കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടപ്പാടി സർക്കാരിന് ആശ്വാസം; 20 വരെ വിശ്വാസ വോട്ടെടുപ്പ് വേണ്ട, ദിനകരന് വീണ്ടും പണിപാളി

വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ടി.ടി.വി. ദിനകരന്‍ വിഭാഗവും ഡിഎംകെയും ഹർജികൾ നൽകിയിരുന്നു. രണ്ട് ഹർജികളും 20 ലേക്ക് മാറ്റി

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ടിടിവി ദിനകരൻ വിഭാഗത്തിനു വീണ്ടും തിരിച്ചടി. ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. വിശ്വാസവോട്ട് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ വിഭാഗവും പ്രതിപക്ഷമായ ഡിഎംകെയും നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. രണ്ടും ഹർജികളും ഈ മാസം 20ന് വീണ്ടും പരിഗണിക്കും.സിക്കിം

കലാപഭൂമി; പ്രിയങ്ക ചോപ്രയുടെ അഭിമുഖം വിവാദമാകുന്നു; താരത്തിനെതിരെ പ്രതിഷേധം ശക്തംകലാപഭൂമി; പ്രിയങ്ക ചോപ്രയുടെ അഭിമുഖം വിവാദമാകുന്നു; താരത്തിനെതിരെ പ്രതിഷേധം ശക്തം

edapadi

234 അംഗ നിയമസഭയില്‍ പളനിസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ 118 പേര്‍ വേണം. 134 അംഗങ്ങളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കുള്ളത്. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

 എടപ്പാടി സർക്കാരിന് ആശ്വാസം‌

എടപ്പാടി സർക്കാരിന് ആശ്വാസം‌

ചെന്നൈ ഹൈക്കോടതിയുടെ വിധി എടപ്പാടി സർക്കാരിന് താൽക്കാലിക ആശ്വസമാണ് നൽകിയിരിക്കുന്നത്. ഈ മാസം ഇരുപത് വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 ഹൈക്കോടതിയിൽ ഹർജി

ഹൈക്കോടതിയിൽ ഹർജി

വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഡിഎംകെ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്. എന്നാൽ ഡിഎംകെ പക്ഷത്തോടെപ്പം കക്ഷിചേരാൻ ദിനകരൻ പക്ഷത്തെ കോടതി അനുവദിച്ചത്,

 എംഎൽഎമാരെ അയോഗ്യരാക്കണം

എംഎൽഎമാരെ അയോഗ്യരാക്കണം

മുഖ്യമന്ത്രിക്ക് പിന്തുണ പിൻവലിച്ച 19 എംഎല്‍എമാരെ അയോഗ്യരാക്കുമോയെന്ന് അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് (എജി) കോടതി നിര്‍ദേശിച്ചു
എംഎല്‍എമാരോട് ഇന്നു നേരിട്ടു ചേംബറില്‍ ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഹാജരാകാന്‍ അഞ്ചുദിവസം കൂടി അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

 ശശികലയും ദിനകരനും പാർട്ടിൽ നിന്ന് പുറത്ത്

ശശികലയും ദിനകരനും പാർട്ടിൽ നിന്ന് പുറത്ത്

കഴിഞ്ഞ ദിവസം ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ പാർട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ശശികലയേയും ദിനകരനേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

 ദിനകരന്റെ ഭീഷണി

ദിനകരന്റെ ഭീഷണി

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ സർക്കാരിന് ഭീഷണിയുമായി ദിനകരൻ രംഗത്തെത്തിയിരുന്നു. ഉടൻ വിശ്വാസ വോട്ടെടുപ്പ് തേടിയില്ലെങ്കിൽ സർക്കാരിനെ മറിച്ചിടുമെന്നായിരുന്നു ദിനകരന്റെ വെല്ലുവിളി.

മുതലെടുത്തു ഡിഎംകെ

മുതലെടുത്തു ഡിഎംകെ

ദിനകരന്റെ വെല്ലുവിളിയെ മുതലെടുത്തിരിക്കുന്നത് പ്രതിപക്ഷമായ ഡിഎംകെയാണ്. ദിനകരനേയും ശശികലയേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് ടിടിവി പക്ഷത്തുള്ള എംഎൽഎമാർ സർക്കാരിൻ നിന്നുള്ള പിന്തുണ പിൻവലിച്ചത്. ഇതിനു പിന്നാലെ ഭരണപക്ഷത്തെ ഭിന്നത മുതലെടുത്തു ഡിഎംകെ കോടതിയെ സമീപിക്കുകയായിരുന്നു

English summary
The Madras High Court on Thursday said there will be no floor test in the Tamil Nadu assembly till September 20. The court was hearing a plea by ousted All India Anna Dravida Munnetra Kazhagam leader TTV Dinakaran’s faction, news agency ANI reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X