തമിഴ്‌നാട്ടില്‍ 'കലിതുള്ളി' ചിന്നമ്മ...പനീര്‍ശെല്‍വത്തെ പിന്തുണച്ച മധുസൂദനനെ പുറത്താക്കി...

  • By: Afeef
Subscribe to Oneindia Malayalam

ചെന്നൈ: കലങ്ങിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശശികലയും പനീര്‍സെല്‍വവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ ഇ മധുസൂദനനെ ശശികല പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എഐഎഡിഎംകെയുടെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും, പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും മധുസൂദനനെ പുറത്താക്കിയതാണ് അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇ മധുസൂദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എഐഎഡിഎംകെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിപ്പ് വന്നത്. മധുസൂദനന് പകരം കെഎ ചെങ്കോട്ടയ്യനെയാണ് പ്രസീഡിയം ചെയര്‍മാനായി നിയമിച്ചിട്ടുള്ളത്. എന്നാല്‍ തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും, ശശികല പാര്‍ട്ടിയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും മധുസൂദനന്‍ പ്രതിരിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്തുണ പ്രഖ്യാപിച്ചവരെ പുറത്താക്കി...

പിന്തുണ പ്രഖ്യാപിച്ചവരെ പുറത്താക്കി...

എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ശശികലയും പനീര്‍സെല്‍വവും കരുക്കള്‍ നീക്കുന്നതിനിടെയാണ് മധുസൂദനന്‍ പനീര്‍സെല്‍വം ക്യാമ്പിലെത്തുന്നത്. നാമമാത്രമായ എംഎല്‍എമാരുടെ പിന്തുണ മാത്രമുണ്ടായിരുന്ന പനീര്‍സെല്‍വത്തിന് ഇത് ആത്മവിശ്വാസം നല്‍കിയിരുന്നു. പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാനായിരുന്ന മധുസൂദനന്‍ ഉള്‍പ്പെടുന്ന ജനറല്‍ കൗണ്‍സിലാണ് ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

പാര്‍ട്ടി അംഗത്വത്തില്‍ നിന്നും...

പാര്‍ട്ടി അംഗത്വത്തില്‍ നിന്നും...

എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാനായിരുന്ന ഇ മധുസൂദനനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ശശികലയ്ക്ക് തന്നെ പുറത്താക്കാന്‍ അധികാരമില്ലെന്നാണ് ഇ മധുസൂദനന്‍ പ്രതികരിച്ചത്.

രണ്ടും കല്‍പ്പിച്ച് മധുസൂദനന്‍...

രണ്ടും കല്‍പ്പിച്ച് മധുസൂദനന്‍...

ശശികലയ്ക്ക് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ മധുസൂദനന്‍, ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശികലയെ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
AIADMK Removes Senior Leader E Madhusudhanan From The Post Of Presidium Chairman.
Please Wait while comments are loading...