കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ വരാനും വരാതിരിക്കാനും സാധ്യത': എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര്, ചർച്ചകളിങ്ങനെ

Google Oneindia Malayalam News

ദില്ലി: സംഘടന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് കടന്ന് എ ഐ സി സി. ഓഗസ്റ്റ് 21 ന് തുടങ്ങി സെപ്റ്റംബർ 20 ന് അവസാനിക്കുന്ന തരത്തില്‍ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാവണമെന്നാണ് ഒക്ടോബറില്‍ ചേർന്ന പ്രവർത്തകസമിതി യോഗം തീരുമാനിച്ചത്. എന്നാല്‍ ഈ സമയക്രമത്തില്‍ വീണ്ടും മാറ്റങ്ങളുണ്ടാവുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മധുസൂദൻ മിസ്‌ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) അവസാനഘട്ട നടപടിക്രമങ്ങള്‍ പ്രവർത്തക സമിതിയുടെ അംഗീകാരത്തിനായി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പ്രവർത്തകസമിതിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ 25 ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാന്‍ സാധിക്കും.

'ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം'

എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് രാഹുലിനെ

എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് രാഹുലിനെ തന്നെയാണ് പാർട്ടി കാണുന്നത്. മറ്റ് പേരുകളൊന്നും കോണ്‍ഗ്രസില്‍ നിന്നും ഉയർന്ന് വന്നിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി സംസ്ഥാന ഘടകങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. 14 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന രാഹുലിന്റെ റാലിക്ക് മുന്നോടിയായി അദ്ദേഹം എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നുമാണ് പ്രമുഖ നേതാക്കളുടേയും പ്രതീക്ഷ.

കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍

രാഹുൽ ഗാന്ധിയില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ പേര്

രാഹുൽ ഗാന്ധിയില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ചിലർ മുന്നോട്ട് വെച്ചിരുന്നെങ്കില്‍ നിലവില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക താല്‍പര്യം പ്രകടിപ്പിച്ചില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റേതാണ് മറ്റൊരു പേര്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ സംസ്ഥാനം വിട്ടുപോകാൻ താൽപര്യമില്ലെന്നാണ് സൂചന. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ ആ സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുൽ ഗാന്ധിയെ വീണ്ടും ചുമതലയേല്‍പ്പിക്കാനാണ് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ ശ്രമിക്കുന്നത്.

പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട്

പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ രാഹുൽ ഗാന്ധിയോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം വിമുഖത കാട്ടുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണമെന്ന് എല്ലാ അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് അംബിക സോണി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

രാജസ്ഥാനിലെ ഉദയ്‍പുരിൽ അടുത്തിടെ നടന്ന ചിന്തൻ

രാജസ്ഥാനിലെ ഉദയ്‍പുരിൽ അടുത്തിടെ നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത പ്രതിനിധികളെല്ലാം അധ്യക്ഷ സ്ഥാനം വീണ്ടും രാഹുൽ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ആവശ്യം പൂർണ്ണമായും രാഹുല്‍ ഗാന്ധി തള്ളാതിരുന്നതോടെ അദ്ദേഹം വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും മുതിർന്ന നേതാക്കളിൽ പലരും കരുതുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ സോണിയ ഗാന്ധിക്ക് അധികകാലം കൂടി എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്.

പി സി സി ജനറൽ ബോഡിയിൽ പി സി സി പ്രസിഡന്റ്,

പി സി സി ജനറൽ ബോഡിയിൽ പി സി സി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, പി സി സി എക്‌സിക്യൂട്ടീവ്, എ ഐ സി സി അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 20നകം പൂർത്തീകരിക്കണമെന്നായിരുന്നു പ്രവർത്തക സമിതി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളും നിലവില്‍ ഈ ഘട്ടം പിന്നിട്ടിട്ടില്ല. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ദയനീയപരാജയത്തിനുപിന്നാലെയാണ് 2019 മേയ് 25-ന് രാഹുൽ അധ്യക്ഷസ്ഥാനം രാജിവെച്ചത്. പിന്നീട് സോണിയ ഗാന്ധി താല്‍ക്കാലികമായി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
AICC President Election: Rahul Gandhi does not clarify his position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X