്യാപനം

വി കെ ശശികലയുടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പൊടുന്നനെ ഒ പനീര്‍സെല്‍വം യുദ്ധപ്രഖ്യാപനം നടത്തിയത്. ജയലളിതയുടെ സമാധിയില്‍ നാല്‍പതുമിനിറ്റുനേരത്തെ മൗനപ്രാര്‍ഥനയ്ക്കുശേഷമായിരുന്നു.

 ജനങ്ങളുടെ സ്വന്തം ഒപിഎസ്

ജനങ്ങളുടെ സ്വന്തം ഒപിഎസ്

പനീര്‍സെല്‍വം മനസുതുറന്നപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയം കീഴ്‌മേല്‍മറിഞ്ഞു. ജയലളിതയുടെ ആഗ്രഹപ്രകാരം മുഖ്യമന്ത്രിയായ തന്നെ ശശികലയും കൂട്ടരും അവഹേളിച്ച് പുറത്താക്കുകയായിരുന്നു. ഇനി സഹിക്കാനില്ലെന്നും ഒറ്റയ്ക്ക് പൊരുതുമെന്നും പനീര്‍ശെല്‍വം തുറന്നടിക്കുകയായിരുന്നു.

English summary
More than an hour after Tamil Nadu chief minister O Panneerselvam came out against AIADMK general secretary V K Sasikala, the party removed him from the post of treasurer and appointed Dindigul C Srinivasan as the new treasurer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X