കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ തുനിഞ്ഞിറങ്ങിയാൽ പലതും പുറത്താകും? !!! ഡിഐജിക്കെതിരെ കരുക്കൽ നീക്കി ചിന്നമ്മയും കൂട്ടരും!!!

ടിവി ചാനലുകളിൽ അഭിമുഖം നൽകുന്നതും പത്രക്കുറിപ്പു നൽകുന്നതും വിലക്കണമെന്നു സർക്കാരിന് നൽകിയ പരാതിയിൽ അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

ബെംഗളൂരു: ശശികലക്ക് ജയിലിൽ നിന്ന് ലഭിക്കുന്ന സുഖസൗകര്യങ്ങൾ പുറത്തു വിട്ട ഡിഐജി രൂപയെ മാധ്യമങ്ങളെ കാണുന്നതിൽ വിലക്കേർപ്പെടുത്തണമെന്ന് അണ്ണാ.ഡിഎംകെ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.

sasikala

ടിവി ചാനലുകളിൽ അഭിമുഖം നൽകുന്നതും പത്രക്കുറിപ്പു നൽകുന്നതും വിലക്കണമെന്നു സർക്കാരിന് നൽകിയ പരാതിയിൽ അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.കർണാടക എഐഎഡിഎംകെ പാർട്ടി സെക്രട്ടറിയും വക്താവുമായ പുകഴന്തിയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ എൻ. കൃഷ്ണപ്പനാണ് സർക്കാർ പരാതി കൈമാറിയത്.

രൂപയുടെ ലക്ഷ്യം പബ്ലിസിറ്റി

രൂപയുടെ ലക്ഷ്യം പബ്ലിസിറ്റി

ശശികലയുടെ വിഷയത്തിൽ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പബ്ലിസിറ്റി ഉണ്ടാക്കാനാണ് രൂപ ശ്രമിക്കുന്നത്. അവരുടെ മേശ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നുണ്ട്.

രൂപക്കെതിരെ വകുപ്പുതല നടപടി

രൂപക്കെതിരെ വകുപ്പുതല നടപടി

ശശികലക്കെതിരെ രൂപ ഉന്നയിക്കുന്ന വാദങ്ങൾ സ്വന്തം നോട്ടത്തിനു വോണ്ടിയാണെന്നും പരാതിയിൽ പറയുന്നുണ്ട്. ഇത് അനുവദിക്കരുതെന്നും ഡിഐജിക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകണമെന്നും പരാതിയിൽ പറയുന്നുണ്ട്

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

ശശികലയ്ക്ക് കർണാടക ജയിലിൽ പ്രത്യേക സൗകര്യം ലഭിക്കുന്നതിൽ ജയിൽ ഡിജിപിക്കും പങ്കുണ്ടെന്നും മാധ്യമങ്ങളിൽ തുറന്നടിച്ച ഡിഐജി രൂപക്കെതിരെ ജയിൽ ഡി.ജി.പി ആയിരുന്ന സത്യനാരായണ റാവു മാനനഷ്ട നോട്ടീസ് അയച്ചിരുന്നു.മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും മാപ്പപേക്ഷ നൽകണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

പ്രശ്നത്തിന് കാരണം ഡിഐജിയുടെ റിപ്പോർട്ട്

പ്രശ്നത്തിന് കാരണം ഡിഐജിയുടെ റിപ്പോർട്ട്

ഡിഐജി രൂപ പുറത്തു വിട്ട റിപ്പോർട്ടിൽ ബെംഗളൂരുവിലെ അഗ്രഹാര ജയിലിൽ ശശികലയക്ക് പ്രത്യേകം സൗകര്യത്തിനായി രണ്ടു കോടി രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന് പരാമർശിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു വിഹിതം ഡിജിപിക്കും ലഭിച്ചിരുന്നു.തുടർന്ന് ക്രമക്കേടുകൾ പുറം വെളിച്ചത്തു കൊണ്ടു വന്ന ജയിൽ ഡിഐജി രൂപയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു. രൂപ പരപ്പ ആഗ്രഹാര ജയിലിലെ തടവുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിൽ നിന്നാണ് ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ തിരിച്ചറിഞ്ഞത്.

ഡിഐജിയുടെ റിപ്പോർട്ടിനെതിരെ ജയിൽ ഡിജിപി

ഡിഐജിയുടെ റിപ്പോർട്ടിനെതിരെ ജയിൽ ഡിജിപി

രൂപയുടെ റിപ്പോർട്ടിനെതിരെ ജയിൽ ഡിജിപി രംഗത്തെത്തിരുന്നു. രൂപ ഉന്നയിച്ചിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും. ഇതിലൂടെ തന്റെ സൽപേരിനും വിശ്വാസ്യതയ്ക്കും കളങ്കം പറ്റിയുണ്ടെന്നും ഇത് മനോവിഷമത്തിനും ഇടയാക്കിയെന്നും സത്യനാരായണ നോട്ടീസിൽ പറയുന്നുണ്ട്. ജയിലിലെ ചിത്രങ്ങൾ പകർത്തിയ രൂപ, ശശികലയ്ക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നതിന്റെ ചിത്രങ്ങൾ എന്തുകൊണ്ട് പകർത്തിയില്ലെന്നും ഡി.ജി.പി ചോദിച്ചു.

ശശികലക്ക് പ്രത്യേക പരിഗണന

ശശികലക്ക് പ്രത്യേക പരിഗണന

കർണാടക ജയിലിൽ ശശികലക്ക് വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കനായി പ്രത്യേകം അടുക്കളയും സഹായത്തിനായി വനിത തടവുകാരേയും ലഭിച്ചിരുന്നു. കൂടാതെ വ്യക്തി പരമായ ആവശ്യങ്ങൾക്കായി അഞ്ച് സെല്ലുകളും സ്വകാര്യതക്കായി സെല്ലിനു സമീപമുളള ഇടനാഴിയിൽ ബാരിക്കേഡുകൽ ഉപയോഗിച്ച് മതിൽ നിർമ്മിച്ചിരുന്നു. . ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രങ്ങൾ, ഉറങ്ങാനുള്ള സംവിധാനവും ഇവർക്ക് ജയിലിൽ ഏർപ്പെടുത്തിയിട്ടുണ്ട്

തെളിവുകൾ നശിപ്പിക്കാൻ ശ്രമം

തെളിവുകൾ നശിപ്പിക്കാൻ ശ്രമം

അഴിമതി കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതായി ആരോപണം. തടവുകാരിൽ നിന്നും ഡിഐജി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ദ്യശ്യവും ശശികലക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദ്യശ്യവും ജയിൽ സിസിടിവിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ ‍ഡിഐജിക്ക് വിവരങ്ങൾ നൽകിയ 32 തടവികാരെ മറ്റു ജയിലേക്ക് മാറ്റി.

English summary
The AIADMK has asked the Karnataka government to restrain DIG D Roopa from speaking to the media on VK Sasikala getting special treatment in Bengaluru jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X