കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ കരുതിക്കൂട്ടിയാണ് തനിക്കെതിരെ വ്യാജ പരാതിയുണ്ടാക്കിയതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. അതോടെ ജീവിതത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുളും ഉണ്ടായി. ഏതായാലും ഇപ്പോള്‍ സത്യം പുറത്ത് വന്നു. ഇതിനെതിരെ പ്രവർത്തിച്ചവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. ഞാന്‍ അനുഭവിച്ചതെല്ലാം അവരും അനുഭവിക്കണം എന്നല്ല എന്റെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതെങ്കിലും ഒരു പെണ്‍ക്കുട്ടിക്കെതിരെ അക്രമം ഉണ്ടായാല്‍ ആ രക്ഷിതാക്കള്‍ പറയുന്ന ഒരു കാര്യമുണ്ട് 'എന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റൊരു മകള്‍ക്ക് സംഭവിക്കല്ലേയെന്ന്'. അത് സ്ഥിരം ഒരു പല്ലവിയാണെങ്കില്‍ കൂടി അതിനകത്ത് ഒരുപാട് അർത്ഥങ്ങളുണ്ട്. അതുപോലെ തന്നെയാണ് എനിക്ക് പറയാനുള്ളത്. വ്യാജമായ പരാതിയാണ് ഇവിടെ വന്നിരിക്കുന്നത്. അതുപോലെയുള്ള കുറ്റങ്ങളുമാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. അങ്ങനെയുള്ള പരാതികള്‍ ഇനി ഉണ്ടാകാതിരിക്കണം. അതിന് വേണ്ടി മാത്രം ഞാന്‍ പരാതി കൊടുക്കും. അല്ലാതെ പകരം വീട്ടാന്‍ വേണ്ടി ഞാന്‍ പോവില്ലെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി

എനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ച സംഘത്തിന്

എനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ച സംഘത്തിന് ദിലീപിനോട് ഒരു തരത്തിലുള്ള അടങ്ങാത്ത അഭിനിവേശവും ആവശവും ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സാക്ഷികളെ സ്വാധീനിക്കും, അല്ലെങ്കില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഒരു കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിലാണ് അകത്ത് വെച്ച് ചോദ്യം ചെയ്യുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

ഞാന്‍ (ദിലീപിനെ പോലെ) പനി പിടിച്ച് ആശുപത്രിയില്‍

ഞാന്‍ (ദിലീപിനെ പോലെ) പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല. പൊലീസ് വിളിച്ച സമയങ്ങളിലൊക്കെ തന്നെ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെ എന്റെ വീട് റെയ്ഡ് വരെ ചെയ്തു. ഇവിടെ ഒരു മുന്‍കൂർ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ ഒരുമാസത്തോളം നമ്മള്‍ കണ്ടു. സജി നന്ത്യാട്ടോ ഞാനോ ആയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോയെന്നും ചർച്ചയില്‍ ദിലീപിനെ അനുകൂലിച്ച് പങ്കെടുത്ത സജി നന്ത്യാട്ടിനോടായി ബാലചന്ദ്രകുമാർ ചോദിക്കുന്നു.

കുറ്റം ചെയ്യാത്ത വ്യക്തിയെന്ന നിലയില്‍ എനിക്ക്

കുറ്റം ചെയ്യാത്ത വ്യക്തിയെന്ന നിലയില്‍ എനിക്ക് അത്തരത്തിലുള്ള യാതൊരു ഭയവും ഇല്ലായിരുന്നു. ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകാത്ത കേസായതിനാല്‍ തല്‍ക്കാലം ജാമ്യം കൊടുക്കരുതെന്നേ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയുള്ളു. ജാമ്യത്തിന് ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് നിയമവിദഗ്ധരും എന്നോട് പറഞ്ഞു.

പൊലീസ് വിളിക്കുമ്പോഴൊക്കെ ഞാന്‍ ചോദ്യം

പൊലീസ് വിളിക്കുമ്പോഴൊക്കെ ഞാന്‍ ചോദ്യം ചെയ്യലിനായി പോവുന്നുണ്ട്. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം അവരും ഉന്നയിച്ചിട്ടില്ല. പിന്നെ ഞാനെന്തിനാണ് ഭയപ്പെടുന്നത് എന്നും നിയമവിദഗ്ധർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചത്. നാല് തവണയായി പൊലീസ് എന്നെ വിളിച്ച് മൊഴിയെടുത്തു. ഭാര്യയേയും മകനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിട്ടുണ്ട്.

കേസില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട്

കേസില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അല്ലാതെ ബാലചന്ദ്രകുമാർ പറഞ്ഞാല്‍ അനുസരിക്കുന്ന പൊലീസല്ല. ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് വീട്ടിലെ റെയ്ഡിന് നേതൃത്വം നല്‍കിയിട്ടുള്ളത്. മറ്റ് ചില കാര്യങ്ങളില്‍ കണ്ടത് പോലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരിക്കല്‍ ഇവിടെ നടന്നിട്ടില്ലെന്നും ബാലചന്ദ്രകുമാർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേർക്കുന്നു.

ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ

അതേസമയം, ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ യുവതിക്ക് സംഘം പണം നല്‍കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. കൂടാതെ പരാതിക്കാരി ആത്മഹത്യപ്രേരണ കേസിലെ പ്രതിയുമാണ്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പരാതിക്കാരി ഒളിവിലാണെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ

Recommended Video

cmsvideo
ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

English summary
dileep actress case: Balachandra Kumar says he did not go to the hospital with fever 'like Dileep'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X