കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍

Google Oneindia Malayalam News

പ്രവചനാതീതമായിരുന്നില്ല കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. കൊടിക്കുന്നില്‍ സുരേഷ് വോട്ടെണ്ണലിന് തൊട്ട് മുന്‍പ് പറഞ്ഞത് പോലെ എത്ര വോട്ടിന് ഖാര്‍ഗെ ജയിക്കും എന്ന് മാത്രമെ അറിയേണ്ടതുണ്ടായിരുന്നുള്ളൂ. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ല എന്ന് ഹൈക്കമാന്റും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് പറഞ്ഞിരുന്നെങ്കിലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനൗദ്യോഗികമായ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു എന്നത് വ്യക്തമാണ്.

എങ്കിലും പരാജയത്തിലും തലയുയര്‍ത്തി നില്‍ക്കുന്നതാണ് ശശി തരൂരിന്‍െ പോരാട്ട വീര്യം. പാണ്ഡിത്യവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ലോകപരിചയവും ഏതൊരാള്‍ക്കും മുതല്‍ക്കൂട്ടാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ ശശി തരൂരിനത് പരിമിതിയാണ്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പോലും വിശ്വപൗരന്‍ എന്ന് ശശി തരൂരിനെ വിശേഷിപ്പിക്കുന്നത് പരിഹസിക്കാനായിരുന്നു.

1

2014 മുതല്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസില്‍ തരൂര്‍ പലപ്പോഴും മറുവശത്ത് തന്നെയായിരുന്നു. അത് കേന്ദ്രത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണക്കുമ്പോഴാണെങ്കിലും ശരി, കേരളത്തില്‍ പിണറായി വിജയന്റെ വികസനത്തെ പിന്തുണക്കുമ്പോഴാണെങ്കിലും ശരി. അതായത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലല്ല ശശി തരൂര്‍ പാര്‍ട്ടിക്കുള്ളില്‍ അനഭിമതനാകുന്നത് എന്ന് സാരം.

അത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻഅത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

2

എങ്കിലും 2019 ലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ രൂപപ്പെട്ട ജി 23 ഗ്രൂപ്പിന്റെ അകത്തും പുറത്തും അല്ലാതെ തരൂര്‍ നിലകൊണ്ടു. ജി 23 നേതാക്കള്‍ ഉയര്‍ത്തിയ ആശയങ്ങളോട് ഐക്യപ്പെടുന്നതായിരുന്നു ശശി തരൂരിന്റേ പല നിലപാടുകളുമെങ്കിലും അവര്‍ക്കൊപ്പം പരസ്യമായി നിലകൊള്ളാന്‍ തരൂര്‍ ഉണ്ടായിരുന്നില്ല. ഫലമോ കോണ്‍ഗ്രസിലെ വിമതന്‍ എന്ന വിശേഷണം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുമ്പോഴും ശശി തരൂരില്‍ അടിച്ചേല്‍പ്പിക്കാനുമാവില്ല.

13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്

3

എന്നാല്‍ കോണ്‍ഗ്രസിലെ പുതിയ തിരുത്തല്‍വാദി എന്ന ലേബലും തരൂരിന് ആര്‍ജിക്കാനായി. ഗാന്ധി കുടുംബം അല്ലെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ ആശിര്‍വാദത്തോടെ മറ്റൊരാള്‍ എന്ന നിലയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഏകപക്ഷീയമായി മാറാതിരിക്കാന്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിഞ്ഞു എന്നത് കോണ്‍ഗ്രസിനും നേട്ടമാണ്.

'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും'ഞങ്ങളോട് അന്ന് പറഞ്ഞത് ഭാര്യയാണ് എന്ന്..'; എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്കായി പൊലീസിന്റെ മൊഴിയും

4

ഈ അടുത്ത ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വാര്‍ത്താ മാധ്യമങ്ങളുടെ തലക്കെട്ടില്‍ നിറയാന്‍ കാരണം ശശി തരൂര്‍ മാത്രമാണ്. ഭാരത് ജോഡോ യാത്ര എന്ന കോണ്‍ഗ്രസിന്റെ സമീപകാലത്തെ ഏറ്റവും വലിയ ക്യാപെയ്‌നിംഗിനിടയിലും അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇത്രമേല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണം ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഇളക്കി വിട്ട കൊടുങ്കാറ്റാണ്.

5

പി സി സികള്‍, ദേശീയ നേതാക്കള്‍ എന്നിവരെല്ലാം ഒരു വശത്ത് ഖാര്‍ഗെയ്ക്കായി നിലകൊണ്ടപ്പോള്‍ മറുവശത്ത് അക്ഷരാര്‍ത്ഥത്തില്‍ നിരായുധനായിരുന്നു തരൂര്‍. എങ്കില്‍ പോലും തെരഞ്ഞെടുപ്പിലെ പല തീരുമാനങ്ങളും അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി തിരുത്തിക്കാനായതും തരൂരിന്റെ വിജയമാണ്.

6

ഖാര്‍ഗെയ്ക്ക് പിന്തുണ കൊടുക്കാന്‍ പല പി സി സി കളും മത്സരിച്ചപ്പോഴും സ്വന്തം സംസ്ഥാനത്തെ പി സി സി പ്രസിഡന്റ് ട്രെയ്‌നിയാണ് എന്ന് വിളിച്ച് പരിഹസിച്ചപ്പോഴും തരൂര്‍ അക്ഷോഭ്യനായിരുന്നു. അതിനെല്ലാം ഉള്ള മറുപടിയാണ് തരൂരിന് ലഭിച്ച 12 ശതമാനം വോട്ട് എന്ന് നിസംശയം പറയാം. ജി 23 യിലെ ഉറച്ച ശബ്ദങ്ങളായ കപില്‍ സിബലും ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടതോടെ തരൂരിന്റെ ശബ്ദത്തിന് കൂടുതല്‍ കേള്‍വിക്കാരുണ്ടാകും എന്നതും ഉറപ്പാണ്.

7


കോണ്‍ഗ്രസ് ഒരുപാട് പരിണാമങ്ങള്‍ കണ്ട് കഴിഞ്ഞതാണ്. നെഹ്‌റുവിയന്‍ കോണ്‍ഗ്രസ് എന്ന വിശേഷണം തന്നെ അപ്രസക്തമാണ് എന്ന് വിമര്‍ശനം ഉയരുന്ന കാലത്താണ് തരൂര്‍ തോല്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മാറ്റങ്ങള്‍ക്കായി നിലകൊണ്ട നേതാവായിരുന്നു നെഹ്‌റു.

8

തരൂര്‍ വാദിക്കുന്നതും മാറ്റങ്ങള്‍ക്കായാണ്. എന്നാല്‍ പരമ്പരാഗത ശൈലി പിന്തുടരുന്ന ഖാര്‍ഗെ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുമ്പോള്‍ ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിന് ഇനി എന്താണ് ചെയ്യാനാവുക എന്നതാണ് കാതലായ ചോദ്യം.

English summary
AICC President Election: Shashi Tharoor raised his head even in defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X